ഹനൂമാൻ

ഹനൂമാൻ (വെള്ളത്താടി, വട്ടമുടി)

Malayalam

സാഹസികള്‍ ആരിവിടെ പോരിനു

Malayalam
ആയോധനേ വിജിതമാശര രാജപുത്ര-
ശത്രും വിബുദ്ധ്യബലിനാ കുശനാമകേന
സീതാപതിസ്സതതഗാത്മാജ മഭ്യയുങ് ക്ത
സംപ്രാപ്യ വത്സനികടം ജഗദേ ഹനുമാന്‍
 
 
സാഹസികള്‍ ആരിവിടെ പോരിനു തുനിഞ്ഞതും 
മോഹേന ചാ ആകുലിത ഹൃദയരോവാ
 
അനിലസുതന്‍ അഹമെന്നു ധരിച്ചീടുവിന്‍ ബാലരേ
ജലനിധി കടന്നോരു വാനരനഹം
ചമ്പ ( 10 )
ഘനതരപരാക്രമികള്‍ ആയനിശീചാരികളെ
രണഭുവി സമൂഹേന മര്‍ദ്ദനകരന്‍ ഞാന്‍

 

ഭദ്രമനൽപ്പം ഭവതു ഭവാനിഹ

Malayalam
ഭദ്രമനൽപ്പം ഭവതു ഭവാനിഹ ഭസ്മമതാക്കുക രിപുനികരം
വിദ്യുതമിഹ രഥമാരോഹ ദൃഢം വിദ്ര്യുതമാകും കുരുപതി സൈന്യം
 
വിജയ മഹാരഥ! തവരഥമതിലെ ദ്ധ്വജമതിലത്രവസിക്കുന്നേരം
അജിതദരാനുജരവമൊടുസമമായലറിയൊടുക്കുവനരികളെയധികം
 
ദശമുഖഹതിയതിനായ്പണ്ടു ദശരഥസുതനായിന്നിഹപിന്നെ
ശിശുപാലോദിഹതിക്കജനിച്ചൊരു
പശുപാകൃതിയെ നമിക്ക ജയിക്കാം

എന്തിതു സമാധിദൃഢബന്ധമഴിയുന്നു മമ?

Malayalam
പശ്ചാന്നിശ്ചിത്യപാർത്ഥസ്സപദിചവചനാത്താർക്ഷ്യകേതോസ്സ്വകേതോ-
സ്സോലങ്കരാന്തു ലങ്കാപുരരിപുമഗമച്ചേതസാ വാതസൂനും
താവത്സോപി പ്രതാപീ സുമഹിതകദളീകാനനസ്ഥോ മനസ്ഥ-
ശ്രീരാമഃ ശ്രീഹന്തുമാനാതുലഭുജപരാക്രാന്തിരന്തർവ്യചിന്തീത്
 
 
എന്തിതു സമാധിദൃഢബന്ധമഴിയുന്നു മമ?
ഹന്തം നിയമം രാവണാന്തേകകൃപാബലാൽ
അന്തകനുമിന്നു പരിപന്ഥിയായ് വന്നിടുകി-
ലന്തരമതില്ലവനുമന്തമതു വന്നിടും
സ്വാൻതത്തിലെന്നുടയ സ്വാമിയാം രാമനുടെ
കാന്തയാം സീതയുടെ കഴലിണയിലെന്നിയേ

സൽക്കപികുലാഭരണ മുഖ്യതരരത്നമേ!

Malayalam
മനുജാകൃതിനൈവ തദ്വധം ദനുജാനാൻ രിപുണേതി നിശ്ചിതം
അനുചിന്ത്യ മഹാകപിസ്തദാ ഹനുമാനേവമുവാച സാഞ്ജലീഃ

സൽക്കപികുലാഭരണ മുഖ്യതരരത്നമേ!
ശക്രസുത, കേൾക്ക, മമ വാക്യമിദമധുനാ.
തത്വമറിയാതെ ദശവക്ത്രനിഹ വരികിലോ,
യുദ്ധേ ഹനിച്ചീടുക യുക്തമല്ലേതുമേ.
വഞ്ചിതനതായവനു പഞ്ചതവരുത്തൊലാ
കിഞ്ചന വിമർദ്ദിച്ചു മുഞ്ച കപിമൗലേ!
മൃത്യു നഹി ദശമുഖനു മർത്ത്യരാലെന്നിയേ
ചിത്തമതിലോർക്ക വിധിദത്തവരനല്ലോ!

തിരശ്ശീല

 

സ്വാമിൻ മഹാമതേ സാകേതവാസിൻ

Malayalam
ലക്ഷ്മണൻ ചൊന്ന വാക്യം കേട്ടുതൻ രൂപമോടെ
ലക്ഷ്മണഞ്ചാപിരാമം കണ്ഠഭാഗേ വഹിച്ചു
തൽക്ഷണം ശൈലവര്യം പുക്കു തൻ സ്വാമി മുന്നിൽ
ദക്ഷനാകും ഹനൂമാൻ ചൊല്ലിനാൻ സൂര്യസൂനും
 
സ്വാമിൻ  മഹാമതേ സാകേതവാസിൻ
ദശരഥഭൂമിപന്റെ സുതരാമിവർ
കാനനേ വന്നു പിതാവിൻ
നിയോഗം നിമിത്തമായി
 
പഞ്ചവടിയിൽ വസിക്കുന്ന കാലം
ഖരനാദി കൗണപരെയെല്ലാം
പഞ്ചതയേ നയിപ്പിച്ചു വസിക്കുമ്പോൾ
രാമജായാം വൈദേഹീം
 
പംക്തികണ്ഠൻ വഞ്ചിച്ചുകൊണ്ടുപോയ-

ജ്യാഘാതചിഹ്നകരൗ സുകുമാരൗ

Malayalam
സുഗ്രീവനേവമുരചെയ്തതു കേട്ടു വീരൻ
സന്തോഷമോടു ഹനുമാനൊരു ഭിക്ഷുവായി
അഗ്രേസരം ക്ഷിതിഭുജാൻ സമുപേത്യ നത്വാ
ശക്രോപമം രഘുവരം ജഗദേ ഹനൂമാൻ
 
ജ്യാഘാതചിഹ്നകരൗ സുകുമാരൗ
ജ്യാവരതനയൗ നമാമി യുവാം
 
വില്ലാളിവീരരായുള്ളോർകളേ നിങ്ങൾ
നല്ലോർകളേ കോടീരത്തെ ധരിച്ചു
 
മണ്ഡനാർഹങ്ങളല്ലോ യുവദേഹങ്ങൾ
മണ്ഡനം കൂടാതാവാനെന്തുമൂലം?
 
രൂപശാലികളായുള്ളോർ നിങ്ങൾ വനേ
താപസവേഷത്തെ പൂണ്ടിട്ടുതന്നെ
 

വാനരേന്ദ്ര നിൽക്ക ഇവിടെ മാമകം വാക്യം

Malayalam
വാനരേന്ദ്ര നിൽക്ക ഇവിടെ മാമകം വാക്യം
മാനസം തെളിഞ്ഞു കേൾക്ക ഭാനുനന്ദന
 
മലയമായ ശൈലശിഖരം ഇവിടമാകുന്നു
ബാലിഭീതി ഇവിടെയില്ലെന്നോർത്തു കാൺകെടോ
 
കളക സംഭ്രമം കപീന്ദ്ര വച്‌മി കിഞ്ചന

അമരാധീശ്വരനന്ദന

Malayalam
പല്ലവി
അമരാധീശ്വരനന്ദന! കേൾക്ക നീ 
അധുനാ മമ വചനം
അനുപല്ലവി
സമരാങ്കണമതിലരിവര നികരം
സപദി ജയ വിജയ! ഹൃതപശുനിചയം 
ചരണം 1
ക്ഷത്രിയവംശവരന്മാർക്കിഹ നിജ 
മിത്രജനാവനമല്ലോധർമ്മം
മിത്രനഹോ ബത വീര! ജഗതി 
ശതപത്രവികാസപരായണനല്ലോ. 
ശങ്കരശൈലം കുത്തിയെടുത്തൊരു 
ലങ്കാധിപനാം രാക്ഷസ വരനെ
ശങ്കവെടിഞ്ഞു വധിച്ചൊരു രഘുപതി 
തൻകഴലോർത്തു രണായ ഗമിക്ക നീ 
പണ്ടുപയോധിയെ, ലംഘിച്ചഥ ദശ-
കണ്ഠപുരേ ഞാൻ ജാനകി ദേവിയെ-

കണ്ടേന്‍ വണ്ടാര്‍കുഴലിയെ

Malayalam
ഇത്ഥംപറഞ്ഞു വിധി ബാലിമരുത്തനൂജാഃ
മോദേന സേനയൊടുകൂടി നടന്നു വേഗാല്‍
താവസ്‌ തതോ മധുവനത്തെയഴിച്ചു ഗത്വാ
ശ്രീരാമമേത്യ ജഗദുശ്ചരിതം കപീന്ദ്രാഃ

കണ്ടേന്‍ വണ്ടാര്‍കുഴലിയെ തണ്ടാര്‍ശരതുല്യ രാമ
ശ്രീരാമ നിന്നരുളാലെ പാരാവാരം കടന്നേനടിയന്‍
അന്വേഷിച്ചു ചെല്ലുന്നേരം തന്വംഗിയെക്കണ്ടേന്‍ ധന്യ
അംഗുലീയം നല്‌കിയടിയന്‍ ചൂഡാമണി തന്നേന്‍ കയ്യിൽ
ചൂഡാമണിം ഗ്രഹിച്ചു വീര ചാടുവീരതേജോരാശേ

 

അംഗദ കനകാംഗദവീര

Malayalam
തദനു ബത ഹനൂമാന്‍ ലങ്കയെ ചുട്ടഴിച്ചു
ജലനിധിയുടെ മദ്ധ്യേ ചാടിയഗ്നിംകെടുത്തു
പവനതുലിതവേഗാല്‍ പാവനന്‍ തല്‍ക്ഷണേന
കപിവരരൊടിവണ്ണം ചൊല്ലിനാന്‍ വൃത്തമേവം
 
അംഗദ കനകാംഗദവീര
ജാംബവന്‍ വിധിനന്ദന സുമതേ
ഇമ്മലയില്‍നിന്നു ചാടി ഞാനും
സന്മതേ ലങ്കയില്‍ പുക്കശേഷം
നന്മണി സീത തന്റെ സവിധേ
നന്മരം ശിംശപം തന്മേലേറി
ചിന്തപൂണ്ടു വസിക്കുന്ന നേരത്തു
പങ്‌ക്തികണ്‌ഠണ്‍ വൈദേഹി തന്നുടെ
അന്തികേവന്നനേകമുരച്ചതില്‍

Pages