ഭാഗ്യരാശേ ജഗതി
ശ്ലോകം
ചന്ദ്രാവതംസസ്യ സതീവിവാഹേ
സംജാത ഹര്‍ഷാ: കൃത പുഷ്പവര്‍ഷാ:
ഇന്ദ്രാദയസ്തം പ്രണിപത്യ ദേവം
സാന്ദ്രാദരം ദക്ഷമമീ ശശംസു:
ചരണം 1
ഭാഗ്യരാശേ ജഗതി ഭാതി തവ കീര്‍ത്തി
`യോഗ്യനാം വരനു നിജകന്യകയെ നല്‍കുവാന്‍
യോഗമിന്നു വന്നു തവ പുണ്യാതിരേകാല്‍
ചരണം 2
ഉത്തമ ഭവാന്റെ സുത ചെയ്ത തപമേറ്റം
ഉചിതമതു സഫലമായ് വന്നഹോ സഹസാ
ഇത്തരമശേഷ ജഗദീശനൊടു സംബന്ധം
എത്തിയതിനാല്‍ സുലഭം അഭ്യുദയമഖിലം