തോരണയുദ്ധം

തോരണയുദ്ധം ആട്ടക്കഥ

Malayalam

ഹരിവര പണ്ടൊരു ദനുജന്‍

Malayalam
ഹരിവര പണ്ടൊരു ദനുജന്‍ സുരതരുണീമാഹൃത്യ
സുരവൈരിമയ കൃതമവര്‍ കുഹരേ വാണിവിടെ
 
അവനെഹനിച്ചഥ മഘവാന്‍ കുഹരമിദംഗതനായി
ഹേമമയം നല്‌കിയതില്‍തദ്വചസാവാണിവിടെ
 
വാനരവീരാ യൂയം കേന ഗുഹാഗതരായി
വാനവര്‍തുല്യന്മാരെചൊല്ലേണമെന്നോടിതിനെ

വദ മാം ഭോ വിധുവദനേ

Malayalam
ഇത്ഥം താരാസുതന്‍താന്‍ നിജകരഹതിയാല്‍ കൊന്നുടന്‍യാതുധാനം
തത്രൈവം മാര്‍ഗ്ഗമാണാം നരവരതനയാം നൈവ ദൃഷ്‌ട്വാ തദാസ്‌തേ
ഋക്ഷാഖ്യേ തല്‍ഗുഹാന്തേ വിവിശുരഥപരം തൃഷ്‌ണയാപ്യന്ധകാരേ
ഹൈമേ ഹേമാധിവാസേ മുനിവരതനയാം താപസീം കണ്ടുചൊന്നാര്‍

വദ മാം ഭോ വിധുവദനേ ഏവരുടയ കുഹരമിദം
 
കനകതരു കനകഝഷം കനകതലം കനകമയം
സർവ്വം സ്വർണ്ണമയമായ ഈ ഗുഹ ആരുടെയാണെന്ന് പറയൂ ചന്ദ്രമുഖീ.
 

 

ദുഷ്‌ടനാകിയ നീ വഴിക്കു

Malayalam
ഇത്ഥം പറഞ്ഞുവിധിബാലി മരുത്തനൂജാഃ
ഗത്വാ ഗുഹാടവിഗിരീന്‍ പരിമാര്‍ഗ്ഗമാണാഃ
മത്തം മദിച്ചുനടകൊണ്ടുടനംഗദന്‍ താന്‍
ക്രൂദ്ധം നിരീക്ഷ്യ രജനീചരമേവമൂചേ
 
 
ദുഷ്‌ടനാകിയ നീ വഴിക്കു തടുത്തതെന്തിഹ ദുര്‍മ്മതേ
മുഷ്‌ടിഘട്ടനം ചെയ്‌തു നിന്നുടെ മസ്‌തകം പൊടിയാക്കുവന്‍

ഭീമബലഹനൂമാന്‍

Malayalam
ഭീമബലഹനൂമാന്‍ ജഗല്‍പ്രാണനന്ദന
കാമിനിമൗലി സീതയെ കണ്ടു വരും നീതന്നെ
 
മാമകമംഗുലീയം കൊണ്ടുപോക കയ്യില്‍ നീ
മാമുനികള്‍ തന്നതിതു അടയാളമെന്നറിക

ബാലിതനയാംഗദ മാരുതേ

Malayalam
അനന്തരം ബാലിസഹോദരോസൗ
മനസ്സില്‍ മോദത്തൊടുമംഗദാദ്യാന്‍
മനോജവാന്‍ മാരുതതുല്യവേഗാൻ
ജഗാദ സുഗ്രീവനുദാര വീര്യന്‍
 
ബാലിതനയാംഗദ മാരുതേ ഹനൂമന്‍
ഭല്ലൂകാധീശ ജാബവന്‍ ശ്രൃണുത മേ വാക്കുകള്‍
 
ജാനകിയെ നിങ്ങള്‍ പോയി തെക്കെ ദിക്കിലെല്ലാം
മാനസം തെളിഞ്ഞു പാരം അന്വേഷിച്ചു വരേണം
 
നിങ്ങള്‍ പോകുന്നേടത്തുതന്നെക്കാണാം വൈദേഹിയെ
അങ്ങു പോക വൈകിടാതെ അംഗദനോടും നിങ്ങള്‍
 
 
 
 

സ്വാമിന്‍ വാനരന്മാരെ ഞാന്‍

Malayalam
സ്വാമിന്‍ വാനരന്മാരെ ഞാന്‍ ദിക്കുകളിലേയ്‌ക്കയക്കുന്നേന്‍
ഭീമബല ജാനകിയെ അന്വേഷിപ്പതിനായി
 
അംഗദനും ജാംബവാനും മാരുതിയാകും ഹനൂമാന്‍
തുംഗബലവാനാം നീലന്‍ ഗന്ധമാദനന്‍ സുഷേണന്‍
 
കേസരി നളന്‍ കുമുദന്‍ കേസരിസംകാശന്‍ ഗജന്‍
ഗവയന്‍ ഗവാക്ഷന്‍താനും മൈന്ദനും വിവിദന്‍താനും
 
ഈ വണ്ണമനേകം ജാതി വാനരസൈന്യങ്ങള്‍ വന്നു
എല്ലാരേയും ദിക്കുകളില്‍ ചൊല്ലിയയച്ചീടുവന്‍
(ഹേ സഖേ വന്നുവാനരസൈന്യം)
 

Pages