തോരണയുദ്ധം

തോരണയുദ്ധം ആട്ടക്കഥ

Malayalam

അംഗദ കനകാംഗദവീര

Malayalam
തദനു ബത ഹനൂമാന്‍ ലങ്കയെ ചുട്ടഴിച്ചു
ജലനിധിയുടെ മദ്ധ്യേ ചാടിയഗ്നിംകെടുത്തു
പവനതുലിതവേഗാല്‍ പാവനന്‍ തല്‍ക്ഷണേന
കപിവരരൊടിവണ്ണം ചൊല്ലിനാന്‍ വൃത്തമേവം
 
അംഗദ കനകാംഗദവീര
ജാംബവന്‍ വിധിനന്ദന സുമതേ
ഇമ്മലയില്‍നിന്നു ചാടി ഞാനും
സന്മതേ ലങ്കയില്‍ പുക്കശേഷം
നന്മണി സീത തന്റെ സവിധേ
നന്മരം ശിംശപം തന്മേലേറി
ചിന്തപൂണ്ടു വസിക്കുന്ന നേരത്തു
പങ്‌ക്തികണ്‌ഠണ്‍ വൈദേഹി തന്നുടെ
അന്തികേവന്നനേകമുരച്ചതില്‍

നിസ്‌തുലഹസ്‌ത ബലവാനാം

Malayalam
നിസ്‌തുലഹസ്‌ത ബലവാനാം പ്രഹസ്‌ത കേള്‍
ഹസ്‌തീന്ദ്രസമവീര്യ നിസ്‌തുലകായ
മര്‍ക്കടകീടത്തെ ഇക്ഷണം വാലില്‍
വസ്‌ത്രം ചുറ്റി തീ കൊളുത്തുക ചെറ്റുംവൈകാതെ

തിരശ്ശീല

പങ്‌ക്തികണ്‌ഠ കേളെടാ നീ

Malayalam
പങ്‌ക്തികണ്‌ഠ കേളെടാ നീ ബന്ധുരമെന്‍ വചനത്തെ
ചിന്തതെളിവോടുതന്നെ ഉരചെയ്‌തീടാം
 
 
യുദ്ധഭൂമിയില്‍ നിന്നുടെ പുത്രനെ ഹനിച്ചവന്‍ ഞാന്‍ 
ഇത്രലോക്യവാസികളാം വില്ലാളികള്‍ക്കു
പരമഗുരുവായ രാമചന്ദ്രന്‍ തന്നുടയ ദൂതനഹം
ഖരാദിയെ കൊന്ന വീരന്റെ
നിന്നുടെ സഹജയായ നക്തഞ്ചരനാരിതന്നെ
കൃത്തനാസാകുചയാക്കിച്ചെയ്‌ത വീരന്റെ
 
 
കേളെടായെന്‍ ബാഹുവീര്യം മല്‌ക്കരതാഡനത്തിങ്കല്‍
നില്‌ക്കയില്ലമേരുപോലും ലങ്കയോ പിന്നെ
 

ലങ്കയില്‍ വന്നേവം ചിത്തേ

Malayalam
വിഭീഷണന്‍ ചൊന്നതു കേട്ടനേരം
സഭാന്തരാളെ ദശകണ്‌ഠനാരാല്‍
വിഭിന്നലോകശ്രുതിശബ്‌ദമോടി-
ങ്ങഭീതമിത്ഥം ഹനുമന്തമൂചേ

ലങ്കയില്‍ വന്നേവം ചിത്തേ ശങ്കിയാതെ എന്നുടയ
കിങ്കരാദികളെകൊന്നതെന്തു മര്‍ക്കടമൂഢ
 
ഹന്ത രാവണനാകും ഞാന്‍ വൈരി രാവണനെന്നതും
കിന്തുനി അറിയായ്‌കയോ ഏവം ചെയ്‌തു രേ രേ

 

ദശകണ്‌ഠ ജയ ജയ മഹാത്മന്‍

Malayalam
തദനു ബത ഹനുമാനസ്‌ത്രബന്ധത്തെയേറ്റും
രണധരണിയില്‍ വീണു യാതുധാനാസ്‌തദാനിം
കപിവരനെയെടുത്തിട്ടക്ഷണം യാതരായി
ദശമുഖനികടം പ്രാപ്യാശു തല്‍സൂനുരൂപേ
 
 
ദശകണ്‌ഠ ജയ ജയ മഹാത്മന്‍
ത്രൈലോക്യനാഥ ജയ ഭീമബലരാശേ
മന്നവ വിരഞ്ഞു ഞാനധുനാ
അങ്ങുചെന്നു കപിവീരനെ ഇദാനിം
മാന്യഗുണ ബന്ധിച്ച കൊണ്ടുപോന്നല്ലോ

വിരവില്‍ വരിക പോരിനായി കപേ

Malayalam
ഇത്ഥം പറഞ്ഞു വിരവോടഥ മേഘനാദന്‍
ഗത്വാ തതോ ബലനിധിം ഹനുമന്തമേവം
ക്രുദ്ധസ്സഹോദരമഹോ നിഹനിച്ച നിന്നെ
അദ്ധാ ഹനിപ്പനിതിചൊല്ലിയണഞ്ഞു വേഗാല്‍
 
വിരവില്‍ വരിക പോരിനായി കപേ
വിരവില്‍ വരിക പോരിനായി
വിരവില്‍ വരിക പോരിന്നരികിലണയും നിന്റെ
മകുടം പൊടിപെടവേ ഝടിതിയടല്‍പൊരുവന്‍

ഇന്ദ്രനേയും ജയിച്ചോരു ഞാനിഹ

Malayalam
ഇന്ദ്രനേയും ജയിച്ചോരു ഞാനിഹ
നന്ദിയോടെ വസിക്കില്‍ നീയെന്തു
മന്നവ കോപത്തെ ചെയ്യുന്നതെന്തിനു
ഇന്നിവനെ വധിപ്പാന്‍ ഞാന്‍ പോരുമേ
മര്‍ക്കടത്തിനെ ബന്ധിച്ചു ഞാന്‍ നിന്റെ മുമ്പിലാക്കീടുവന്‍
എത്രയെങ്കിലും മര്‍ക്കടനാമിവന്‍
ശത്രുവോ നമുക്കെന്നുടെ താത കേള്‍
ശക്തരായിട്ടു ദിക്ക്‌പാലരെങ്കിലും
യുദ്ധത്തില്‍ നമ്മോടേവരെതിര്‍ക്കുന്നു

തിരശ്ശീല

 

Pages