തോരണയുദ്ധം

തോരണയുദ്ധം ആട്ടക്കഥ

Malayalam

വിധിനന്ദന ജാംബവാന്‍

Malayalam
വിധിനന്ദന ജാംബവാന്‍ ജലനിധിതരണംചെയ്‌വന്‍ ഞാന്‍
ഇവിടെനിന്നു ചാടി ലങ്കയില്‍ പ്രവിശന്‍ മൃഗയിത്വാ
വൈദേഹിം ദൃഷ്‌ട്വാ നഹിചേല്‍ സ്വര്‍ഗ്ഗം യാസ്യാമി
നഹിദൃഷ്‌ടാതത്രചേല്‍ വിരവൊടു ലങ്കാമപി കയ്യില്‍
ധൃത്വാ വരുവന്‍ ഞാന്‍അതിനിടയിവിടെവസതസുഖം
വയമേതേതരസാ ഹനുമന്‍ വരുവോളമിവിടെ
തിഷ്‌ഠാമാമോദേന അധുനാ ലങ്കാം വ്രജവീര
 
തിരശ്ശീല
 

പവമാനതനൂജ ഹനൂമന്‍ ശ്രൃണു

Malayalam
വാനരര്‍ ചൊന്ന വാക്യം ജാംബവാന്‍ കേട്ടശേഷം
മാനസേ മോദമോടും വായുസൂനും തദാനീം
മാനയിത്വാ വചോഭിസ്സന്നിധൗ നിന്നുചൊന്നാന്‍
വാനവര്‍ക്കൊത്തവീര കേള്‍ക്ക നീയെന്നിവണ്ണം
 

പവമാനതനൂജ ഹനൂമന്‍ ശ്രൃണു മാമകവചനം
ശുഭമാനസ വീര തവ ജനിമഹിമാനം കേള്‍ക്ക
 
തവമാതാ തയ്യലാളഞ്‌ജന വനമാഗതയായി
പവമാനം കണ്ടു തരുണീ രമമാണാവിരവില്‍
 
ഹനൂമാനിതിപേരും അവിടെത്തവ തന്നതുമറിക
ഇനിമേല്‍ മടിയാതെ ജലനിധി തരണം ചെയ്യണം
 

മര്‍ക്കടരേ ഗൃദ്‌ധ്രരാജന്‍

Malayalam
മര്‍ക്കടരേ ഗൃദ്‌ധ്രരാജന്‍ പൃഥ്വീപാലജായാ സീതാ
തത്ര വാഴുന്നതുകണ്ടിട്ടത്ര നമ്മോടേകി
 
ചിത്തതാരിലത്തലെന്യെ ബദ്ധചിത്തമോടും
തത്ര പോവതിന്നു യത്‌നം ചെയ്‌ക നാമെല്ലാരും
 
 
തിരശ്ശീല

കപിരാജസുത വീര

Malayalam
ഭല്ലൂകാധീശനേവം പറവതു തരസാ കേട്ടു സമ്പാതിയപ്പോള്‍
ചൊല്ലേറും സോദരനായ്‌ തിലമൊടു ജലവും നല്‍കിനാനാത്തശോകം
കല്യാണം കോലുമേറ്റം വളര്‍നിജ ചിറകും മുന്‍പിലെപ്പോലെയുണ്ടാ
യുള്ളില്‍ സന്തോഷമോടും ചിറകൊലിയെഴവേ പൊങ്ങിനാന്‍ ഗൃദ്‌ധ്രരാജന്‍

ഉപരിചുഴലവുന്താന്‍ നോക്കി ദൃഷ്‌ട്വാഥ സീതാം
സപദി ധരണതന്നില്‍ വന്നിരുന്നമ്പിനോടെ
കപികളുടയചിത്തേ തോഷമേറീടുവാനായ്‌
കപിവരയുവഭൂപം ചൊല്ലിനാന്‍ ഗൃദ്‌ധ്രരാജന്‍

ചൊല്ലുവന്‍ സമ്പാതേ

Malayalam
ചൊല്ലുവന്‍ സമ്പാതേ കേള്‍ക്കവില്ലാളി നിന്‍തമ്പിസഖേ
മല്ലൂസായകതുല്യ പങ്‌ക്തിസ്യന്ദനന്‍
 
തന്നുടെ തനയരായി രാമനും ലക്ഷ്‌മണനുമായി
താതനുടെ വാക്കുകേട്ടു കാനനേ വന്നു
 
ഭരദ്വജവാക്കിനാലെ വൈദേഹിയുമവരുമായ്‌
ഘോരമായ ചിത്രകൂടംപൂക്കുവാഴുന്നാള്‍
 
തത്രവാഴുംകാലം പങ്‌ക്തികണ്‌ഠന്‍സീതയെകൊണ്ടുപോയി
ഗൃദ്‌ധ്രനാം ജടായുസ്സിനെ കൊന്നുടന്‍ വ്യാജാല്‍
 
മത്തനാം കബന്ധനേയും കൊന്നു മിത്രപുത്രനോടു
സഖ്യവും ചെയ്‌തു ബാലിയെ കൊന്നു രാജ്യവും

ചൊല്ലുക കപിവീരരേ മത്സോദരന്‍

Malayalam
ഇത്ഥം ചൊല്ലീട്ടു വേഗാല്‍ കപിവരനിവഹം ദര്‍ഭയില്‍ വീണശേഷം
ഗൃദ്‌ധ്രന്‍ സമ്പാതിയപ്പോള്‍ വിരവിനൊടരികേ വന്നുടന്‍ വാനരാണാം
വൃദ്ധന്‍ ഭ്രാതുര്‍വ്വധം കേട്ടതിതരചകിതന്‍ സാശ്രുപാതം കപീന്ദ്രാന്‍
അദ്ധാ ചൊന്നാനിവണ്ണം ചരിതമതറിവാന്‍ സാഭിലാഷം സമോഹം
 
ചൊല്ലുക കപിവീരരേ മത്സോദരന്‍ തന്റെ വാര്‍ത്ത
വല്ലാതേവം കേട്ടതിനാലല്ലല്‍ പാരം മേ
 
നല്ലവീരന്‍ ജടായുസ്സും ഞാനുംകൂടി മുന്നം മേലില്‍
മെല്ലെപ്പൊങ്ങി പറന്നനാള്‍ മിത്രകിരണത്താല്‍
 

ഗുഹയില്‍ നാം പോയാല്‍പിന്നെ

Malayalam
ഗുഹയില്‍ നാം പോയാല്‍പിന്നെ ദഹനലക്ഷ്‌മണബാണം
നിഹനിക്കും തത്ര നഹി സംശയമിദാനീം
 
രാമകാര്യത്തിന്നായല്ലോ മരിച്ചു ജടായു മുന്നം
കിമപി ഫലം കൂടാതെയായ്‌ നമ്മുടെ മരണം
 
എങ്കിലിനി നാമെല്ലാരും ഇവിടെ മരിക്ക തന്നെ
സങ്കടംകൂടാതെ ദര്‍ഭ വിരിച്ചു ശയിക്ക വേഗാല്‍

വാനരരേ വസന്തകാലം വന്നുവല്ലോ

Malayalam
സ്വയംപ്രഭാ മാരുതിവാക്കിനാലെ
തോയം ഫലാദീനുടനേ കൊടുത്തു
നിനായ സര്‍വ്വാനുപരിപ്രദേശം
പ്ലവംഗമാനംഗദനേവമൂചേ
 
വാനരരേ വസന്തകാലം വന്നുവല്ലോ വാനരരേ
 
ഇനിനാമങ്ങു ചെല്ലുമ്പോള്‍
ഹനിക്കും സുഗ്രീവന്‍ നമ്മെ
 
കുടിലാളകസീതയെ കണ്ടീലയിത്രനാളും
വിടപികള്‍ പുഷ്‌പിച്ചല്ലോ ഭൂമരങ്ങള്‍ മുരളുന്നു
 
മന്നവനെന്നോടു വൈരം മുന്നമേയുണ്ടല്ലോ നൂനം
എന്നതിനാലിവിടെനിന്നെങ്ങുമങ്ങുപോകാവല്ലേ

താപസി താരേശമുഖി

Malayalam
താപസി താരേശമുഖി ധരണിയില്‍ വീരര്‍ തൊഴും
ഭൂപമണി പങ്‌ക്തിരഥനന്ദനരും സീതയുമായി
 
താതനുടെ അരുളാലെ വീതരുജാ വന്നുവനേ
ഹൃതയായീ വൈദേഹികപടത്താല്‍ കൗണപരാൽ
 
തദനു നൃപന്‍ ബാലിയേയും പിതൃലോകം പൂകിച്ചു
ദ്വാദശാത്മജന്‍ തല്‍പുരവും നല്‌കി തദാ
 
സുഗ്രീവന്‍ വചനത്താല്‍ സീതയെയന്വേഷിപ്പാന്‍
വന്നുവയം ജലദാഹാൽ കുഹരമിദം ഗതരായി
 
പൈദാഹം സഹിയാതെ പരവശരാം ഞങ്ങളെ നീ
തയ്യല്‍മണേ പൈദാഹം തീര്‍ത്തങ്ങയയ്‌ക്കേണമേ

Pages