തോരണയുദ്ധം

തോരണയുദ്ധം ആട്ടക്കഥ

Malayalam

സൂര്യവംശജാതനാം ഭൂമിപമണിയായ

Malayalam
ത്രിജടയാം രാക്ഷസസ്‌ത്രീയേവമങ്ങേകുമപ്പോള്‍
പരവശമാരായി രക്ഷോനാരികളൊക്കവേ താന്‍
തദനു തല്‍ഭൂരുഹത്തില്‍ വാണിടും വായുസൂനു
ജനകജാ കേള്‍ക്കുമാറായ്‌ക്കനിവിനോടേവമൂചേ
 
സൂര്യവംശജാതനാം ഭൂമിപമണിയായ
ശൗര്യജലനിധിയായ ദശരഥനുളവായി
വീര്യവാനയോദ്ധ്യയില്‍ സ്വൈരം വസിക്കും കാലം
വീരരില്‍മണി രാമന്‍ അവതരിച്ചല്ലോ
പിന്നെയും സുതര്‍ മൂവര്‍ ഉളവായി പീഡയും
തീര്‍ന്നു വാഴുന്ന കാലം കൈകേയി വചസാ
രാമനെ വിപിനത്തില്‍ പോവാനയച്ചു നൃപന്‍
രാമനും സീതാസഹോദരരോടുംകൂടി

ഇക്ഷണം രാഘവനിഹ

Malayalam
ഇക്ഷണം രാഘവനിഹ ലക്ഷ്‌മണനുമായി വന്നു
ഇക്ഷുചാപതുല്യാംഗന്‍ വളര്‍ക്ഷവസ്‌ത്രധാരികളായി
ശോഭയേറും വെള്ളക്കുട പിടിപ്പിച്ചു വിഭീഷണന്‍
അഭയനായി വാഴുന്നിതു അതിസുഖമോടു തന്നെ
പങ്‌ക്തികണ്‌ഠനുമെല്ലാരും രക്തവസ്‌ത്രധാരികളായ്‌
അദ്ധാ ഖരബദ്ധരഥമോടു തെക്കുപോകുന്നതും
 
തിരശ്ശീല

പങ്‌ക്തികണ്‌ഠനോടണവാന്‍ എന്തു സന്ദേഹം

Malayalam
ഇത്ഥം തല്‌ക്കാന്തചൊല്ലും മൊഴികളതരികേ കേട്ടുടന്‍ പങ്‌ക്തികണ്‌ഠന്‍
വക്ത്രം താഴ്‌താതീട്ടു പോയി നിജഭവനമതില്‍ ചിത്തജാര്‍ത്ത്യാ സമേതഃ
ക്രൂദ്ധാവേശാത്തദാനിം നിശിചരലലനാ രാവണസ്യാജ്ഞയാലേ
അദ്ധാ ചൊന്നാരിവണ്ണം പരുഷമൊടുടനെ ദാരുണം ഘോരവാചഃ
 
പങ്‌ക്തികണ്‌ഠനോടണവാന്‍ എന്തു സന്ദേഹം
പാരുരണ്ടേഴിനുംനാഥന്‍ പാരം മോഹിച്ചിങ്ങുവന്നാല്‍
അരുതെന്നുരയ്‌ക്കില്‍ നിന്നെ അറുത്തു ഭുജിപ്പനിപ്പോള്‍
മുല്‍ഗരമെവിടെയിവള്‍ മസ്തകം അടിച്ചൊടപ്പൻ
നിൽക്ക നീ ശൂലന്തന്നിലെ ഇപ്പോഴേ കോര്‍പ്പനിവളെ

പങ്‌ക്തികണ്‌ഠ മമ കാന്ത

Malayalam
പങ്‌ക്തികണ്‌ഠ മമ കാന്ത എന്തിവിടെയിപ്പോള്‍
സന്താപം തേടുന്നു ഭവാന്‍ ഹന്ത! ചേരുമോ
കാന്തമാരാം ഞങ്ങളോടും സന്തതം രമിക്കാം
എന്തിവളധികം സുന്ദരിയോതാന്‍

തിരശ്ശീല

എന്നോടേവം പറയാതെ മന്നവര്‍

Malayalam
എന്നോടേവം പറയാതെ മന്നവര്‍ മൗലിയാം
എന്നാര്യപുത്രനോടിതു നന്നായോതുക
 
കുറച്ചുകൂടി കാലം കയറ്റി (ചെമ്പട 8 മാത്ര)
എന്നെയും രാമന്നു നല്‌കി ധന്യന്റെ പാദാബ്‌ജേ
ചെന്നു നമസ്‌കരിക്കായ്‌കില്‍ കൊന്നിടും നിന്നെയും
(കൊല്ലും നിന്നെ രാഘവൻ എന്ന് പാഠഭേദവും ഉണ്ട്)

കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും

Malayalam
കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും
വേരിയാണ്ട ചാരുസുമ രാജിതാനനേ
 
കൊഞ്ചും കിളിമൊഴി ബാലേ സന്താപിച്ചീടൊല്ലാ
കിഞ്ചന ചഞ്ചലിയാതെ കഞ്‌ജദളേക്ഷണേ
 
കഞ്‌ജസമാനകാന്തേ എന്നെ മേവുക വൈദേഹി
മഞ്‌ജുളേ സ്വൈരമായ്‌ വാഴാമനേകംകാലം
 
ഈരേഴുമാറുകരത്താല്‍ ആരാല്‍ നിന്നെ പൂണ്മാന്‍
പാരം കൊതിയിങ്ങുണ്ടല്ലോ നാരീരത്‌നമേ
 
മര്‍ത്ത്യനായ രാമനില്‍ നീ ചിത്തം വെച്ചീടൊല്ല
ഇത്രൈലോക്യനാഥനാമെന്നെ ചേര്‍ന്നുവാഴ്‌ക വൈദേഹി
 

Pages