സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

Malayalam

ഭക്തവത്സലൻദൈത്യവൈരിയും

Malayalam

ഭക്തവത്സലൻ ദൈത്യവൈരിയും
ശക്തരായ ബലഭദ്രാദികളും
സാദ്ധ്യമല്ലെന്നുവച്ചിട്ടൊരുത്തരുമിളകാഞ്ഞൂ
ശ്രദ്ധയില്ലെനിക്കിനി പുത്രവദനം കാണ്മാൻ

അവിവേകീ നീ ബത നിർണ്ണയം
അർജ്ജുന വീര്യനിധേ

ഹന്തശോകഭാരാന്ധനാംഭവാൻ

Malayalam

ഹന്തശോക ഭാരാന്ധനാം ഭവാൻ
ചൊന്നവാക്കിനില്ല അപ്രിയമേതും
സന്ദേഹം വേണ്ടാ തവ നന്ദനനുളവാകിൽ
തന്നീടാ പാലിച്ചെങ്കിൽ ഇന്ദ്രാത്മജനല്ലഹം

വിഷ്ടപാധിപൻ ശിഷ്ടപാലകൻ

Malayalam

വിഷ്ടപാധിപൻ ശിഷ്ടപാലകൻ
വിഷ്ടരശ്രവസ്സെന്നുടെ ദുഃഖം
കേട്ടിളകാഞ്ഞതെന്തെന്നൊട്ടും വിചാരിയാതെ
പൊട്ടാ! നീ ചാടിപ്പുറപ്പെട്ടതെത്രയും ചിത്രം!

അവിവേകീ! നീ ബത! നിർണ്ണയം!
അർജ്ജുന വീര്യനിധേ!

പരിദേവിതം മതിമതി തവ

Malayalam
ശ്രുത്വാ വിപ്രവരസ്യ ദുഃഖവിവശാസ്യൈവം വിലാപാൻ മുഹുർ
ദൈത്യാരിർ ഭുവനാവനൈകനിരതോ ദേവശ്ച സീരായുധഃ
പ്രദ്യുമ്ന പ്രമുഖാശ്ച യാദവവരാ നോകിഞ്ചിദപ്യബ്രുവൻ
പാർത്ഥസ്തത്ര സമേത്യ വിപ്രസവിധേ വാണീമഭാണീദിമാം
 

പരിദേവിതം മതിമതി തവ
ബ്രാഹ്മണ സാധുമതേ!

പരിചോടിനി ഉളവാകും ബാലനെ-
പരിപാലിച്ചു തവ തരുവൻ ഞാൻ

ആർത്തി തീർത്തഖില ധാത്രീദേവകുലം
നിത്യം കാത്തീടുക ക്ഷത്രിയ ധർമ്മം
അത്തൽ കീഴിൽ കഴിഞ്ഞതത്ര ക്ഷമിക്ക ഭവാൻ
പുത്രനിനി ജനിക്കിൽ കാത്തുതരുമീ പാർത്ഥൻ

ഹാ ഹാ കരോമി

Malayalam

ഇഷ്ടേനാഥ കിരീടിനാ ച ഭഗവാൻ തുഷ്ട്യാ വസിച്ചു പുരേ;
ശിഷ്ടന്നങ്ങൊരു ഭൂസുരന്നു മൃതരായെട്ടാണ്ടിലെട്ടുണ്ണികൾ; !
കഷ്ടം സ ദ്വിജനൊൻപതാംശിശുശവം പെട്ടെന്നു കൈകൊണ്ടു വാ-
വിട്ടുച്ചൈവിലപിച്ചു വൃഷ്ണിസഭയിൽച്ചെന്നേവമൂചേ ശുചം !

പദം:
ഹാഹാ കരോമി കിമിഹാ| ഹാഹന്ത ദൈവമേ ||ഹാഹാ കമേമി ശരണം?||

ലോകാന്തരങ്ങളിലും | സുഖമില്ല നൂനമിഹ||
സുതരഹിത പുരുഷന-| ഹോ ശിവശിവ!||

അർഭക! നീയെന്തിങ്ങനെ | സ്വൽപമപി കരയാത്തു?||
അൽഭുതവിലാസവനേ! | അൽപേതരം പാപിയായ||
ത്വൽപിതാവിനത്ര വിധി | കൽപിതമിതോ നന്ദന! ശിവശിവ!||

രംഗം 2 ശ്രീകൃഷ്ണസഭ ബ്രാഹ്മണൻ

Malayalam

അങ്ങനെ ശ്രീകൃഷ്ണന്റെ ഇഷ്ടാനുസരണം അർജ്ജുനൻ സസുഖം ദ്വാരകയിൽ വാഴുന്ന കാലം. ദ്വാരകാപുരിയിൽ തന്നെ വസിക്കുന്ന ഒരു ബ്രാഹ്മണൻ തന്റെ ഒൻപത് കുട്ടികൾ ജനിച്ച ഉടൻ മരിച്ചതിന്റെ സങ്കടം സഹിക്കാതെ ഒൻപതാം ശിശുശവവും കൊണ്ട് യാദവസഭയിൽ വരുകയും നിലവിളിക്കുകയും ചെയ്യുന്നതോടെ രണ്ടാം രംഗം ആരംഭിക്കുന്നു. ബലഭദ്രർ, കൃഷ്ണൻ, പ്രദ്യുംനൻ തുടങ്ങിയ യാദവപ്രമുഖന്മാർ ആരും തന്നെ ബ്രാഹ്മണന്റെ വിലാപം കേട്ട് ഇളകുന്നില്ല. തുടർന്ന് ക്ഷത്രിയനാണ് ഞാൻ എന്ന് പറഞ്ഞ്, അർജ്ജുനൻ ബ്രാഹ്മണന്റെ രക്ഷിക്കാൻ മുന്നോട്ട് വരുന്നു. ഇത് കണ്ടപാടെ കൃഷ്ണനും കൂട്ടരും സഭവിട്ട് പോകുന്നു.

കുരുക്കളുടെ

Malayalam

കരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ! നീയിഹ
വസിക്ക ചിരമെന്നോടുകൂടെ രമിക്ക
ചലിക്കും നളിനീദലമദ്ധ്യേ ലസിക്കും ജലബിന്ദുപോലെ
വിലസുന്നൊരു നരജന്മനി നല്ലൊരു
സുഖമെന്നതു സുഹൃദാ സഹ മരുവുക 

നാഥാ ഭവൽ ചരണ

Malayalam

നാഥ! ഭവച്ചരണ ദാസരാമിജ്ജനാനാം
ഏതാകിലും വരുമോ ബാധാ?
വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു;
ശരണാഗത ഭരണാവഹിതം തവ കരുണാമൃതമരുണാംബുജലോചനഃ

വന്ദേ ഭവൽ പാദാരവിന്ദേ സതതം
സുരവൃന്ദേശ! ഗിരീശാദിവന്ദ്യ!

രംഗം 1 ദ്വാരക ശ്രീകൃഷ്ണവസതി

Malayalam

സന്താനഗോപാലം കഥയുടെ ആദ്യരംഗത്തിൽ നാം കാണുന്നത്, വീരപരാക്രമിയായ അർജ്ജുനൻ, ദ്വാരകയിൽ ശ്രീകൃഷ്ണസവിധത്തിലേക്ക് വരുന്നതാണ്. അർജ്ജുനനെ കണ്ട ഉടൻ ശ്രീകൃഷ്ണൻ കുശലാന്വേഷണം നടത്തി സ്വീകരിച്ചിരുത്തുന്നു.  അർജ്ജുനൻ കുശലാന്വേഷണത്തിന് മറുപടി പറയുന്നു. തുടർന്ന് ശ്രീകൃഷ്ണൻ അർജ്ജുനനോട് തന്റെ ഒപ്പം ദ്വാരകയിൽ കുറച്ച് കാലം താമസിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് അർജ്ജുനൻ ശ്രീകൃഷ്ണസമേതം ദ്വാരകയിൽ വസിക്കുന്നു. ഇത്രയുമാണ് ഈ രംഗത്തിൽ ഉള്ളത്.

ശ്രീമൻ സഖേ വിജയ

Malayalam

പരമപുരുഷനേവം പാരിടം കാത്തശേഷം
പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം !
സരസിജനയനം തം ദ്രഷ്ടുകാമസ്സ പാര്‍ത്ഥോ
ഗുരുതരഭുജവീര്യ: പ്രാപ്തവാനാത്തമോദം !!

പദം:
ശ്രീമൻ സഖേ വിജയ! ധീമന്‍! സകലഗുണ-
ധാമന്‍! സ്വാഗതമോ! സുധാമന്‍!

സോമന്‍ ത്രിജഗദഭിരാമന്‍ വണങ്ങിടും നിന്‍
മുഖപങ്കജമിഹ കണ്ടതിനാലതി സുഖസംഗത സുദിനം ദിനമിതു മമ 

ധീരന്‍ സുകൃതിജനഹീരന്‍ നയവിനയാ-
ധാരന്‍ ധര്‍മ്മജനത്യുദാരന്‍-
വീരന്‍ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ-
സഹജാവപി സഹജാമലഗുണഗണ
മഹിതാ തവ ദയിതാപി ച കുരുവര! 

Pages