സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

Malayalam

തേരിതു മാമകദാരുകനീതം

Malayalam
തേരിതു മാമകദാരുകനീതം മാരുതതുല്യരയം
സ്വൈരമിതിൽകരയേറിമയാസഹ പോരിക പൗരവ നീ
ആരണബാലരെക്കൊണ്ടിഹപോന്നിടാം
ജഗന്നാഥനേയും കാണാം സകുതുകം

വൈകുണ്ഠവാസിയായ

Malayalam
വൈകുണ്ഠവാസിയായ ലോകൈകനാഥൻ ദേവൻ
കാർകൊണ്ടൽവർണ്ണനീതാനെന്നു ജാനേ
ശ്രീകുണ്ഠനുമകമേ വ്യാമോഹമരുളുന്നു
ലോകമോഹിനിയായ മായാവിദ്യകളെല്ലാം
 
സത്യഭംഗകീർത്തിദോഷമൊഴിവനത്രവീതിഹോത്രകുണ്ഡമൊരുഗതി
മായാമയ മഹിമാംബുനിധേ മമ മാധവജയ ഭുവനൈകപതേ!

ജയിക്ക ജയിക്ക കൃഷ്ണ

Malayalam
 
ജയിക്ക ജയിക്ക കൃഷ്ണ! ജയിക്ക ഫൽഗുന വീര!
കനക്കും ശോകത്താൽ മുന്നം അധിക്ഷേപിച്ചതിലൊന്നും

നിനയ്ക്കൊല്ലേ കൃഷ്ണാ ഒന്നും നിനയ്ക്കൊല്ലേ ഫൽഗുനാ

നിനയ്ക്കൊല്ലാ മനക്കാമ്പിൽ അനർഗ്ഗള ഭുജവീര്യ!
 
നിനയ്ക്കുന്നവർക്കും നിന്നെ ഭവിക്കും ഭൂരിമംഗളം
മഹിതഭാഗ്യാംബുരാശേ! മുകുന്ദപ്രസാദാൽ.

നമസ്തേ ഭൂസുരമൗലേ

Malayalam
ധൃത്വാ വിപ്രകുമാരകാനഥ ഹരിം നത്വാ ദയാവാരിധിം
ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ!
പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലിഃ!!
 
നമസ്തേ ഭൂസുരമൗലേ! ക്ഷമസ്വാപരാധം
സമസ്തേശ്വരകൃപയാൽ ലഭിച്ചു നിൻപുത്രന്മാരെ
 
പുത്രശോകാർത്തനായോരത്ര ഭവാന്റെ വാക്യ-
ശസ്ത്രങ്ങൾകൊണ്ടു മർമ്മവിദ്ധനായഹം പിന്നെ
സത്വരം പിതൃപതി പത്തനസ്വർഗ്ഗങ്ങളിൽ
ആസ്ഥയാ തിരഞ്ഞു കണ്ടെത്തീലാ ബാലന്മാരെ
 

രംഗം 12 ബ്രാഹ്മണഗൃഹം

Malayalam

മുൻപ് കാണിച്ച രംഗങ്ങൾ ഒക്കെ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ഒൻപതാം രംഗമല്ല. അതിലും കൂടും. പക്ഷെ ഒഴിവാക്കിയ രംഗങ്ങളെ എണ്ണത്തിൽ പെടുത്താത്തതിനാൽ ഇത് ഒൻപതാം രംഗമായി.  ഈ രംഗത്തിൽ വിഷ്ണുലോകത്തുനിന്നും കൊണ്ടുവന്ന പത്ത് ബ്രാഹ്മണകുമാരന്മാരേയും കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗൃഹത്തിൽ എത്തിച്ച് ബ്രാഹ്മണനും പത്നിക്കും നൽകുന്നു. അവർ കൃഷ്ണാർജ്ജുനന്മാരെ അനുഗ്രഹിക്കുന്നു. മംഗളം ഭവിക്കുന്നു.

പാർത്ഥ മമ സഖേ

Malayalam

 

പാർത്ഥ മമ സഖേ കോപിക്കരുതേ നീ
കിമർത്ഥം മരിക്കുന്നു നീ
നിന്റെ ചിത്തേ നിരൂപിച്ച കാര്യങ്ങളൊക്കെയും
ഹസ്തേവരുത്തുവൻ ഞാൻ
 
കുണ്ഠത വേണ്ട കുമാരന്മാരൊക്കെയും
ഉണ്ടതി പുണ്യവാന്മാർ ഒരു-
കുണ്ഠത കൂടാത്ത ദിക്കിലിരിക്കുന്നു
കൊണ്ടുപോരാമവരെ ക്ഷണാൽ

മാകുരുസാഹസം

Malayalam
 
മാകുരു സാഹസം മാകുരു സാഹസം
മാധവൻ ഞാനില്ലയോ
നിനക്കാകുലമില്ലൊരു കാര്യത്തിനും എന്നു
ലോകപ്രസിദ്ധമല്ലോ
 
മുന്നം ഞാൻ ചെയ്ത സഹായങ്ങളൊക്കെയും
ധന്യാ മറന്നിതോ നീ പിന്നെ
എന്നെയും കൂടെ മറപ്പതിനേഷ ഞാൻ
എന്തോന്നു ചെയ്തു സഖേ!  
 

തീക്കുണ്ഡം വിപുലം കഴിച്ചു

Malayalam

തീക്കുണ്ഡം വിപുലം കുഴിച്ചു വിശിഖൈരഗ്നിം ജ്വലിപ്പിച്ചുടൻ
ശീഘ്രം പാണ്ഡുസുതൻ കുതിച്ചു ധനുഷാ ചാടുംവിധൗ വഹ്നിയിൽ
വായ്ക്കുന്നോരു കൃപാതരംഗിത മനാസ്സംപ്രാപ്യ നന്ദാത്മജൻ
തൃക്കൈകൊണ്ടു പിടിച്ചുനിർത്തി വിജയം വാക്യന്തമാഖ്യാതവാൻ

വിധികൃതവിലാസമിതുവിസ്മയം

Malayalam
ജംഭാരേർമ്മൊഴി കേട്ടു പോന്നു വിജയൻ സംപ്രാപ്യ നാകാത്സവൈ
സംപൂർണ്ണം ഭുവനഞ്ച തത്ര ലഭിയാഞ്ഞുവീസുരാപത്യകം
അംഭോജാക്ഷ പരീക്ഷ നിർണ്ണയമിതെന്നൻപൊടു കണ്ടാശയേ
കമ്പം തീർന്നനലേഥ ചാടുവതിനായ്‌ വമ്പൻ മുതിർന്നീടിനാൻ!!
 
വിധികൃതവിലാസമിതു വിസ്മയം ഓർത്താൽ
 
കാലനറിയാതെയായ്‌ ബാലമൃതിപോലും
കാലമിതു വിജയനുടെ കാലദോഷം 
 
ഇനിമമ ചെയ്‌വതഹോ? വഹ്നിയതിൽ മുഴുകി ഞാൻ
ധന്യനായീടുവൻ നന്ദസൂനോ പാഹിമാം  

Pages