സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

Malayalam

ധീരധീരവീരഹീര ഹേ

Malayalam

വൈവശ്യഭാരാലസലോചനാം താം
ഏവംസമാശ്വാസ്യ മഹീസുരോസൗ!
ഗോവിന്ദഗേഹം സമവാപ്യ വേഗാത്‌
ദേവേന്ദ്രസൂനും തമുവാചധീരം!!

പദം:
ധീര ധീര വീര ഹീര ഹേ പാണ്ഡവ! കൂടെ-
പ്പോരിക പാരാതെ മൽഗൃഹേ

ക്ഷീരപൂരഗൗരകീർത്തേ! നീരജാസ്ത്രചാരുമൂർത്തേ!
ദൂരിത രിപുകൃതാർത്തേ! പൂരുവംശപുണ്യകീർത്തേ!

മുന്നമിവിടെനിന്നല്ലയോ കണ്ടതു തമ്മിൽ
സുന്ദരാംഗ! തോന്നുന്നില്ലയോ
ധന്യശീല! മമ പത്നി പിന്നെയും ധരിച്ചു ഗർഭം
ഉന്നതകൗതൂഹലമാസന്നമായി സൂതികാലം

രംഗം 5 ദ്വാരക - ബ്രാഹ്മണ ഗൃഹം

Malayalam

ബ്രാഹ്മണപത്നിയുടെ ഗര്‍ഭം പൂര്‍ണമായതറിഞ്ഞ് ബ്രാഹ്മണന്‍ ശ്രീകൃഷ്ണവസതിയില്‍ ചെന്ന് അര്‍ജ്ജുനനോട് സത്യപാലനത്തിനുള്ള സമയം ആയെന്നും പിതാവിനേയും ശൃകൃഷ്ണനേയും നമിച്ച് പേരുകേട്ട ഗാണ്ഡീവവുമായി സ്വഗൃഹത്തിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അതനുസരിച്ച് അര്‍ജ്ജുനന്‍ ബ്രാഹ്മണഗൃഹത്തില്‍ എത്തി സൂതിഗൃഹമായി ശരകൂടം നിര്‍മ്മിക്കുന്നു. ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും തോഴിയേയും ശരകൂടത്തിലാക്കി അര്‍ജ്ജുനന്‍ പുറത്ത് കാവല്‍ നില്‍ക്കുന്നു. അല്‍പ്പം കഴിഞ്ഞ് ഈറ്റില്ലത്തിലനകത്തുനിന്നും പ്രസവിച്ച കുട്ടിയെ കാണ്മാനില്ല എന്ന ബ്രാഹ്മണപത്നിയുടെ വിലാപം കേട്ട്, ബ്രാഹ്മണന്‍ മോഹാലസ്യത്താല്‍ വീഴുന്നു.

കല്യാണാലയേ

Malayalam

കല്യാണാലയേ! ചെറ്റും അല്ലൽകരുതീടായ്ക
മല്ലാക്ഷി! പീഢിപ്പിയ്ക്കൊല്ല നീ എന്നെയും
വില്ലാളി വിജയനെ വിരവിൽ വരുത്തുവാനായ്‌
വല്ലഭേ! ഗമിക്കുന്നേൻ വരുവൻ വൈകാതെ ഞാൻ
കലയ ധൈര്യം ഓമലേ! കമനീയശീലേ!

ജീവിതനായക

Malayalam

ഏവം ഭാവി തനുജലാഭകഥനേനാശ്വാസയൻ ഭാമിനീം
ദൈവപ്രാർത്ഥനതൽപരേണ മനസാ വാണൂ ദ്വിജൻ മന്ദിരേ!
സാ വിപ്രാംഗനയും ധരിച്ചു തരസാ ഗർഭഞ്ച തസ്മിൻ മുദാ
പൂർണ്ണേ പൂർണ്ണശശാങ്കസുന്ദരമുഖീ കാന്തം ബഭാഷേ ഗിരം

പദം:
ജീവിതനായക! വന്ദേ താവക പാദേ
സാവധാനമെന്മൊഴി കേവലം ശ്രവിച്ചാലും
പൂർണ്ണമായിതു ഗർഭം പ്രസവമാസന്നകാലം
മൂന്നുനാളിനിപ്പുറമെന്നേവമന്യേ;

കർണ്ണവൈരിയായൊരു ഗാണ്ഡീവധന്വാവിനെ
പുണ്യവാരിധേ! ചെന്നു വരുത്തുക വൈകാതെ;
വളരുന്നു പരിതാപം തളരുന്നു മമ ദേഹം
ഇളകുന്നു ജഠരവും വിലസുന്നു ശിശുവും

അത്തലിതൊഴിച്ചില്ലെങ്കിൽ

Malayalam

അത്തലിതൊഴിച്ചില്ലെങ്കിൽ സത്വരം ഞാനന്നുതന്നെ
ചിത്രഭാനുകുണ്ഡത്തിൽ ചാടി ചത്തീടുവേനെന്നു പാർത്ഥൻ
സത്യം ചെയ്തപാണ്ഡവനെ ദൈത്യവൈരിയുപേക്ഷിക്കുമോ വല്ലഭേ!

[[നീലാരവിന്ദദളനേത്രൻ ലീലാമാനുഷൻ നീലാംബുദശ്യാമഗാത്രൻ
പാലാഴിശായി വഴിപോലെ തുണയ്ക്കുന്നാകിൽ
പൗലോമീകാന്താത്മജൻ പാലിക്കും ബാലകനെ
പരിപാഹിഹരേ നാഥ! കൃഷ്ണ! കാരുണ്യമൂർത്തേ! പരിപാഹി.]]

രംഗം നാല് - ബ്രാഹ്മണ ഗൃഹം - തുടർച്ച

Malayalam

അങ്ങനെ കാലം കഴിഞ്ഞു. ബ്രാഹ്മണപത്നി വീണ്ടും ഗർഭവതിയായി. ഗർഭം പൂർണ്ണമയ വിവരം പത്നി, ബ്രാഹ്മണനോട് പറയുന്നു. അർജ്ജുനനെ വിളിച്ച് കൊണ്ടുവരാൻ താൽ‌പ്പര്യപ്പെടുന്നു. അപ്രകാരം ബ്രാഹ്മണൻ അർജ്ജുനനെ വിളിക്കാൻ ശ്രീകൃഷ്ണന്റെ വസതിയിലേക്ക് പോകുന്നു. ഇത്രയുമാണ് ഈ രംഗത്തിലുള്ളത്.

വിധിമതം നിരസിച്ചീടാമോ

Malayalam

വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാർക്കും?
വിധിമതം നിരസിച്ചീടാമോ?
അധിഗതമായതെല്ലാം അതിഖേദമോദജാലം
മതിഭേദംകൂടാതെകണ്ടനുഭവിക്കയല്ലാതെ,    (വിധി)

അഞ്ചാറുബാലരല്ലധികം ചാഞ്ചല്യമെന്നിയേ
അഞ്ചാ വിരിഞ്ച നികൃതിയാൽ പഞ്ചാഗ്നിതൃണംപോലെ
പഞ്ചത്വം ചരിച്ചല്ലോ തഞ്ചുംവിധിമതത്തിനന്തരം വന്നീടുമോ?    (വിധി)

[[സീമാവിരഹിതാനുഭാവൻ ഭീമ പ്രതിമൻ ശ്രീമാൻ ശ്രീബലഭദ്രരാമൻ
കാമാദികളുമിന്നു ആമെന്നിറിങ്ങിയില്ലാരും
ഭീമാനുജന്റെ മോഹം ഭീമാൽഭുതമൽഭുതം    (വിധി)]]

കോമളസരോജമുഖി

Malayalam
ഇത്ഥം പാർത്ഥപ്രതിജ്ഞാം കലിത ധൃതി സമാകർണ്യ പൂർണ്ണേതു ഗർഭേ
യാസ്യാമിത്ഥം പ്രിയായാ ദ്രുതമിതി സുരലോകേശസൂനും തമുക്ത്വാ !
വിപ്രസ്സംപ്രാപ്യ ഗേഹം ഗുരുതര പരിതാപാധിതാന്താം സ്വകാന്താം
സാദ്ധ്വീം മാദ്ധ്വീപ്രവാഹാധികാമധുരഗിരാ സാന്ത്വയന്നേവമൂചേ!
 

കോമളസരോജമുഖി! മാമകഗിരം കേള്‍ക്ക
എന്നോമല്‍ കരയായ്ക ബാലേ!
പോമഴലിതാശു മേലില്‍ ആമോദകാരണമാം
കാമിതവും വന്നുകൂടും വല്ലഭേ!

രംഗം 3 ബ്രാഹ്മണഗൃഹം

Malayalam

അർജ്ജുനനോട് സത്യം ചെയ്ത് വാങ്ങിയ ബ്രാഹ്മണൻ തിരിച്ച് സ്വഗൃഹത്തിൽ എത്തി പത്നിയോട് ഉണ്ടായ സംഭവങ്ങളെല്ലാം വിവരിക്കുന്നതാണ് ഈ രംഗത്തിൽ. ബ്രാഹ്മണപത്നിയാകട്ടെ എല്ലാം ദൈവഹിതം എന്ന് പറഞ്ഞ് ആശ്വസിക്കുന്നു.

സദ്ഗുണശീല ഹേ ദ്വിജേന്ദ്ര

Malayalam

സദ്ഗുണശീല! ഹേ ദ്വിജേന്ദ്ര! |മൽഗിരം കേൾക്ക മുദാ ||

സ്വർഗ്ഗവാസികൾക്കും | സുഖവിതരണം ചെയ്യും ||
ഫൽഗുനനെക്കേ- |ട്ടറിയുന്നില്ലയോ ഭവാൻ? || 

കൃഷ്ണനല്ലഹം ബലഭദ്രനുമല്ലറിക നീ; | വൃഷ്ണിവീരന്മാരിൽ എകനുമല്ലാ,||
ജിഷ്ണു ഞാൻ ദിവ്യാസ്ത്ര- | ധൃഷ്ണു വിജയൻ വീരൻ||
ജിഷ്ണുതനയൻ ഭ്രാ- | ജിഷ്ണു സുനയൻ സദയൻ ||    

അന്തകാന്തനേയും  ആഹവേ ജയച്ചീടും
ഇന്ദ്രനന്ദനൻ തന്റെ ശരകൂടസവിധേ
അന്തകഭയലേശം ഭവിച്ചീടുമോ ബാലനെ
ഹരിച്ചീടുമോ നാകം ഭരിച്ചീടുംസുരേശ്വരനും?    

Pages