അടന്ത

അടന്ത താളം

Malayalam

അമൃതമതിമധുരം

Malayalam

അമൃതമതിമധുരം പീയതേ, കാല-
മനിശം കളികൾകൊണ്ടു നീയതേ;
അനവധി ഗുണമനുഭൂയതേ, ചിര-
മായുരനവധി ജായതേ;
വൃന്ദാരകാധിപരിച്ചൊന്നതിലൊരുവനെ
നന്നായ്‌ വിചാരിച്ചുറച്ചിന്നേ വരിച്ചുകൊൾക.

ഈശന്മാരെന്തു വിചാരലേശം

Malayalam

ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോൾ?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ളേശം ദേവാനാം?

അപരകുലനാമങ്ങൾ

Malayalam

ചരണം 1:
അപരകുലനാമങ്ങൾ കേൾപ്പതോ യോഗ്യ-
മാർത്തിഭാജി വാസ്തോഷ്പതൗ?
അഖിലഭുവനനാഥൻ വാസവൻ പറ-
ഞ്ഞഞ്ജസാ മാമയച്ചതു കേൾക്ക നീ;
അമരാംഗനമാരെയുമമരാധിപൻ വെടിഞ്ഞു
തവ ദാസനായൊഴിഞ്ഞില്ലലർബാണകോപശാന്തി..

ചരണം 2:
അനലനും നിൻഗുണങ്ങൾ കേൾക്കയാൽ
മദനാധിയിലേ വെന്തു നീറുന്നൂ
അവനിലിന്ധനമെന്നപോലവേ; ഇപ്പോൾ
അഭിമതയല്ലവനു സ്വാഹയും.
സുമബാണബാണമേറ്റു യമനും മൃതിയടുത്തൂ!
വരുണനു മാരാമയം ബഡവാമുഖാദധികം.
 

ഭീമാവനീരമണനന്ദനേ

Malayalam

പല്ലവി:
ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചു കൊൾക.

അനുപല്ലവി:
ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ.

ഏതൊരു കുലമലങ്കരിച്ചു ജന്മനാ

Malayalam

ചരണം 1:
ഏതൊരു കുലമലങ്കരിച്ചു ജന്മനാ,
ഉരചെയ്തീടണം എന്തു തവ നാമധേയവും?
ദൂതനെന്നു കേട്ടതിങ്ങു ബോധംവന്നീലാ, ജഗ-
ന്നാഥനെന്നെനിക്കു തോന്നി ചേതസി നിന്നെ...

ഹേ മഹാനുഭാവ, തേ സ്വാഗതം

Malayalam

ചിരശ്രുതിദൃഢീകൃതപ്രിയനളാഭനെന്നാകിലും തിരസ്കരിണി
കാൺകയാലിവനമർത്ത്യനെന്നോർത്തുടൻ
നിരസ്തവിപുലത്രപാ നിറയുമാദരാശ്ചര്യസം-
ഭ്രമത്തൊടു ദമസ്വസാ നിഭൃതമേവമൂചേ സ്വയം.

പല്ലവി:
ഹേ മഹാനുഭാവ, തേ സ്വാഗതം! കിമധുനാ?

അനുപല്ലവി:
കാമനോ സോമനോ നീ? നി-
ന്നാഗമനം കിന്നമിത്തം?

നിറയുന്നു ബഹുജനം നഗരേ

Malayalam

നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ?
അരുൾചെയ്തതു കേട്ടില്ലെന്നരുതേ കോപം;
ആകുന്നതിനെച്ചെയ്യാം ആവതെന്തതിലേറ്റം?

Pages