മത്സരം കലരുന്ന പാണ്ഡവർ
ചരണം 1
മത്സരം കലരുന്ന പാണ്ഡവർ
മത്സപത്നരൊളിച്ചു സംപ്രതി
മാത്സ്യ രാജപുരേ ത്രയോദശ
വത്സരത്തെ നയിച്ചിടുന്നിതു.
പല്ലവി
കേൾക്കമേ വചനം ത്രിഗർത്തപതേ! പോക.
മാത്സ്യേശ്വരഗോക്കളെക്കൊണ്ടാശു വരിക ഭവാൻ
ചരണം 2
തൽക്ഷണം പ്രതിപക്ഷരവർ
നൃപപക്ഷപാതമിയന്നു ഗോധന-
രക്ഷണത്തിനു വരികിലിഹ
വിപിനക്ഷിതൌ പോകേണമിനിയും.