അടന്ത

അടന്ത താളം

Malayalam

ആഹന്ത ദയിത, ദയാസിന്ധോ, നീയെന്നെ

Malayalam

പല്ലവി.

ആഹന്ത! ദയിത, ദയാസിന്ധോ, നീയെന്നെ
അപഹായ യാസി കഥം?

അനുപല്ലവി.

മോഹാർണ്ണവത്തിൻ പ്രവാഹത്തിൽ വീണു ഞാൻ
മുഹുരപി മുഴുകുമാറായിതിദാനീം

ചരണം.

ഭാഗധേയമോ പോയി ദേവനേ, ചിത്തം
പകച്ചുപോയിതോ ഗഹനേ വനേ?
മാഞ്ഞിതോ മമത നിജജനേ മാനസി
മംഗലാകൃതേ, കരുണാഭാജനേ?
 

അറിക ഹംസമേ,

Malayalam

പദം:
അറിക ഹംസമേ, അരുതു പരിദേവിതം;
വിരസഭാവമില്ലാ നിന്നിൽ മേ;
ദേഹമനുപമിതം കാണ്മാൻ
മോഹഭരമുദിതം-
നിങ്കൽ സ്നേഹമേ വിഹിതം; ന മയാ
ദ്രോഹ, മിതുപൊഴുതമരഖഗവര,
ഗുണനിധേ, ഖേദമരുതുതേ,
പറന്നിച്ഛയ്ക്കൊത്തവഴി ഗച്ഛ നീ.  

ശിവശിവ എന്തുചെയ്‌വൂ ഞാൻ

Malayalam

ശ്ലോകം  
അനക്കം കൂടാതേ നരവരനണഞ്ഞാശു കുതുകാ -
ദനർഘസ്വർണ്ണാഭം ശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചോരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം.  

പ.
ശിവശിവ! എന്തുചെയ്‌വൂ ഞാൻ! എന്നെ-
ച്ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ.  

അനു.
വിവശം നിരവലംബം മമ കുടുംബവുമിനി   

ച.1
ജനകൻ മരിച്ചു പോയി, തനയൻ ഞാനൊരുത്തനെൻ-
ജനനി തന്റെ ദശയിങ്ങനെ; അപിചമമദയിതാ കളിയല്ല-
നതിചിരസൂതാ  പ്രാണൻ കളയുമതിവിധുരാ;
എന്നാൽ കുലമിതഖിലവുമറുതിവന്നിതു.   

കുവലയവിലോചനേ

Malayalam

സുരേന്ദ്രൈസ്സംപ്രീതൈരിഹ സദസി ദത്താനഥ വരാ-
നവാപ്തോ ദുഷ്പ്രാപാൻ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൗ കൃത്യ ശ്വശുരനഗരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈഃ

രംഗം ഒന്ന്: ‌നളന്റെ കൊട്ടാരം

Malayalam

വിവാഹം കഴിഞ്ഞ നളൻ ദമയന്തിയോട് കൂടെ സ്വന്തം രാജ്യത്ത് എത്തുന്നു. തുടർന്ന് ഒരു ശൃംഗാര പതിഞ്ഞ് പദം. ദമയന്തിയുടെ മറുപടി. സസുഖം അവർ വാഴുന്നു. 

Pages