ത്രിപുട

ത്രിപുട താളം

Malayalam

കൗരവേന്ദ്ര നമോസ്തുതേ

Malayalam
നിശ്ചിത്യേവം സുഹൃത്ഭിസ്സഹ കുരുവൃഷഭസ്സോഥ സപ്താര്‍ണ്ണവാന്തര്‍-
ഗോത്രാപാലോപി ഗോത്രാഹരണകൃതമനാ യാവദാരബ്ധ ഗന്തും
തത്രേദ്‌വൃത്തസ്ത്രിഗര്‍ത്തപ്രഭുരമിതബലൈസാകമഭ്യര്‍ണ്ണമേത്യ
സ്പക്ഷ്ടം വ്യാചഷ്ട ദുര്യോധനകലിതധന പ്രാപ്തശര്‍മ്മാ സുശര്‍മ്മ

പല്ലവി
കൗരവേന്ദ്ര നമോസ്തു തേ! നൃപതേ!
കരവാമ കിം വദ !
കൈരവപ്രിയകുലമണേ ! സുമതേ !
ചരണം 1
വൈരി വാരമതീവ തവ ഭുജ-
ഗൗരവാൽ ഭയമോടു ഗിരി തട-
ഭൈരവാടവിയതിലുമധുനാ
സ്വൈരവാസം ചെയ് വതില്ലിഹ.

ഇന്ദുകുലാധിപ കേൾക്കെടോ ഞാനും

Malayalam

ചരണം 1
ഇന്ദുകുലാധിപ കേൾക്കെടോ ഞാനു-
മിന്ദ്രനിയോഗത്താലർജ്ജുനവൃത്താന്തം
ഇന്നു നിങ്ങളോടുരചെയ്‌വതിനായി
ഇന്ദ്രലോകത്തീന്നു വന്നതും
ഞാനിപ്പോൾ
[[ ഖേദമാശു
കളക സാമ്പ്രതം ]]

ചരണം 2
പാർവ്വതീവല്ലഭൻ തന്റെ പ്രസാദത്താൽ
പാശുപതാസ്ത്രം ലഭിച്ചു വിജയനും
ഗീർവ്വാണലോകത്തു ചെന്നു സുരജന-
ഗീതപരാക്രമനായി വിളങ്ങുന്നു

ചരണം 3
വാസവൻ തന്റെ സമീപത്തിങ്കൽതന്നെ
വാസഞ്ചെയ്തീടുന്നു ബാധയകന്നവൻ
വാസരം നാലഞ്ചു ചെല്ലുന്നതിൻമുമ്പെ
വാസവനന്ദൻ വന്നീടുമിവിടെ

Pages