ത്രിപുട

ത്രിപുട താളം

Malayalam

ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ

Malayalam
ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം
 

ജ്ഞാതിവത്സല ഭൂരിഭൂതിത

Malayalam
ധൃതരാഷ്ട്രഗിരം നിരസ്യ കുന്തീ-
സുതരാഷ്ട്രം വിസൃജാമി നൈവചൈവം
ധൃതനിശ്ചയമേഷ നാഗകേതും
സ്മിതപൂര്‍വ്വം സ്മ തമാഹ വാസുദേവഃ

ജ്ഞാതിവത്സല ഭൂരിഭൂതിത ഭൂപവീര മഹാമതേ
പാതിരാജ്യമതിന്നു നീ നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം

 

ധര്‍മ്മനന്ദന വീര ധാത്രീപാലകന്മാര്‍ക്കു

Malayalam
 
സ മാതുലോക്തിം സരസം നിശമ്യ
സമാനമാനായ്യ  സഭാന്തരാളേ
സമാശയം സമ്മിളിതം സഗര്‍ഭ്യൈ-
സ്സമാബഭാഷേ സമവര്‍ത്തിസൂനും

രാവണ കേള്‍ക്ക നീ സാമ്പ്രതം

Malayalam
രാവണ കേള്‍ക്ക നീ സാമ്പ്രതം ലോക-
രാവണ ! മാമകഭാഷിതം.
 
ഭാവമറിഞ്ഞോരോ ഭേദങ്ങളെന്തിനു
കേവലമുള്ളതുതന്നെ ഞാന്‍ ചൊല്ലുവന്‍
 
ദേവകുലാധിപ ബന്ധനകര്‍മ്മം
താവകനന്ദനന്‍ ചെയ്തതും
ആവതില്ലാഞ്ഞമരന്മാരതുകണ്ടു
ധാവതിചെയ്തതുമാരറിയാതുള്ളു?
 
രാവണൻ എന്നതും കേൾക്കുമ്പോളിന്നു
ദേവകളൊക്കെ വിറയ്ക്കുന്നു
കേവലമത്രയുമല്ല പരമിഹ
ജീവജാലങ്ങളശേഷം നടുങ്ങുന്നു.
 
ആരുമില്ല തവ തുല്യനായൊരു പൂരുഷനെന്നു ധരിച്ചാലും

രഘുവീര മഹാരഥദേവ

Malayalam
രഘുവീര മഹാരഥദേവ സകലേശ്വര പീഡിക്കരുതേ
അഘരഹിത മഹാത്മൻ ദശരഥസുകുമാരകുമാര
പോരാളികളാകിയ കൗണപർ പാരാളും രാവണഹതയേ
നീരാളും മുകളിലൊളികുഴലിയെക്കണ്ടു വരുന്നുണ്ടു

തരുണിമണികുചകലശോപരി തിരളുന്നൊരുഹാരമിതല്ലേ

Malayalam
തരുണിമണികുചകലശോപരി തിരളുന്നൊരുഹാരമിതല്ലേ
അരികിലഹോ കാൺക സഹോദര ഹാ ഹാ കിമുകരവൈ
 

നീരദരുചിസുരുചിരചികുരേ ചന്ദ്രാകൃതിസുന്ദരവദനേ
കോകിലസമകോമളവചനേ സീതേ മമ ദയിതേ

Pages