ത്രിപുട

ത്രിപുട താളം

Malayalam

ധാർത്തരാഷ്ട്ര മഹാമതേ തൊഴുതേൻ

Malayalam
ബിഭ്രദ്ധാരാധരാധ്വാതിഗതപൃഥുശിരഃ ശ്വഭ്രഗംഭീരവക്ത്ര-
പ്രോദ്ഗച്ഛദ്ഘോരസിംഹാരവബധിരിതദിഗ്ദന്തി കർണ്ണാന്തരാളഃ
ദ്രാഘിഷ്ഠോദ്ഗാഢദാർഢ്യോദ്ഭടവിടപിഭുജാ വിക്രമാക്രാന്തചക്രഃ
പ്രോദ്ദാമാ സ്ഥാസ്നുപൃഥ്വീധരവരസദൃശഃ പ്രോത്ഥിതോദ്ധാ സുശർമ്മാ
 
 
ധാർത്തരാഷ്ട്ര! മഹാമതേ! തൊഴുതേൻ - ചീർത്ത മോദത്തൊടു-
കീർത്തനീയ ചരിത്ര! ഞാനധുനാ.
 
പാർത്ഥിവോത്തമ! ഭുവനഭീഷണ!
ഭൂരിഭുജബല ഭൂതി വിശ്രുത!
 
ശത്രുഭൂപനിബർഹണാ! കരണീയമെന്തു കഥിക്കവിരവൊടു

 

ചന്ദ്രകുലകുമുദിനീ പൂർണചന്ദ്രാ

Malayalam
ചന്ദ്രകുലകുമുദിനീ പൂർണചന്ദ്രാ! ഭവാനെന്നും
സാന്ദ്രമോദം ജയിച്ചാലും ഇന്ദ്രതുല്യപ്രതാപനായ്
നിർജ്ജിതവിമാഥിയാം നിൻ പ്രാജ്യഗുണം പാർത്തു കണ്ടാൽ
പൂജ്യരിതുപോലില്ലാരും രാജ്യാശ്രമമുനേ! പാരിൽ.
കീർത്തി തവ നാകലോകേ കീർത്തിക്കുന്നു പുരസ്ത്രീകൾ
ചീർത്തമോദം നാഗസ്ത്രീകൾ പേർത്തും നാഗലോകത്തിലും.
അത്തലുണ്ടൊന്നറിയിക്കാൻ പാർത്ഥിവകുലാവതംസ!
ഓർത്തിടുമ്പോൾ ഭയം പാരം കാത്തുകൊൾക ഞങ്ങളെ നീ.  
ധൂർത്തനാകും നിശാചരൻ ഗർത്തവക്ത്രനാമധേയൻ
സത്രം തപസ്സെന്നല്ലഹോ നിത്യകർമ്മവും ബാധിപ്പൂ

ആവതെന്തയ്യോ ദൈവമേ ആവതെന്തയ്യോ

Malayalam
പതിതാ ഖലു സിംഹികാനനാന്തേ
പരിതപ്താ ഹൃദി സിംഹികാനനാന്തേ
കുരരീവ രുരോദ യാജ്ഞസേനീ
നിജചിത്തേശ്വരസക്തബുദ്ധിരേഷ
 
ആവതെന്തയ്യോ ദൈവമേ ആവതെന്തയ്യോ
 
ആവിലാപം പൂണ്ടു കേഴുന്നോരെന്നെ
ആമിഷാശനിഖാദിക്കും മുമ്പെ
ആവിർഭവിക്കുമോ ആവിലാപം കേട്ടു
ഹാ മമ നാഥന്മാരേ
 
ധർമ്മ നന്ദന ധർമ്മ പരായണ
നിർമ്മാലംഗ നിശാചരി വന്നയ്യോ
നിർമ്മര്യാദം കൊണ്ടുപോകുന്നോ-
രെന്നെ നീയുമുപേക്ഷിച്ചിതോ
 

പങ്കജാക്ഷ നിന്നുടയ പാദസേവ

Malayalam
പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോർക്കു
സങ്കടങ്ങൾ അകന്നീടും ശങ്കയെന്തതിനു പാർത്താൽ
വിശ്വനാഥ നിന്നെതന്നെ വിശ്വസിച്ചു വാണീടുന്ന
ആശ്രിതന്മാർക്കു നീ തന്നെ ആശ്രയം മറ്റെന്തു ചൊല്ലു
ഇന്ദുമുഖി രുഗ്മിണിതൻ സന്ദേശാൽ നിന്റെ സവിധേ
നന്ദസൂനോ വന്നു ഞാനും നന്ദനീയശീല
സന്തതം ഭാവാനെതന്നെ കാന്തഭാവേന കാമിനി 
ചിന്തിച്ചങ്ങു വാണീടുന്നു ചിന്തിത ഫലസന്താന
 
മുറിയടന്ത (കാലം തള്ളി)
ചേദിപനു നല്‍കുവാൻ തൽ സോദരനും നിശ്ചയിച്ചു
 
ത്രിപുട (കാലം താഴ്ത്തി)

ഇത്ഥം മുഗ്ധ വിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ

Malayalam
ഇത്ഥം മുഗ്ധ വിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ
മദ്ധ്യേവാരിധി ബാഡവാനല ശിഖാമാലാമിവലോകിതാം
ഗത്വാ ദ്വാരവതീം മഹാമരാതക സ്ഥൂലോപലാലംകൃതേ
തിഷ്‌ഠന്തം പരമാസനേന മുരരിപും പ്രോചേ പ്രസന്നാശയഃ
 
 

 

സുകുമാര നന്ദകുമാര വരിക അരികിൽ നീ മോദാൽ

Malayalam
സുകുമാര! നന്ദകുമാര!
വരിക അരികിൽ നീ മോദാൽ
 
കൊണ്ടൽനിര കൊതികോലും
കോമളമാം തവ മേനി
കണ്ടിടുന്ന ജനങ്ങടെ
കണ്ണുകളല്ലൊ സഫലം
 
കണ്ണുനീർ കൊണ്ടു വദനം
കലുഷമാവാനെന്തു മൂലം
തൂർണ്ണം ഹിമജലംകൊണ്ടു
പൂർണ്ണമാമംബുജം പോലെ
 
പൈതലെ! നിനക്കു പാരം
പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെ-
താത! പാനം ചെയ്താലും
 
പല്ലവമൃദുലമാകും പാദം
പാണികൊണ്ടെടുത്തു

പാഹി പാഹി കൃപാനിധേ ജയ

Malayalam

ഹിരണ്യപൂർവേ കശിപൗ ഹതേ തു
ഹിരണ്യഗർഭപ്രമുഖാസ്സുരൗഘാഃ
ശരണ്യമാസാദ്യ ഹരിർമുനീന്ദ്ര
വരേണ്യമേനം നൂനുവുസ്തവൗഘൈഃ

 

പാഹി പാഹി കൃപാനിധേ ജയ!
പാടിതാസുര വീര!
മോഹമാശു വിമോചയാമല!
മോദിതാഖില  ലോക! പലക!
ജയ ജയ ഹരേ! നരഹരേ!

ഭക്തവത്സല! ഭാവുകപ്രദ! സത്യരൂപ! സനാതന!
നിത്യമേവ ഭവൽ  പദാ൦ബുജ
ഭക്തിരസ്തു രമേശ ജയ ജയ
ഹരേ നരഹരേ !

ശേഷഭോഗിശയാന കേശവ
ഭീഷണാകൃതേ  മാധവ!
രോഷമാശു വിമോചയ തവ
ദ്വേഷണോ  ഹത ഏഷ ജയ ജയ
ഹരേ  നരഹരേ !

വിവിധനിധനോപായേഷ്വസ്മിൻ ഗതേഷു നിരർത്ഥതാ

Malayalam
വിവിധനിധനോപായേഷ്വസ്മിൻ ഗതേഷു നിരർത്ഥതാ 
ചകിതഹൃദയാ ദൈത്യാ ദൈതേശ്വരാന്തികമാഗതഃ 
തമഥ പുരത: കൃത്വാ ഭക്തം ഭൃശം  മുരവൈരിണഃ
പ്രണതിസഹിതം വാക്യം ചേദം സശങ്കമാവാദിഷുഃ

നക്തഞ്ചരാധിപ തവ വാക്കു

Malayalam
നക്തഞ്ചരാധിപ തവ വാക്കു കർണ്ണപീയൂഷമാം 
നിത്യവും തവാജ്ഞയാലേ സത്തമ! ഞങ്ങൾ വാഴുന്നു
 
നിന്നുടയ ബുജബലം മൂന്നുലോകങ്ങളിലും 
മന്ദമെന്യേ വാഴ്ത്തീടുന്നു നന്ദനീയ ഗുണശീല !
 
ഐശ്വര്യമേറീടുന്ന നിൻ ബാലകാനാം പ്രഹ്ലാദനെ 
കുശലവിദ്യകളിന്നു ആയവണ്ണം പഠിപ്പിക്കാം

Pages