സുഭദ്രാഹരണം

Malayalam

ആരെടാ മൂഢാ വാടാ

Malayalam
ആക്രന്ദിതം തദ്വനസീമ്നി ശൃണ്വൻ
ഘടോല്ല്ക്കചസ്താവദുപേത്യ മാനീ
ഹരന്തമേനാം ചികുരേ ഗൃഹീത്വാ
രണോദ്ഭടസ്തം വിവിദം ബഭാഷേ
 
ആരെടാ മൂഢാ വാടാ കൂടാ നിൻ കപടങ്ങൾ
നിൽക്ക നിൽക്ക മർക്കട രേ! തർക്കമില്ല തസ്കരിപ്പാൻ
 
കണ്ണൻ തന്റെ സോദരിയെ
പൊണ്ണാ വെടിഞ്ഞുകൊൾക

ഹാഹാ! മഹാവീര

Malayalam
ദൈവാദാഹന്ത ദൃഷ്ട്വാ പശുമിവ മൃഗരാൾ കേശപാശേ പിടിച്ചി-
ട്ടാകർഷിക്കും ദശായാമകരുണ ഹൃദയൻ കീശപാശഃ ക്ഷണേന
ഹാ ഹാ മേ ജീവനാഥ! പ്രസഭമിഹ സമായാഹി പാഹീതി ദീനാ
ജൽപ്പന്തീ വേപമാനം യദുവരതനയാ മുക്തകണ്ഠം രുരോദ
 
ഹാഹാ! മഹാവീര! കാരുണ്യവാരിധേ!
ഹാ ഹന്ത! ദീനബന്ധോ!
 
ഭാമാസഹായസഖ ഭീമാനുജന്മാരേ!
ഇന്നിതൊരു പാപകനാകുന്ന കപികീടകൻ
 
വന്നു പിടിച്ചു മാം കൊന്നുകളയുന്നതിൻ
മുന്നമേ പാഹിമാം
 

ആരവളിഹോ തരുണിമാരിലതി സുന്ദരി

Malayalam
കാലേസ്മിൻ ഭൗമമിത്രം കില വിവിദകപിർ ഭീഷയൻ ജീവലോകം
മാർത്തും വാഞ്ഛൻ നികാമം മുരരിപുകലയാ പര്യഗാൽ ഭൂതധാത്രീം
ഗച്ഛന്തീം ജിഷ്ണുവാചാ ദ്രുപദനൃപസുതാം മന്ദിരാന്താദകാണ്ഡേ
ഭദ്രാം ദൃഷ്ട്വാപഹർത്തും കലിതമതിരസൗ വാചമൂചേ നൃശംസഃ
 
ആരവളിഹോ തരുണിമാരിലതി സുന്ദരി?
പാരിലിതുപോലെയൊരു നാരീമണിയില്ലഹോ
 
ചാരുമുഖിയാകുമിവളാരുടെ തനൂജാ?
ആരിഹ വെടിഞ്ഞിതൊരു ബന്ധുജനമില്ലഹോ!
 
മല്ലമിഴിയാമിവളെ വല്ലവഴിയും ബലാൽ
മെല്ലവെയൊതുക്കുവനില്ല മമ സംശയം

പങ്കജവിലോലനേത്രേ

Malayalam
പങ്കജവിലോലനേത്രേ! നമ്മുടെ നഗരമല്ലൊ
കമ്രമായ വപ്രങ്ങൾ നീ നന്മയോടു കാൺക ബാലേ!
 
എന്നാലിനി വൈകരുതേ മെല്ലവേ ഗമിച്ചാലും
അല്ലലെല്ലാമകന്നിതോ ഉൽപ്പലവിലോലനേത്രേ!
 
ധന്യയാകും യാജ്ഞസേനി തന്നുടെ നിലയമല്ലൊ
അന്യഭാഗേ വിളങ്ങുന്നു ചെന്നു മുന്നേ നമിച്ചാലും

കമനീയാകൃതേ കേട്ടാലുമെൻ

Malayalam
കമനീയാകൃതേ! കേട്ടാലുമെൻ പ്രാണനാഥ!
കമനനീയാകൃതേ കേട്ടാലും
 
ഉത്തുംഗസൗധങ്ങളോടുമുദ്യാന നികരത്തോടും
അത്യുദാരം ശോഭിക്കുന്ന പത്തനം നമ്മുടെ മുന്നിൽ

വരിക കമലലോചനേ

Malayalam
തദനു വിപൃഥുമാജൗ പാണ്ഡുപുത്രസ്സ ജിത്വാ
നരകരിപുരഥാഢ്യം തത്സകാശാൽ ഗൃഹീത്വാ
പഥി വിഗളിതകേശസ്വേദ വക്ത്രാരവിന്ദാം
ശിഥിലമൃദുദുകുലാം വാചമൂചേ പ്രിയാന്താം
 
വരിക കമലലോചനേ!
ജീവനായികേ വരിക!
സ്യന്ദനത്തെ നിർത്തിയാലുമത്ര വിടപിനികടേ
 
സ്വേദബിന്ദു മുഖാംബുജേ ശോഭിച്ച് കാണുന്നു ബാലേ!
മാകന്ദത്തിൻ തളിർകൊണ്ട് വീശുവാനാഗ്രഹിക്കുന്നു
 
പേശലാംഗി സുഖമോടെ വാഴ്ക ബാലേ മൃദുശീലേ!
ധമ്മില്ലമഴിഞ്ഞുലഞ്ഞു സുന്ദരീ പതിച്ചീടുന്നു

വീരഗുണാകര ശൂര

Malayalam
രഥതുരഗപദാതിശ്രേഷ്ഠമാം സൈന്യജാലം
ശരപതന ഭയത്താൽ പാഞ്ഞുപോകും ദശായാം
വിപൃഥുവുമതിദീനം കാൽക്കൽ വീണിട്ടു ചൊന്നാ-
നമരവരതനൂജം രാജവീരാഗ്രഗണ്യം
 
വീരഗുണാകര ശൂര!
മഹാരഥവീര! ശിഖാമണിയേ! മമ
 
സാഹസമെല്ലാം സഹിച്ചരുളീടേണം
സോമാന്വയേശ വിഭോ!
 
ചിത്രമഹോ തവ യുദ്ധനൈപുണ്യം!
ഞാനിവണ്ണം കണ്ടിട്ടില്ല ഹന്ത! മദ്ഭടന്മാർക്കും
 
കരിതുരഗങ്ങൾക്കും അൽപ്പം ക്ഷതമായില്ല
എന്റെ ശരീരവും വിക്ഷതമായില്ല

Pages