സുഭദ്രാഹരണം

Malayalam

കിം ഭോ സുഖം സുഭഗാ

Malayalam
പദ്മനാഭനഥ ഭാമയോടുമലസാംഗി  ഭാമിനി വിദർഭജാ-
ദേവിയോടുമതികൗതുകേന വസുദേവരോടുമുടനഞ്ജസാ
ദേവകീച യദുവീരരിൽ  ചിലരുമായി രാജപുരമേയിവാ-
നാഗതം  വലനിഷൂദനം വചനമാദദേ കലിതഗൗരവം
 
കിം ഭോ സുഖം സുഭഗാ ദേവേശ  സുമതേ!
അംഭോധിഗംഭീര ജംഭമദഹാരിൻ!
 
അദ്യ തവ തേജസാ വിദ്യോതമാനമിദം
സദ്യോ ഗൃഹം മമ ഹി പൂതമായി വിഭോ!
 
ദേവമുനിവൃന്ദവും വന്നതും നമ്മുടെയ
വൈഭവം കൊണ്ടല്ലാ നിൻ കൃപയിതല്ലോ

 

നാരായണൻ നരദേവൻ നാരീമണിയായ

Malayalam
ദേവൈസ്സാകം  മുനീന്ദ്രൈഃ പ്രമുദിതഹൃദയൈരപ്സരോഭി സുരേന്ദ്രഃ
ശച്യാ  ചാസൗ സമേതോ  യദുവരനിലയം പ്രസ്ഥിതസ്സ പ്രമോദം
അന്തർദ്വീപേ  മുകുന്ദസ്തദനു മുദിതധീ രുക്മിണീ സത്യഭാമാ-
യുക്തോ ഭക്താർത്തിഹാരി സുഖതരമവസദ് ഭൂരി കാരുണ്യശാലീ
 
 
നാരായണൻ നരദേവൻ  നാരീമണിയായ
രുക്മിണിയോടും കാമിനീഭാമയോടും കൂടെ
 
ലീലയാ  നിവസിച്ചു ദേവൻ വാസുദേവൻ രാത്രൗ
അന്തർദ്വീപം തന്നിൽ മോദം  ദ്വാരകാധി നാഥൻ
 

എത്രവിചിത്രം ചരിത്രമിദം

Malayalam
കേട്ടിട്ടത്യന്തം കൗതൂഹലം
എന്നാൽ മടിയാതെ പോക യാദവപുരേ
പാകശാസന! സുന്ദര!  കേട്ടാലും 
സ്വർഗ്ഗവിലാസിനി  വർഗ്ഗമശേഷവും
നിർഗമനം ചെയ്യേണം മഹേന്ദ്ര!
ഭദ്രയെ കാണുമ്പോൾ  നിർണ്ണയം  ഞങ്ങടെ
ഗർവം ശമിക്കും ദൃഢം  മഹാത്മൻ!
പാണ്ഡുതനയനായ യതിവര വേഷത്തെ
കാണുമ്പോൾ നാണിച്ചീടും മഹാത്മൻ!
സാദരം നാമവരെ  പരിപാലിച്ചു
വേളികഴിപ്പിക്കേണം  മഹേന്ദ്ര!
വട്ടം  വഴിപോലെ കൂട്ടണം ഞങ്ങൾക്കു
വാട്ടം വരാത്തവണ്ണം മഹേന്ദ്ര!
ഞെട്ടണം കാണും ജനങ്ങളശേഷവും

മാനേലും മിഴിയാളേ മനോരമേ

Malayalam
തസ്മിൻ കാലേ യാദവരപുരേ സന്നിഷണ്ണേന തേന
ഭദ്രാവാപ്തിസ്മരപരവശേനാഗതേന  സ്മൃതോസൗ
പാർത്ഥേനേന്ദ്രഃ കപടയതിനാ  വിസ്മിതഃ പ്രേയസീം  സ്വാ-
മിന്ദ്രാണീം  താം  രഹസി വിഹാസൻ  വാചമേവം ബഭാഷേ
 
മാനേലും  മിഴിയാളേ! മനോരമേ!
ബാലേ! എൻ  മൊഴി കേൾ  നീ
 
കെട്ടാൽ  കൗതുകമേറ്റം  ഉളവാകും വൃത്തം
കേൾക്ക നീ പാണ്ഡുസുതന്റെ 
കൃഷ്ണസഹോദരിയാകും സുഭദ്രയിൽ
തൃഷ്ണ കൊണ്ടു വിവശത പൂണ്ടു

Pages