സുഭദ്രാഹരണം

Malayalam

ആരിതാരിതു നീലാംബരനുടെ

Malayalam
ഇത്ഥം ഘോരതരം നിശമ്യ വചനം ദ്വാരസ്ഥിതാസ്തേ ഭടാ
ബദ്ധാടോപമണഞ്ഞു ഹന്ത! നിഭൃതം ഗൃഹ്ണീതബദ്ധ്നീത ഭോ!
എന്നീവണ്ണമുരച്ചു വില്ലുമുടനേ കുത്തിക്കുലച്ചാകവേ
വാചാലാശ്ചപലാസ്സുരേന്ദ്രതനയം വാചന്തമൂചുസ്തദാ
 
 
ആരിതാരിതു നീലാംബരനുടെ
സോദരിയെ ഹഠേന ഹരിച്ചതും?

ദ്വാരഭൂമിയിൽ വാഴും വീരരേ

Malayalam
ഇന്ദിരാരമണമന്ദിരേ സസുഖ മിന്ദുബിംബമുഖിയാളുമായ്
ഭംഗിപൂണ്ടു (നന്ദിപൂണ്ടു എന്ന് പാഠഭേദം) മരുവുന്നകാല മമരേന്ദ്രസൂനു സുരസുന്ദരൻ
ഉത്സവാവധി നിനയ്ക്കയാൽ സപദി ഗന്തുകാമനവ നാദരാൽ
തേരിലേറി മറിമാന്വിലോചന തെളിക്കുമപ്പൊഴുതു ചൊല്ലിനാൻ
 
ദ്വാരഭൂമിയിൽ വാഴും വീരരേ!
വീരനെങ്കിലോ വരുവിനാഹവേ
 
ശൂരനാമഹം വീരനർജ്ജുനൻ
നിർജ്ജരേന്ദ്രന്റെ ഇഷ്ടനാം സുതൻ
 
ലോകനാഥന്റെ മിത്രമാമഹം 
ഭദ്രയേ ബലാൽ കൊണ്ടുപോകുന്നേൻ
 

പൂന്തേൻമൊഴി വരിക സന്തപിക്കൊല്ലാ

Malayalam
പൂന്തേൻമൊഴി, വരിക സന്തപിക്കൊല്ലാ
സന്തോഷമുൾക്കൊണ്ടു പോക നാമിപ്പോൾ
 
വൈവാഹകാലമിഹ വന്നു മൃദുശീലേ!
മംഗല്യസ്നാനമാം വേലയും വന്നു
 
കൂരിരുളിനോടിടയും  ചാരുചികരം മൃദു-
വേർപേടുത്തമരസുമദാമണിയേണം
 
ചിത്രതരമാകിയൊരു ചിത്രകം നിന്നുടെ
പുത്രി, വിലസീടണം ബാലേന്ദുഫാലേ!
 
ഭൂഷാവിശേഷമിഹ ദോഷലവഹീനം
ഭൂഷയാമ്യദ്യ  തവ വേഷമലസാംഗി!

വിജയ സുമതേ കേൾ

Malayalam
കന്യപ്രദാനസമയം വിധിനാ  സ കൃത്വാ
ധന്യേന ശൂരതനയേന സുരാധിരാജഃ
സംന്യാസിവേഷമവലാംബ്യ പുരേ നിഷണ്ണം
വാചം ജഗാദ നിജപുത്രമമേയവീര്യം
 
വിജയ സുമതേ  കേൾ  സംന്യാസി വേഷം
സുന്ദരമിദം സന്ദേഹമില്ല
 
ആരിതുമുന്നം പാരിലെങ്ങാനും
വേളിക്കീവേഷം പൂണ്ടിട്ടുണ്ടോ  ചൊൽ
 
എന്നാൽ വൈകാതെ  വൈവാഹസ്നാനം
ചെയ്‌വതിനായി  പോയാലും വീര!

 

യാദവശിഖാമണേ

Malayalam
യാദവശിഖാമണേ!  മായയാൽ ഞങ്ങളെ
മോഹാംബുധാവജിത, താഴ്ത്തുന്നിതല്ലോ
 
ദേവകീതനൂജയാം ദേവ തവ സോദരിയെ
സാദരം മമ താനയനർജ്ജുനനു  നൽകഹോ
 
കിം ഭോ സുഖം സുമുഖാ കിം ഭോ സുഖം
ലോകേശ സുമതേ ലോകേശ സുമതേ

Pages