സുഭദ്രാഹരണം

Malayalam

പോരും പോരും ദുർവാക്യങ്ങൾ

Malayalam
പോരും പോരും ദുർവാക്യങ്ങൾ ഭീരുവല്ലോ നീ മമ
ഭാര്യയെ വിടുമോ ഏഷാ ഭീഷണി കൂടാ
 
കേസരിക്കു ജംബുകത്തെ ഭീതിയുണ്ടാമോ- തവ
കൂട്ടമോടെ വന്നാലെന്തു കോട്ടം കേട്ടാലും

ഉത്തമനാകും ഭവാനെന്തു ബന്ധം

Malayalam
തദനു സമരപക്ഷീ രൈവതാദ്രീന്ദ്രവാസി
വിപൃഥു ബലസമേതശ്ചാരു ഗത്വാവധാര്യ
രഥതുരഗ പദാതിം പ്രേക്ഷയൻ സിംഹനാദൈർ
വിപൃഥുരധിക രുഷ്ട: പാണ്ഡവം വാക്യമൂചേ
 
ഉത്തമനാകും ഭവാനെന്തു ബന്ധം
ഇത്തരം കഷ്ടം കടുപ്പങ്ങൾ കാട്ടുവാൻ
 
അന്ത:പുരത്തിങ്കൽ  മേവുന്ന കന്യയെ
ഞങ്ങളെച്ചിന്തിയാതെ കൊണ്ടുപോന്നത്
 
അതിചപലനധമകുല ഹതകനല്ലൊ ഭവാൻ
കുടിലതര! കമലമിഴിയാളെ ത്യജിക്ക നീ
 
ഗോപുരപാലകന്മാരെ ജയിയ്ക്കകൊ-

ശൗരിസോദരി കാൺക

Malayalam
ശൗരിസോദരി കാൺക സംഗരചതുരതാ
മംഗലകളേബരേ! വഴിപോലെ
 
തുംഗമാം വിശിഖങ്ങൾ കൊണ്ടു ഞാൻ പരന്മാരെ
അംഗങ്ങൾ മുറിയാതെ മടക്കീടുന്നതു കാൺക
 
എന്നാൽ നീ തെളിച്ചാലും കളവാണി ശതാംഗത്തെ
കളഭഗാമിനിയാളേ മൃദുശീലേ

മുല്ലസായകതുല്യ മല്ലവൈരിയാമെന്റെ സോദരൻ

Malayalam
ഏവം പറഞ്ഞമിതകോപവശേന ശൂരൻ
ശസ്ത്രാസ്ത്രമെയ്തു വിരവോടമർചെയ്യുമപ്പോൾ
പാർത്ഥാശുഗാഹതിവിശീർണ്ണശരാസനാസ്തേ
ഭീതാ ഗതാസ്തദനു കാന്തമുവാച ധീരാ
 
മുല്ലസായകതുല്യ! മല്ലവൈരിയാമെന്റെ സോദരൻ ശിശുകാലേ
എന്നെ വിദ്യകളെല്ലാം ഗ്രഹിപ്പിച്ചു
 
അന്നു നിൻ രഥത്തേയും തെളിപ്പാനുള്ളുപായങ്ങൾ
നന്നായിട്ടുപദേശിച്ചരുളിനാൻ മുകിൽവർണ്ണൻ
 
കാന്ത! നിൻ ഭുജവീര്യമാര്യനാം മുകിൽവർണ്ണൻ 
വർണ്ണിച്ചു കഥിയ്ക്കയാൽ കൗതുകം
 

Pages