രാവണോത്ഭവം

രാവണോത്ഭവം

Malayalam

മുനിനാഥ സുമാലിയാം

Malayalam
മുനിനാഥ! സുമാലിയാം കൗണപവരൻ തന്റെ
തനുജാ ഞാൻ കൈകസി എന്നെന്റെ നാമം
കനിവോടിന്നു തവ പദയുഗളേഭജന-
മനസാ വന്നു ഞാനധുനാ നിൻസവിധേ;
മതിയാകും നീയെൻ പതിയാവാൻ ഉള്ളിൽ
കൊതിയാകുന്നിതു വരികിലേ മതിയാവൂ;
(താപസോത്തമ, നിശമയ മാമകഭാഷിതമിന്നു മുദാ.)

ബാലികാജനമണിയുന്ന

Malayalam
പിതുരാജ്ഞയാം സുമധുരം തു കൈകസീ
സമവാപ വിശ്രവസമസ്യ പാദയോഃ
പതിതാം നിരീക്ഷ്യ പതിതാം ച കാങ്‌ക്ഷതീം
നിജഗാദ സോപി വചനം മുനീശ്വരഃ
 
 
ബാലികാജനമണിയുന്ന മഞ്ജുമൗലിമണേ, കേൾക്ക നീ
നീലക്കാർവേണീ നീരജോപമപാണീ!
ബാലകോകിലവാണീ - കല്യാണീ
അരുവയർകുലമതിൽ അരുമയിൽ പ്രദീപമായ്
മരുവും നീ ആരെന്നും കസ്യ പുത്രിയെന്നും
അരികിൽ വന്നീടുവാൻ കാരണമതും നിന-
ക്കഭിലാഷവുമെന്തെന്നുരചെയ്ക തരസാ.
സുരുചിരേ, ചാരുകചഭാരേ ഭൂരിഗുണവരേ നാരീ

സ്വസ്ത്യസ്തു തേ മമ പുത്ര

Malayalam
സ്വസ്ത്യസ്തു തേ മമ പുത്ര, മഹാമതേ!
സ്നിഗ്ദ്ധഗുണാംബുനിധേ! തവ-
ഭക്തിവിനയാദി കണ്ടധികം മമ 
ചിത്താനന്ദം നൽകുന്നു;
ലങ്കയെന്നുണ്ടൊരു രാജധാനി പണ്ടേ
അതിങ്കലധിവസിച്ചുകൊൾക
ശങ്കരഭക്തസുകേശപുത്രന്മാരാം 
ഭയങ്കരരാം രാക്ഷസർ
ലോകവിരോധികളായതുകാരണം 
നാകികളർത്ഥിക്കയാൽ സർവ്വ
ലോകനാഥൻ ദേവപക്ഷമായ് 
വന്നുടനാകവേ സംഹരിച്ചു,
ചക്രായുധൻ മാലിയെക്കൊലചെയ്തപ്പോൾ
ചക്രഭീത്യാ മറ്റുള്ളോർ പിന്നെ
പുക്കിതു പാതാളം തന്നിൽ 

താത ജയ മുനിനാഥ ജയ

Malayalam
അഥാത്മജോ വിശ്രവസഃ പ്രതാപീ
യാതാത്മനോ ലബ്ധവരോബ്ജയോനേഃ
സതാം‌മതോ വൈശ്രവണസ്സമേത്യ
സ താതമിത്യാഹ വചഃ പ്രണമ്യ
 
 
താത, ജയ, മുനിനാഥ ജയ, സർവഭൂതകൃപാനിലയ!
തവ പാദസരോജയുഗം തൊഴുതീടുന്നേൻ ആദരപൂർവമിപ്പോൾ
ധാതാവു വേണ്ടുംവരങ്ങൾ നൽകി ജഗദാധാരനായ്‌മേവീടും മമ
വാസമായ്‌വേണ്ടതെവിടെയെന്നുള്ളതും സാദരം ചൊൽക ഭവാൻ

 

മതിമതി നീ ചൊന്ന

Malayalam
മതിമതി നീ ചൊന്ന വചനമിതഖിലവും
മതിമാന്മാർ കേൾക്കുമ്പോൾ മതിയായീടാ
കൊതിയെച്ചൊല്ലീടുന്നൊരതിമോഹം നിനക്കിപ്പോൾ
മതിയും കൊതിയും കെട്ടു മതിയായീടും
 
 
 
ഹത്വാ മാലിനമാഹവേ സഹ ബലൈശ്ചക്രേണ വിക്രാന്തിമാൻ
കൃത്വാസൗ ത്രിജഗത്‌സുഖം നിജപദം ശ്രീശാർങ്ഗധന്വാ യയൗ
ഹിത്വാ തേപി ച മാല്യവത്‌പ്രഭൃതയോ ലങ്കാം ച ശങ്കാവതീം
തദ്‌ഭീത്യാ ഖലു ശിഷ്ടരാക്ഷസഗണൈഃ പാതാളമേത്യാവസൻ

ഉരത്ത വൃത്രനെയും മറുത്ത

Malayalam
ഉരത്ത വൃത്രനെയും മറുത്ത ജംഭനേയും
രണത്തിൽ വെന്ന നിന്റെ കരുത്തു വൃഥ
തടുത്തുകൊൾകായുധമെടുത്തു ഞാൻ മോചിക്കി-
ലടുത്തു നിനക്കു യമപുരത്തു പോവാൻ

യജനഭോജികളിലതിശയമുള്ളോരു

Malayalam
യജനഭോജികളിലതിശയമുള്ളോരു
കുശലനെന്നതെന്നെ അറിഞ്ഞീടേണം
നിശിതമായീടുമെന്നശനിതനിക്കിന്നോ-
രശനമായ്‌വന്നീടുമറിക നിങ്ങൾ
 

തിമിർത്തു പോരിന്നായെതിർത്തു

Malayalam
തിമിർത്തു പോരിന്നായെതിർത്തു വന്ന നിന്നെ
അമർത്തുവേണം കാര്യം, കയർത്തു ഭവാൻ
ചെറുത്തുനിൽകിൽ ഗളമറുത്തീടുന്നുണ്ടു ഞാൻ
കരത്തിൽമേവീടുന്നൊരായുധത്താൽ
സാഹസമോടമർചെയ്വതിനായേഹി സുധാശപതേ!

Pages