രാവണോത്ഭവം

രാവണോത്ഭവം

Malayalam

നല്ലാരിൽമൗലിമാരേ

Malayalam
കദാചിദിന്ദ്രോഥ സുരാംഗനാനനാം
മുദാ സമാസാദ്യ സമാജമാസാം
സുഗാഢമാലിംഗ്യ സമാഹ്വയംസ്താ
ജഗാദ മന്ദസ്മിതപൂർവമേവം
 
നല്ലാരിൽമൗലിമാരേ, സല്ലാപം കേൾക്ക മമ
സ്വർല്ലോകസുന്ദരിമാരേ
മുല്ലബാണനധികം ഉല്ലാസമാർന്നീടുന്ന
നല്ല സമയമിതു കാൺകെടോ കാലകൗതൂഹലം
ചെന്താർശരനധികം ബന്ധുവായ്‌മേവീടിന
വസന്തവിലാസങ്ങൾക്കൊരന്തരമില്ല പാർത്താൽ
ചന്തമേറുന്ന നിങ്ങൾ അന്തികേ വന്നീടുന്ന
ഗന്ധവാഹൻ തന്റെ സന്തതം സുരതാഡംബരം
ബന്ധുതയാ വിചാരിച്ചു ബന്ധുരാംഗീജന-

പുറപ്പാട്

Malayalam
വിശ്വോത്കൃഷ്ടവരപ്രതാപമഹിമാ നിശ്ശേഷശത്രൂൻ പുരാ
നിർജ്ജിത്യോഗ്രതരാൻ സുരാസുരമൃധേ ഘോരേ സുരാധീശ്വരഃ
വീര്യോദഗ്രജഭോഷ്മളസ്സുരജനൈസ്സാകം ത്രിലോകീമവൻ
സ്വൈര്യം സ്വർവനിതജനൈസ്സുരപുരേ ചക്രേ നിവാസം മുദാ
 
സ്വർല്ലോകാധിപതി ശചീവല്ലഭനനഘൻ
ഉല്ലാസയുതമാനസൻ കല്യാണനിലയൻ
കല്യമതി സുരജനതല്ലജനമലൻ
മല്ലികാശരോപമാനൻ മല്ലവിലോചനൻ
ബന്ധുരതരാംഗിമാരാം പന്തണിമുലമാരുടെ
അന്തരംഗേ വസിച്ചീടും സിന്ധുരഗമനൻ
ശത്രുജനങ്ങളെയെല്ലാം ചീർത്ത രണം തന്നിൽ

സോദരന്മാരേ നന്നിതു

Malayalam

ചരണം 1
സോദരന്മാരേ നന്നിതു സാദരം നിങ്ങള്‍
ചൊന്നൊരു വാചമോര്‍ത്തീടുമ്പോളെത്രയും
ചേതസി മമ മോദമാശു നല്‍കീടുന്നഹോ

ചരണം 2

ചേതസാ ഭജിച്ചു ജഗദാധാരനായ്മേവീടുന്ന
ധാതാവോടു വാങ്ങിയ വരം
കേള്‍ക്കുന്നവര്‍ക്കുഹാസ്യമായ്ഭവിച്ചതദ്ഭുതം

ചരണം 3

ഇതിലധികം പുനരെന്തൊരു കുതുകം?
വിധിവിഹിതം മതി തന്നിലുദിപ്പതു?

നിദ്രയെസ്സേവ്വിച്ചുകൊൾക വിദ്രുതം പോയ് വല്ലേടവും
ഭദ്രമായിതു നിനക്കെടോ ഹേ!
കുംഭകർണ്ണ! ഉദ്രിക്തബലവാനെത്രയും
ജാതിമഹിമയഭിമാനവുമില്ലൊരു
നീതിയുമില്ലാത്തധികജളനിവൻ.

രാക്ഷസ രാജ ദശാസ്യ

Malayalam

ചരണം3:
രാക്ഷസരാജ ദശാസ്യ രിപുകുല-
രൂക്ഷമതേ സുമതേ ഇന്നു
സാക്ഷാല്‍ ജഗന്നാഥനായ ഭഗവാന്‍
പത്മാക്ഷനേകനവ്യയന്‍

ചരണം4:
ഭകതപ്രിയന്‍ തങ്കല്‍ നിശ്ചലമായൊരു
ഭക്തിയുണ്ടാകേണമേ എന്ന-
ര്‍ത്ഥിക്കയാലതു സിദ്ധിച്ചതും മമ
നക്തഞ്ചരാധിപതേ ജയ ജയ

ഉഗ്ര പരാക്രമാനായ്‌

Malayalam

ചരണം1:
ഉഗ്രപരാക്രമനായ്മേവീടുമെ-
ന്നഗ്രജാ കേള്‍ക്ക ഭവാന്‍ എനി-
ക്കാഗ്രഹമേറെയുണ്ടാകകൊണ്ടിന്നിപ്പോള്‍
വ്യഗ്രമായ്‌വന്നുകാര്യം

ചരണം2:
നിര്‍ദ്ദേവത്വം വേണമെന്നു നിനച്ചുഞാ-
നര്‍ത്ഥിക്ക കാരണമായതു
നിദ്രാവത്വമല്ലോ വന്നു സിദ്ധിച്ചതും
നക്തഞ്ചരാധിപതേ ജയജയ

രംഗം 14 തപസ്സാട്ടം

Malayalam

ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരങ്ങള്‍ നേടിയ രാവണന്‍ താന്‍ തപസ്സു ചെയ്യുവാനുണ്ടായ കാരണവും ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തിയ കഥയും ആടുന്നതാണ് ഈ രംഗം. തുടര്‍ന്നു അനുജന്മാരായ കുംഭകര്‍ണ്ണനോടും വിഭീഷണനോടും അവര്‍ നേടിയ വരങ്ങളെക്കുറിച്ച് ചോദിക്കുന്നു. കുംഭകര്‍ണ്ണന്‍ നിര്‍ദ്ദേവത്വം മോഹിച്ച് നിദ്രാവത്വവും വിഭീഷണന്‍ വിഷ്ണുഭാഗവാനില്‍ അചഞ്ചലമായ ഭക്തിയും ആണ് വാങ്ങിയതെന്നറിഞ്ഞ് രാവണന്‍ കോപാകുലനായി അവരെ പറഞ്ഞയക്കുന്നു. 

രാവണോത്ഭവം

Malayalam

പാലക്കാട്ട് രാജാവിന്റെ ആശ്രിതനായ കല്ലേക്കുളങ്ങര രാഘവപിഷാരടിയാണ് രാവണോത്ഭവം ആട്ടക്കഥയുടെ കര്‍ത്താവ്‌. ഇദ്ദേഹം വേറെ ആട്ടക്കഥ രചിച്ചിട്ടില്ല. പ്രതിനായകനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആട്ടക്കഥയാണ് രാവണോത്ഭവം. ഉദ്ഭവത്തിലെ രാവണന്‍ വളരെ ചിട്ടപ്പെടുത്തിയ ഒരു വേഷമാണ്. കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ധാരാളം സാധ്യതകള്‍ ഇതില്‍ ഉണ്ട്. രാവണന്റെ  തപസ്സാട്ടം പ്രസിദ്ധമാണ്. 

Pages