രാവണോത്ഭവം

രാവണോത്ഭവം

Malayalam

നാരദമുനീന്ദ്രസുമതേ തവ

Malayalam
പീത്വാ വാഗമൃതം ജഗത്‌ത്രയപതേഃ ശ്രോത്രൈർമ്മുകുന്ദസ്യ തത്
ഗത്വാ തേ ന്യവസന്നമീ നിജപദം യാവന്മഹേന്ദ്രാദയഃ
താവത് പ്രാപ്തമുപേത്യ നാരദമുനീം നത്വാഥ ലങ്കാപുരേ
ദേവപ്രാണയമസ്തമേവമവദദ്രക്ഷോവരോ മാല്യവാൻ
 
 
നാരദമുനീന്ദ്രസുമതേ, തവ ചരണതാരിണ ഭജേ സുഖഗതേ!
സാരസഭവാത്മജ! തവാഗമനകാരണം
ഭൂരിസുഖമാശു മനതാരിൽ വളരുന്നു മേ
 
സാരരണിയുന്ന മകുടേ, ഖചിതമണിപൂരിതപദപ്രഭ വിഭോ!
പാരിൽ നവമാകിയ വിശേഷമുണ്ടെങ്കിലതു
പാരമഭിലാഷമിഹ കേൾപ്പതിനു മാനസേ
 

അയി വിബുധപതേ

Malayalam
അയി വിബുധപതേ, ഹേ സാമരാസ്താപസേന്ദ്രാ
അലമലമതിഭീത്യാ രാക്ഷസൗഖം വധിഷ്യേ
വിവിധഭുവനവാർത്താഃ സ്വാരിണോത്കൃത്യ ശത്രൂൻ
നിവസത നിജവൃത്യാ സ്വാലയേ പാലയേഹം

അംബുജാക്ഷ തേ നമോസ്തു

Malayalam
നിശ്ചിത്യേതി മഹേന്ദ്രമുഖ്യദിവിഷന്നാനാമുനീന്ദ്രാസ്തദാ
സച്ചിദ്രൂപമുപേത്യ ശങ്കരമഥ പ്രസ്ഥാപ്യദുഗ്ദ്ധാംബുധിം
പശ്ചാത് പ്രാപ്യ പദാംബുജേ നിപതിതാ വിശ്വംഭരസ്യ പ്രഭോ-
രർച്ചിഷ്മന്തം അനന്തമന്തികഗതാസ്തം വാചമിത്യൂചിരേ
 
 
അംബുജാക്ഷ ! തേ നമോസ്തു ചിന്മയാകൃതേ!
നിർമ്മലം തവാംഘ്രിപങ്കജം ഭജാമഹേ
ലോകവാർത്തകൾ ഭവാനറിഞ്ഞിരിക്കവേ
ലോകനാഥ, ഞങ്ങൾ ചൊല്ലീടുന്നു സാമ്പ്രതം
രാക്ഷസർക്കധീനമായി ജഗത്‌ത്രയം വിഭോ!
രക്ഷയോടു വേർപിരിഞ്ഞതായി ധർമ്മവും

രക്ഷോവരന്മാരെ ശിക്ഷിച്ചുടൻ

Malayalam
രക്ഷോവരന്മാരെ ശിക്ഷിച്ചുടൻ നമ്മെ
രക്ഷിപ്പാൻ ലക്ഷ്മീപതിയൊഴിഞ്ഞില്ലാരും
ഇക്ഷണം പോക നാം പത്മാക്ഷനെക്കാണ്മാൻ
അക്ഷീണപുണ്യഗുണാലയന്മാരേ
(പോക നാം ക്ഷീരാബ്ധിസന്നിധൗ)

വൃന്ദാരകാധീശ കേട്ടാലും

Malayalam
വൃന്ദാരകാധീശ! കേട്ടാലും ഞങ്ങൾ
വരുന്നു നിജാശ്രമദേശങ്ങളിൽ നിന്നു
വന്ന കാര്യം ഭവാൻ ചൊന്നതുതന്നെ ചൊൽ-
കെന്നാൽ നമുക്കിനി വേണ്ടതെന്തെന്നിപ്പോൾ
(ഇന്ദ്ര! തേ സദാസ്തു മംഗളം)
 
മാല്യവാന്മാലിസുമാലിരക്ഷോവര-
രെല്ലാലോകങ്ങളും പീഡിപ്പിച്ചീടുന്നു
ചൊല്ലാവൊന്നല്ലവർചെയ്ത ദുഷ്കർമ്മങ്ങൾ
എല്ലാം ശിവ ശിവ! നല്ലതെന്തീശ്വരാ!

കേൾക്ക മേ മുനീശ്വര

Malayalam
കാലേ മാലിസുമാലിമാല്യവദതിപ്രഖ്യാതരക്ഷോവരൈഃ
പ്രദ്ധ്വസ്താഖിലതാപസേന്ദ്രനിവഹാം തസ്മിൻ സുരാധീശ്വരഃ
പ്രാപ്താപായഭയാകുലേന മനസാ ദൃഷ്ട്വാ ച നഷ്ടപ്രഭാൻ
നത്വാ താപസപുംഗവാനഥ ഗിരം വൃത്രാരിരിത്യൂചിവാൻ
 
 
കേൾക്ക മേ മുനീശ്വര! ഗിരം ഉൾക്കാമ്പിലെപ്പോഴുമേകനാമീശനെ
മിക്കവാറും ചേർത്തു മേവുന്ന നിങ്ങടെ
നൽക്കാരുണ്യലേശമുണ്ടായ്‌വരികിൽ
സാധിക്കാവൊന്നത്രേ പുരുഷാർത്ഥമൊക്കവേ
 
സജ്ജനത്തെക്കണ്ടാൽ താപമകന്നീടും
സപ്താശ്വനെക്കണ്ടൊരന്ധകാരം പോലെ

ആനനവിജിതശാരദചന്ദ്ര

Malayalam
ആനനവിജിതശാരദചന്ദ്ര, വാനവർനിചയവന്ദിതപാദ!
വാസവ, മദനമനോഹരരൂപ, ഭാസമാനവലശാസനവിഭോ!
മല്ലികാസായകൻ മെല്ലവേവന്നു മല്ലികാശരങ്ങളെ വില്ലിൽ നിറച്ചു
കൊല്ലുമാറെയ്യുന്നു വല്ലഭ ! കാൺക
തെല്ലുമേ വൈകാതെ പുൽകണമിപ്പോൾ
കോകിലജാലങ്ങൾ കൂകുന്നു വനേ
പാകശാസന, നാം പോക വൈകാതെ

 
ഇതിമധുരവചോഭിഃ പ്രീണയിത്വാ മൃഗാക്ഷീ-
ർന്നവനവരസഭാജാം വൃത്രഹന്താ ച താസാം;
സുമധുരരതിഭേദൈർന്നർമ്മഭിർമ്മാന്മഥൈശ്ച
പ്രമുദിതഹൃദയോസൗ നാകലോകേ ന്യവാത്സീത്

Pages