ദേവയാനി സ്വയംവരം

ദേവയാനി സ്വയംവരം ആട്ടക്കഥ

Malayalam

അലമലംബഹുസാഹസം

Malayalam
അലമലംബഹുസാഹസംതവഫലമല്ലിഹദുര്‍മ്മതേ!
വലനിഷൂദനിന്നുനിന്നുടെകാലനെന്നുധരിക്കേണം
 
കലിതജലധിജലങ്ങള്‍വേലയതിക്രമിച്ചിളകുന്നനാള്‍
നലമൊടലമൊരുപുരുഷന്‍ഖലുസേതുവിന്നുതുടങ്ങുമോ?

വിക്രമത്തൊടുപോര്‍ക്കടുത്തൊരുശക്ര

Malayalam
വിക്രമത്തൊടുപോര്‍ക്കടുത്തൊരുശക്ര!നിന്നുടലാകവേ
ഏല്‍ക്കുമെന്‍ശിതഗോക്കളെന്നുധരിക്കഖേടകുലപ്രഭോ!
 
അടവിതടഭുവികഠിനവേദനപൂണ്ടുമണ്ടിയൊളിച്ചിടും
തടവതെന്നിയെപടപൊരുന്നളവടനസക്തനതായനീ

മുഷ്ക്കുകൊണ്ടുപറഞ്ഞ

Malayalam
ശ്രുത്വാസുരേന്ദ്രാസുരരാജഘുഷ്ട-
മാഹ്വാനമത്യന്തരുഷാഗ്നിലീലഃ
ഉവാചദേവൈസ്സഹതംപ്രപദ്യ
ഗവീശശിക്ഷാനിപുണൈകതാനഃ
 
മുഷ്ക്കുകൊണ്ടുപറഞ്ഞവാക്കുകളൊക്കെനന്നിതുദുര്‍മ്മതേ
നില്‍ക്കകാല്‍ക്ഷണമെന്‍റെമുമ്പിലരക്കകീട!നീസാമ്പ്രദം
 
വിമതഹതിവ്രതനിരതനാംശതകോടിഭൃത്തൊടുസമിതിയില്‍
കുനതികള്‍ക്കുകൃതാന്തവേശ്മഗതംഫലംകിതവപ്രഭോ!

 

രേ രേ പോരിന്നായ്‌

Malayalam
ഇദ്ധാനീകസമുത്ഥദ്ധൂളിപടലീരുദ്ധാദിതേയാനന:
ക്രുദ്ധോദൈത്യപതിസ്സുരേശ്വരപുരംഗത്വാത്തശസ്ത്രാവലി:
ബദ്ധാരാവിഭീഷിതാമരഗണസ്താര്‍ക്ഷ്യോഹിസംഘാന്യഥാ
യുദ്ധായോദ്ധതമാനസസ്സഹബലൈരാഹൂയതാഹിദ്വിഷം
 
രേ രേ പോരിന്നായ്‌ വന്നുനേരേ നീ നില്ലെടാ
പാരെല്ലാംപുകള്‍കൊണ്ടേന്‍വീര്യഹുതാശനങ്കല്‍
ചേരുമിന്നുശലഭാളിവത്തവ
ബലങ്ങളത്രസമാരേസപദിഘോരേ
വരികനേരേഇഹവലാരേ!‍‍‍‍‍‌‌
 
മത്തഗജങ്ങളുടെമസ്തകംപിളര്‍ക്കുന്ന
സത്വവീരനുമൃഗത്തില്‍നിന്നുഭയമെത്തുകില്ലമൂഠാ!

വിക്രമജലധേ മമവാക്യം

Malayalam
വിക്രമജലധേമമവാക്യം
കേള്‍ക്കുകവിരവൊടുസചിവവരേണ്യ
പോര്‍ക്കളമതിലിന്നെന്നൊടുനേരെ
നേര്‍ക്കുവതിന്നാരുള്ളതുഭുവനേ?
ദിക്കരിവരസമമെന്നുടെവിക്രമ-
മൊക്കെയുമറിവാന്‍ശക്രനുമോഹം
ധിക്കൃതനാകിയസുരനായകനുടെ
മുഷ്ക്കുകളൊക്കെയടക്കണമാധുനാ.
 
സന്നാഹത്തൊടുസേനകളെല്ലാം
വന്നുനിരപ്പതിനാജ്ഞാപിക്കുക
മന്ദതയരുതരുതമരന്മാരുടെ
മാന്യതപോരില്‍ക്കണ്ടറിയേണം

ദാനവാധിപ

Malayalam
തത്കാലേസചിവോത്തമസ്സുരവരംജേതുംമഹോത്സാഹിനം
വിക്രാന്താഖിലദിക്കുലാചലസമ:പൂര്‍വ്വാദിതേയാധിപം
നത്വാലോഹിതലോചനാഖ്യദനുജസ്സാര്‍ദ്ധംനിയോജ്യൈര്‍ന്നിജൈര്‍-
ദ്ധൂര്‍ത്തസ്സത്വരമട്ടഹാസചാലിതാനന്ദോമദാന്ധോവദത്
 
ദാനവാധിപ!കേള്‍ക്കമേവചനംരണശൂര!നിന്നുടെ
പാണിവിക്രമമെന്തുചൊല്‍വതഹോ!
ക്ഷീണഭവമിയന്നുതവരിപുക്ഷോണിപാവലിയഖിലവനദിശി
പ്രാണഭീതിമുഴുത്തുബഹുവിധനാണമാണ്ടുവസിച്ചിടുന്നിഹ
ശക്രനുംസുരചക്രവുംബഹുവിക്രമാത്തൊടുവരികിലുരുതര-

അല്ലിത്താര്‍ശരതുല്യ

Malayalam
അല്ലിത്താര്‍ശരതുല്യകേള്‍ക്കമേവാചംവല്ലഭരണകല്യ!
കല്യാണനിധേ!കാണ്‍കനല്ലസമയമിതു
ഫുല്ലകുസുമമധുപല്ലവമധുപസമുല്ലസിതാഖിലവല്ലിമതല്ലി.
സുന്ദരമധുകാലംഇന്നുസലീലംഉന്നതരതിലോലം
നന്ദിതനിജശോഭാനിന്ദിതരതിനാഥ!
മന്ദപവനസഖികുന്ദവിശിഖനര-
വിന്ദശരനികരമിന്നുവിടുന്നു.
 
മഞ്ജുളമീവിപിനംമതിവദന!കഞ്ജശരസുദീപനം
അഞ്ജസാമധുവ്രതപുഞ്ജമധുരസ്വനം
കുഞ്ജനിചയഗൃഹരഞ്ജിതമിതുരിപു-
ഭഞ്ജനരതകാൺകകുഞ്ജരഗമന!
 
ദാനവാന്വയവീരാമനുജസുരമാനിതഭുജസാര

Pages