സുന്ദരിമാര്‍വന്ദിച്ചീടും
Malayalam
നല്ലാര്‍മൌലികളല്ലലെന്നിയണിയുംചൊല്ലാര്‍ന്നസദ്രത്നമാം
കല്യാണീകവിജാസുമന്ദഹസിതജ്യോത്സ്നാവിശേഷാഞ്ചിതാ
ഉല്ലാസത്തോടുതാരകാപരിലസല്‍ശീതാംശുലേഖോപമാ
മെല്ലെന്നാളിജനൈര്‍ബഭൌയുവമനഃകല്ലോലിനീഖേലിനീ
സുന്ദരിമാര്‍വന്ദിച്ചീടുംസന്നതാംഗീവന്നു
മന്ദംമന്ദംചേടിമാരും
ഒന്നിച്ചവളഥനന്ദിച്ചവരൊടുചെര്‍ന്നിട്ടപ്പോളേറ്റം
മന്ദതയെന്നിയെകുന്ദരതാകളിചെയ്തുസലീലം
പഞ്ചബാണനഞ്ചീടുന്നപുഞ്ചിരിയുംചാരു-
ചഞ്ചലാപാംഗഭൃംഗസുസഞ്ചാരവും