സാരസായതലോചനേ
Malayalam
ഗീര്‍വാണാരിസരോജവാരമിഹിരശ്ചന്ദ്രേമഹാഭാസുരേ
സര്‍വാനന്ദകരേസുദീപിതമനോജാതാനലേമോഹനേ
ദുര്‍വാരസ്മരബാണവിദ്ധഹൃദയസ്സ്വര്‍വാസിനീസന്നിഭാം
ഗുര്‍വാമോദഭരാമുവാചവൃഷപര്‍വാഖ്യോനിജപ്രേയസീം
സാരസായതലോചനേ!ശാതോദരീകേള്‍നീ
സാമജസമഗമനേസാരസ്യസദനേ!
ശാരദശശിനിന്‍മുഖചാരുതയെക്കണ്ടു
വാരിദങ്ങളുടെപിന്നില്‍ചാലേമറയുന്നു
വല്ലഭേഹംസംനിന്നുടെനല്ലഗതികണ്ടു
തുല്യഗമനായവാണീവല്ലഭംഭജതി
അംഭോജസായകനെന്നില്‍അമ്പയച്ചീടുന്നു
എന്‍പ്രിയേ!തരികപരിരംഭണകവചം