ദേവയാനി സ്വയംവരം

ദേവയാനി സ്വയംവരം ആട്ടക്കഥ

Malayalam

പാലയ കൃപാനിധേ

Malayalam
തതസ്സുരാരാതികുലപ്രദീപ-
സ്സുതംഗോരോഃപ്രാപ്യവിനീതമാനസ
തതഃപദാബ്ജേസരസംമനോരഥാ-
നിതിപ്രഭൂതപ്രബലോബ്രവീല്‍സതാം
 
പാലയ കൃപാനിധേ കാലിണവണങ്ങുന്നേന്‍
നീലാംബുജാക്ഷി മണിമാലേ നീ ക്ഷമിക്കേണം
 
അഭിലാഷമരുളുക ഇഭരാജസമയാനെ
അഭിമോദം പുരം പൂവാനഭിരുചിതോന്നീടേണം

 

അരുതരുതഹോ കോപമൊരുനാളുമമലാത്മന്‍

Malayalam
അരുതരുതഹോകോപമൊരുനാളുമമലാത്മന്‍
അരുളിച്ചെയ്തീടും പോലെ പരമപാവന ചെയ്‌വൻ
ഗുര്‍വ്വനുഗ്രഹമല്ലോ സര്‍വ്വസമൃദ്ധിഹേതു
ശര്‍വസമ്മതഭാവാനറിയാതില്ലൊരുനീതി
വിനയവാരിധേ മമ തനയ ചെയ്തപരാധം
കനിവൊടു സഹിക്കേണമനുപമഗുണരാശേ
ചെന്നു നീ വരുത്തുക നന്ദിനീതന്നെ
എന്നാലെനിക്കില്ലകോപമെന്നുധരിച്ചാലും

ദൈത്യകുലാധമ നിന്നുടെ

Malayalam
മാര്‍ത്താണ്ഡപ്രതിമാനകാന്തിരശുനാധാത്ര്യോദിതംകാരണം
ശ്രുത്വാദൈത്യകുലേന്ദ്രജാക്യതമിദംപുത്രീവിഷാദസ്യതല്‍
ഗത്വാകോപധഞ്ജയദ്വിഗണിതജ്യോതിര്‍മയസ്സത്വരം
ദൈത്യേന്ദ്രംപതിപദ്യരൂക്ഷനയനസ്ത്ര്യക്ഷപ്രഭാവോവദല്‍
 
ദൈത്യകുലാധമ നിന്നുടെ യോഗ്യതപാര്‍ക്കിലെത്രചിത്രം?
ദൈത്യകുലത്തിനുഗുരുവായതിനുടെ പ്രത്യുപകാരം വന്നിതുസഫലം
ദുഷ്ടജനത്തിനു ചെയ്തീടുംഗുണ-മൊട്ടുംനന്നല്ലെന്നിതുനൂനം
ഇഷ്ടമോടേറ്റംക്ഷീരം നല്‍കിലു-മഷ്ടികഴിച്ചഹി നല്‍കും ഗരളം
കൂപമതില്‍ബ ഹുകോപമൊടേറ്റം പാപമാനസ്സാം ശര്‍മ്മിഷ്ഠയുമതി

രംഗം 15 വൃഷപര്‍വ്വാവിന്റെ രാജധാനി

Malayalam

ശർമ്മിഷ്ഠയുടെ പേരിൽ മാപ്പപേക്ഷിച്ച രാജാവിനോട്, ദേവയാനി, രാജപുത്രിയായ ശർമ്മിഷ്ടയും ആയിരം ദാസിമാരും ദാസിമാരായി വിട്ടു തന്നാൽ മാപ്പ് നൽകാം എന്ന് പറയുന്നു. അതനുസരിച്ച് വൃഷപർവ്വാവ്, മകളായ ശർമ്മിഷ്ഠയോടും ആയിരം ദാസിമാരോടും കൂടെ ദേവയാനിയോടൊപ്പം പോകാൻ ആവശ്യപ്പെടുന്നു. പതിവില്ലാത്ത രംഗം.

തരുണിമാരണിമാലേഅരുണിമാധുരി

Malayalam
തരുണിമാരണിമാലേഅരുണിമാധുരി
പരിതോഷംവളര്‍ന്നുകാണുകയാല്‍
ഇരുളൊളികചഭാരേപരിചോടുപറഞ്ഞതും
അരുതൊന്നില്ലനിന്‍താതനരുള്‍ചെയ്താലിതുസാദ്ധ്യം

മനുജാധിപസുമതേശൃണുവചനം

Malayalam
നഹുഷാത്മജനീയമാനതീരാവിദുഷീ
ബാലാശശാങ്കചാരുഫാലാ
കലുഷീകൃതമാനസാമനോജ്ഞാ
പുരുഷസ്തോമമണീംനൃപന്തമൂചേ
 
 
മനുജാധിപസുമതേശൃണുവചനം
മഹിതാഗമവസതേ
 
പനിമതിമുഖമമപാണിഗ്രഹണം
കനിവൊടുനീഇഹചെയ്തീടേണം
 
പരമകൃപാലയപരിചിതനീതേ
പരമപുരുഷംമമപതിയാക്കരുതേ

 

ഇടശ്ലോകം 5

Malayalam
പെട്ടെന്നങ്ങിനെവേട്ടയാടിമതിമാനിഷ്ടാനുരോധേനഭൂ-
വട്ടത്തിന്നധിപന്‍യയാതിനൃവരന്‍കാട്ടില്‍ച്ചരിക്കുംവിധൌ
ദിഷ്ട്യാതല്‍പ്രഹിതന്നില്‍നോക്കിയുടനേ,ദൃഷ്ടിക്കുപീയൂഷമാം
മട്ടോലുംമൊഴിയായകാവ്യതനയാംക്ലിഷ്ടാത്മനാകണ്ടഹോ

കേട്ടീലേ തോഴീ വിമലമതേ

Malayalam
കേട്ടീലേതോഴീവിമലമതേഇവളുടെയ
ധാര്‍ഷ്ട്യങ്ങളെല്ലാംഹംസഗതേ
പെട്ടെന്നിവളെഞാനുംപൊട്ടക്കിണറ്റില്‍തള്ളി
യിട്ടിട്ടുവന്മദങ്ങള്‍നഷ്ടങ്ങളാക്കീടുവന്‍
കണ്ടാലുംനീയിന്നമലഗുണേ
കുണ്ഠതയേറ്റംപൂണ്ടിവള്‍കൂപേവീഴ്വതിനെ

Pages