കൃഷ്ണലീല

ശ്രീ പി. വേണുഗോപാൽ രചിച്ച ആട്ടക്കഥ. 

Malayalam

ദേവകീദേവി പാവനചരിതേ

Malayalam
മാതാവു ചൊന്ന മൊഴികേട്ടു മുകുന്ദനേവം
ആനീതവാൻ ക്ഷണമപത്യമനുപ്രവിഷ്ടാം
ഗോലോകപാലന കഥാമൃതഗീതസക്താം
യദ്ദേവകീസവിധമത്ര സതീം യശോദാം
 
ദേവകീദേവി, പാവനചരിതേ!
സാദരം തൊഴുന്നേൻ, യശോദ ഞാൻ
 
ചാപപൂജകാണ്മാൻ വ്രജവാസികൾ വയം - ബല
രാമകൃഷ്ണന്മാരോടും ആഗമിച്ചിവിടെ
 
രോഹിണീസുതൻ ബലരാമനും മാമക
പ്രാണാധാരൻ കൃഷ്ണനും സുകൃതിനീ,
 
താവക തനൂജന്മാരെന്നു ജാനേ നിയതം

 

രംഗം 2 ദേവകി,യശോദ അവസാനഭാഗത്ത് കൃഷ്ണനും

Malayalam

ഈ രംഗത്ത് ദേവകിയും യശോദയും കണ്ട് മുട്ടുന്നു. യശോദ നന്ദകുമാരലീലകൾ ദേവകിയ്ക്ക് പറഞ്ഞ് കൊടുക്കുന്നു.

അരുതരുതതിനിഹ പരിതാപം

Malayalam
അരുതരുതതിനിഹ പരിതാപം
അരുതരുതതിനിഹ പരിതാപം
അരുതരുതതിനിഹ പരിതാപം.. ജനനീ
 
അരികിൽ വരുമല്ലൊ മാം പരിപാലിച്ചു
വളർത്തൊരു പരമാനന്ദ വിധായിനെ ജനനി
 
വ്രജകുലപാലനചരിതവിശേഷം
പറവതിനിഹാഗതാ തവ സഖി യശോദാ

കണ്ണാ എന്നാരോമലേ എൻ കണ്ണായി

Malayalam
സ്നിഗ്ദ്ധാ മുകുന്ദവചനാമൃത പുണ്യസിക്താ
പുത്രാർപ്പിതാർദ്രനയനാ യദുവംശനാഥം
ആലിംഗ്യ വത്സലതയാ പരിചുംബ്യ മൂർധ്‌നി
സാനന്ദമശ്രുസുജലൈരകൃതാഭിഷേകം
 
കണ്ണാ എന്നാരോമലേ എൻ കണ്ണായി വന്നല്ലോ നീ
ഇന്നല്ലോ ഞാനൊരമ്മയായി എൻ ജന്മവും സഫലമായി
 
അനുപമഗുണനാകും വസുദേവസുതനായി
അനവദ്യകാന്തിയോടെന്നുദരേ ജനിച്ചു നീ
 
മുകിലോളിതൂകും തവ മതിമോഹനഗാത്രം
മുഖപങ്കജമതും കാൺകിൽ മതിവരാ നൂനം

 

കഷ്ടമഹോ, ദൈവഹതൻ ഞാൻ

Malayalam
(പതിഞ്ഞകാലം)
കഷ്ടമഹോ, ദൈവഹതൻ ഞാൻ
പുത്രധർമ്മം വെടിഞ്ഞു - പര
മിഷ്ടലീലാരസേന-കാല
മിത്ര കളഞ്ഞതുമോർക്കിൽ
 
യദുവംശമഹാദീപമേ
അംബ, കനിയേണമെന്നിൽ
 
(കാലം തള്ളി)
ദുഷ്ടകംസചേഷ്ടിതാ-
ലുദ്വിഗ്നചേതസാ നിത്യം
പുത്രഹതികൾ കണ്ടു നിങ്ങൾ
ബദ്ധരായ് വാണതുമോർക്കിൽ
 
(വീണ്ടും കാലം പതിച്ച്)
അന്തികേ വാണു തവ
സന്തതം ശുശ്രൂഷിപ്പാൻ - മാം
സംഗതി വന്നില്ലതു

കണ്ണീരില്ലിനെ തെല്ലും കല്ലറയ്ക്കുള്ളിലേ

Malayalam
കണ്ണീരില്ലിനെ തെല്ലും കല്ലറയ്ക്കുള്ളിലേ താൻ
കല്യാനം കഴിഞ്ഞന്നേ ഇന്നോളം കഴിഞ്ഞു ഞാൻ
 
ചങ്ങലയറുത്തു നീ ബന്ധമോചനം തന്നു
ബന്ധുവില്ലാത്തോർക്കെല്ലാം ബന്ധു നീതാനേകൻ

കണ്ടില്ലൊരു മുഖവും എനിക്കുണ്ടായ

Malayalam
കണ്ടില്ലൊരു മുഖവും എനിക്കുണ്ടായ സുതന്മാരെ - എന്‍ 
കണ്മുന്നിലല്ലോ നൃപന്‍ കല്ലിലടിച്ചു കൊന്നു
 
എട്ടുമക്കളെ നൊന്തു പെറ്റവളെന്നാകിലും 
ഒട്ടും മുല കൊടുപ്പാന്‍ പറ്റാത്ത വിധിബലം

ശ്രീപതേ ദയാനിധേ പരമാനന്ദദായിന്‍ ദേവ

Malayalam
ഇതി  നന്ദജവാക്യപൂജിതാ 
പ്രവിനഷ്ടപ്രിയപുത്രഭാവനാ
വിനിവര്‍ത്തിത സര്‍വ്വകാമിതാ 
നിജഗാദ പ്രണതാര്‍ത്തബാന്ധവം
 
ശ്രീപതേ, ദയാനിധേ, പരമാനന്ദദായിന്‍ ദേവ ! 
ത്വാമഹം  ശരണം ഗതാ, പാഹി മഹാത്മന്‍
 
മാതാവു ഞാനോ തവ, ബോധം വരുന്നീലേതും 
മൂലോകമാതാവു നീ, ലോകാഭിരാമന്‍ വിഷ്ണോ ! 

 

Pages