രാജസൂയം (വടക്കൻ)

Malayalam

നൃപവര മഹാമതേ!

Malayalam

പദം
നൃപവര മഹാമതേ! ശൃണു മാമക വചനം
നൃപതികുല ധർമ്മപര- നീതിഗുണജലധേ!
ധർമ്മസുത മമ കാന്താ! നിർമ്മലമതേ! സുശീല
മന്മഥസമാന! തവ ധർമ്മമതിവേലം
വിസ്തൃതയാം സഭ തന്നിൽ വിസ്മയങ്ങൾ കാണുന്നേരം
വൃത്രവൈരിപുരത്തേക്കാൾ എത്രയും മനോജ്ഞം
സൃഷ്ടികർത്താവാകും മയൻ സൃഷ്ടിച്ചോരു സഭാ
ദൃഷ്ടികൾക്കും മനസ്സിനും തുഷ്ടിയെ നൽകുന്നു.
പാർത്ഥനുടെ പരാക്രമം പാർത്തുകാൺകിലിവയെല്ലാം
പത്മനാഭൻ തന്നുടയ പരമകൃപയല്ലൊ.
 

ധന്യേ ബാലികേ! പാഞ്ചാല കന്യേ

Malayalam

ശ്ലോകം

അഥ ധർമ്മതനൂജനേകദാ
മൃദുശീലാം ദ്രുപദാത്മജാം മഹാത്മാ
മയനിർമ്മിതയാം സഭാം സമീക്ഷ്യ
ദയിതാമേവമുവാച സാന്ദ്രമോദം.

Pages