രാജസൂയം (വടക്കൻ)

Malayalam

ചിത്രമഹോ ചരിതം

Malayalam

ചിത്രമഹോ ചരിതം ഭവതാമതി-
ചിത്രമഹോ ചരിതം!
പാർത്ഥിവകുലഹതരാകും നിങ്ങൾ
പൃത്ഥ്വീസുരവര വേഷത്തോടെ
പ്രീത്യാ നമ്മുടെ സവിധേ വന്നിഹ
യുദ്ധമിരന്നതു പാർക്കിലിദാനീം.
മത്തദ്വിപവരമസ്തകമമ്പൊടു
ഭിത്വാ ചോര കുടിച്ചു മദിച്ചൊരു
ശക്തനതാകും കേസരിവരനോ-
ടൊത്തു മൃഗങ്ങളെതിർത്തതുപോലെ.
എത്രയുമധികമശക്തൻ കൃഷ്ണൻ,
പാർത്ഥനിവൻ മൃദുകോമളഗാത്രൻ
മൽക്കര താഡനമൊന്നു തടുപ്പാൻ
പക്ഷെ പവനജനോർക്കിൽ വിവാദം.

കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ

Malayalam

കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ
ധാർഷ്ട്യമതി വിസ്മയ- മഹോ!
പെട്ടെന്നു ചൊൽ വതഭി - വാഞ്ഛിതമതൊക്കെയും
തുഷ്ട്യാ ദദാമി ഖലു സത്യം വദാമ്യഹം.

എന്തു വാഞ്ഛിതം ഞങ്ങൾക്കെന്നു

Malayalam

എന്തു വാഞ്ഛിതം ഞങ്ങൾക്കെന്നുള്ളതും
ചൊല്ലുവാൻ കിഞ്ചന വൈഷമ്യം
എന്തെങ്കിലും തരാം എന്നു സത്യം ചെയ്കിൽ
ചൊല്ലാം പരമാർത്ഥം രാജേന്ദ്ര! വീര ഹേ

ഭൂമിദേവന്മാർ യാചിച്ചതൊക്കെയും

Malayalam

ഭൂമിദേവന്മാർ യാചിച്ചതൊക്കെയും
ഭൂമിപാ! നീ കൊടുത്തീടും പോൽ
കാമിതം ഞങ്ങൾക്കു സാധിക്കുമെന്നുള്ള
തള്ളലുദിക്കുന്നു രാജേന്ദ്ര! വീര ഹേ

ഭൂസുര ശിരോമണികളാം നിങ്ങളുടെ

Malayalam

ശ്ലോകം
സാക്ഷാദ്വൈകുണ്ഠവാസീ പവനജവിജയാഭ്യാം സമം യാത്രയും വീ-
ണ്ടക്കാലം വിപ്രവേഷത്തൊടൂ മഗധപുരം പുക്കുതാൻ തൽക്ഷണേന
ധിക്കാരത്തൊടു മേവും നരവരകുലകാലൻ ജരാസന്ധ വീരൻ
സൽക്കാരം ചെയ്തു മായാര്‍മയ ധരണിസുരന്മാരൊടിത്ഥം ബഭാഷേ

പദം
ഭൂസുര ശിരോമണികളാം -നിങ്ങളുടെ-
ഭാസുര പദങ്ങൾ കലയേ
യാതൊരു പ്രദേശമിന്നലംകൃതം നിങ്ങളാൽ
മോദേന ചൊൽവിനഭി- (അഭി)വാഞ്ചിതമതൊക്കെയും
ദിക്കുകളിലൊക്കെയധുനാ നമ്മുടയ-
ശക്തികൾ പുകഴ്ത്തുന്നില്ലേ?
മൽക്കരബലത്തൊടെതിർ- നില്പതിനു പാർക്കിലിഹ
ശക്തിനഹി ശക്രനും അതോർക്ക മമ വിക്രമം.

Pages