ഇതി സഹജഗിരം കേട്ടാശു ദൈത്യാധിപൻ
ഇടശ്ലോകം
ഇതി സഹജഗിരം കേട്ടാശു ദൈത്യാധിപൻ താൻ
ദശമുഖസമവീര്യൻ തേരിലേറി പ്രതസ്ഥേ
രഘുവരസമനാകും ധർമ്മജൻ തന്റെ സത്രേ
രഥതുരഗസമേതം പ്രാപ്തവാൻ പാപശാലീ.
ഇടശ്ലോകം
ഇതി സഹജഗിരം കേട്ടാശു ദൈത്യാധിപൻ താൻ
ദശമുഖസമവീര്യൻ തേരിലേറി പ്രതസ്ഥേ
രഘുവരസമനാകും ധർമ്മജൻ തന്റെ സത്രേ
രഥതുരഗസമേതം പ്രാപ്തവാൻ പാപശാലീ.
അഗ്രജ! കേൾക്ക ഭവാൻ മമ വാക്കുകൾ
ഉഗ്രമതേ! സുമതേ ഇന്നു-
പാർക്കാതെ പോകനാം ഇന്ദ്രപ്രസ്ഥത്തിന്നു
വിക്രമവാരാന്നിധേ ജയ ജയ
നാലൂഴിചൂഴും ധരണിയിലുള്ളൊരു
നാനാ നൃപതികളേയും ഇന്നു
കാലാത്മജപുരം തന്നിലാക്കീടുവൻ
കാലിണ കൈതൊഴുന്നേൻ ജയ ജയ
ശ്ലോകം
ശിഷ്ടന്മാരഥ രാജവൃന്ദമഖിലം വിപ്രാദി നാനാജനൈഃ
തുഷ്ട്യാ പാണ്ഡവ മന്ദിരത്തിലഴകോടെത്തീടിനാര്‍ സർവ്വരും
പെട്ടെന്നക്കഥ കേട്ടു ചേദിനൃപതീ രൂക്ഷാകൃതി സ്തൽക്ഷണം
രുഷ്ടോ സൗ ശിശുപാലനട്ടഹസിതൈരിത്ഥം ബഭാഷേനുജം.
ഇടശ്ലോകം
ഇത്ഥം പത്തുസഹസ്രമുഗ്ദ്ധമിഴിമാരൊടൊത്തു രാത്രൗ രമി-
ച്ചത്യാനന്ദതരം പ്രഭാതസമയേ തേരേറി നാരായണൻ
മിത്രാമാത്യകളത്രപുത്രസഹിതം സത്രായ പാർത്ഥാലയേ
പ്രാപ്തസ്തത്രയുധിഷ്ഠിരേണ ബഹുശസ്സംപൂജ്യമാനോ ഹരിഃ
പങ്കജാക്ഷ ഞങ്ങളിന്നു ശങ്കിച്ചതെല്ലാമേ
നിൻ കരുണയാ ക്ഷമിച്ചരുളുക നാഥാ
എങ്കിലിന്നു ഞങ്ങൾക്കലങ്കാരമിപ്പോൾ
ഭംഗിയോടെ ചേർത്തീടേണം മംഗലമൂർത്തേ.
എന്തീവണ്ണം ചൊല്ലീടുന്നു ഹന്ത കാന്തമാരേ?
കുന്തീസുതദിഗ്ജയാർത്ഥം പോയിതല്ലോ ഞാനും
ധർമ്മജന്റെ രാജസൂയം കാണ്മാൻ നാമെല്ലാരും
നിർമലാംഗിമാരേ തത്ര പോകാം പുലർകാലേ.
കാന്താ കാർമുകിൽ വര്‍ണ്ണാ സന്തോഷമോടെ
കാന്തമാരാം ഞങ്ങളുടെ വാണികൾ കേട്ടാലും
പന്തണികുചങ്ങളെ പുണരുക തരസാ
ചെന്തൊണ്ടിയധരമതു നൽക നളിനാക്ഷ
പല നാളായ് ഭവാനിപ്പോളെങ്ങുപോയി വരുന്നു?
വലയുന്നു വിരഹാർത്ത്യാ ഞങ്ങളഖിലേശ
അലസലോചനമാരെ തിരഞ്ഞുപോകയോ?
അമൃതാംശുസുവദനാ സത്യമരുളേണം
പതിനാറായിരത്തെട്ടു തരുണിമാരാലും
രതിയിലൊരലംഭാവമില്ലയോ തേ.
ശ്ലോകം
സന്തോഷത്തൊടു കൃഷ്ണൻ തിരുവടി നൃപനോടപ്പോഴേ യാത്രചൊല്ലി
ച്ചന്തത്തിൽ തേരിലേറി ഝടിതി നിജപുരം പുക്കു ചെന്താമരാക്ഷൻ
പന്തൊക്കും കൊങ്കമാരാം നിജരമണികളോടൊത്തു ചെന്താർശരാർത്ത്യാ
മന്ദം മന്ദം മുകുന്ദൻ രഹസി കുതുകമോടൂചിവാൻ വാചമേവം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.