രാജസൂയം (വടക്കൻ)

Malayalam

യാതൊന്നു തിരുവുള്ളത്തിൽ

Malayalam

യാതൊന്നു തിരുവുള്ളത്തിൽ ജ്ഞാതമല്ലാതുള്ളു പോറ്റി
നാഥ ചൊൽവനെങ്കിലും ഞാൻ ചോദിച്ചതിനുത്തരമായ്
രാജസൂയം ചെയ് വാൻ സർവ്വരാജാക്കന്മാരെയും വെന്നു
വ്യാജമെന്നിയെ തിറ വാങ്ങീടേണമല്ലൊ വീര
ദുഷ്ടനാകും ജരാസന്ധനത്ര തിറ നൽകയില്ലാ
യുദ്ധേ മഗധനെക്കൊന്നു സത്രം കഴിക്കെന്നേ വരൂ.
 

ഉദ്ധവ സഖേ ശൃണു

Malayalam

ശ്ലോകം
എന്നിത്തരം മധുരിപോർവചനങ്ങൾ കേട്ടു
വന്നോരു നാരദനുമന്തണനും ഗമിച്ചൂ
അന്നേരമുദ്ധവനെ നോക്കി മുകുന്ദനേവം
സന്ദേഹമോടു വചനം മധുരം ബഭാഷേ.

ഭൂസുരേന്ദ്രമൗലേ ജയ

Malayalam

ഭൂസുരേന്ദ്രമൗലേ ജയ ഭൂരിഗുണവാരിനിധേ
പദയുഗം കൈതൊഴുന്നേൻ സാദരം ഞാൻ മഹാമതേ
ദുഷ്ടനാം ജരാസന്ധനെ പെട്ടെന്നു വധിച്ചു മമ
ഭക്തരാകും ഭൂപന്മാരെ പാലിക്കുന്നേനെന്നു നൂനം
ഖേദമതുമൂലമിനി മേദിനീശന്മാർക്കു വേണ്ട
മേദിനീസുരേശാ സത്യം മോദേന പോയാലും ഭവാൻ.

വാസുദേവ ജയ ജയ

Malayalam

ശ്ലോകം
അത്രാന്തരേ യദുപതിർന്നിജമന്ത്രിമുഖ്യൈ-
ർമദ്ധ്യേ സഭാം ബലനുമായ് മരുവും ദശായാം
കശ്ചിദ്വിജോ മഗധപീഡിത രാജവൃന്ദ-
സന്ദേശവാചകമുവാച മുകുന്ദമേവം.

എന്തതിന്നു സംശയം മൽ ബന്ധുവാം

Malayalam

എന്തതിന്നു സംശയം മൽ ബന്ധുവാം യുധിഷ്ഠിരന്നു
സന്തോഷേണ യാഗം ചെയ് വാനെന്തൊരു വൈഷമ്യം?
നാലാഴിചൂഴുന്ന ഭൂമി പാലിക്കുന്ന ധർമ്മജന്റെ
രാജസൂയം ശ്രമിപ്പാനായ് ഞാനിതാ പോകുന്നു.

കൃഷ്ണാ ജനാർദ്ദന പാഹിമാം

Malayalam

കൃഷ്ണാ ജനാർദ്ദന പാഹിമാം വീരാ
വൃഷ്ണികുലോത്ഭവ പാഹിമാം
ഭക്തിമഞ്ചലാം ദേഹി മമ പരം
സക്തി മറ്റൊന്നിങ്കലില്ല നമുക്കഹോ
എങ്കിലോ ഞാൻ വന്ന കാരിയമതു
പങ്കജലോചനാ കേട്ടാലും
തിങ്കൾകുലമണി ദീപമാം ധർമ്മജൻ
തങ്കലാഗ്രഹം ഏറെയുണ്ടാകയാൽ
രാജസൂയക്രതു ചെയ് വതിനിന്നു
രാജാവിനുണ്ടതിനാഗ്രഹം
രാജീവലോചനാ നിൻ കൃപാവൈഭവാൽ
വ്യാജമകന്നതു സാധിപ്പിച്ചീടേണം
എന്നതു ചൊൽ വതിനായ് മുദാ തവ
സന്നിധൗവന്നു ഞാൻ ശ്രീപതേ
മുന്നം ഹരിശ്ചന്ദ്രനെന്നപോലെ ധർമ്മ-
നന്ദനൻ ധന്യനായ് മേലിൽ വിളങ്ങേണം.

ദേവമുനിമാർതൊഴും നാരദമുനീന്ദ്ര

Malayalam

ശ്ലോകം
ചെന്താമരാക്ഷനഥ മന്ത്രി പുരോഹിതാദ്യൈ-
സ്സന്തോഷമാർന്നരുളുമപ്പൊഴുതസ്സഭായാം
ചന്തം കലർന്നവതരിച്ചൊരു നാരദം ക-
ണ്ടന്തർമുദാ സവിനയം ഹരിരിത്യുവാച.

പദം
ദേവമുനിമാർതൊഴും നാരദമുനീന്ദ്ര തവ
പാദസരസിജം വന്ദേ പാവനശരീര
സർവലോകങ്ങൾ തന്നിലും സർവദാ സഞ്ചരിക്കുന്നു
ദോർവീര്യമുള്ളവരുടെ ഗർവം കളവാനായി
ഏതൊരു ലോകത്തിൽ നിന്നാഗതനായ് ഭവാനിപ്പോൾ
ഹേതുവെന്തെന്നതും ചൊൽക പാതകനാശനാ
എന്തൊരു മനോരാജ്യം തേ സ്വാന്തേ ചൊൽക മഹാമുനേ
എന്തെങ്കിലും സാധിപ്പിപ്പാനന്തരമില്ലല്ലൊ.
 

ഇതി ബഹുവിധമോരോ വീരവാദം

Malayalam

ഇടശ്ലോകം
ഇതി ബഹുവിധമോരോ വീരവാദം പറഞ്ഞ-
ങ്ങതിരണകുശലൗതൗ ഘോരയുദ്ധം തുടങ്ങി,
ഝടിതി വിവിദനെത്താൻ സംഹരിച്ചാശു മോദാൽ
മതിസമമുഖിമാരോടൊത്തു രേമേസ രാമൻ.
 

Pages