രാജസൂയം (വടക്കൻ)

Malayalam

സോദര പാർത്ഥ മഹാരഥ

Malayalam

സോദര പാർത്ഥ മഹാരഥ കേൾക്ക നീ
സാദരമെന്നുടെ വാക്കുകളെല്ലാം
മാധവകൃപയാലസാദ്ധ്യമായില്ലൊരു
സാധനവുമെന്നു കരുതുക സുമതേ
സാധുതരം ഖലു മാഗധനിധനം
ബാധയകന്നിതു സാധുജനാനാം.

ആര്യ തവ പാദയുഗളമിപ്പോൾ

Malayalam

ശ്ലോകം
രാജസൂയമതിനായ് വരേണമെ-
ന്നാദരേണ നൃപതീൻ വദിച്ചുടൻ
തേരിലേറി നടകൊണ്ടു മൂവരും
പ്രാപ്യ പാർത്ഥനവനീശമൂചിവാൻ.

പദം
ആര്യ തവ പാദയുഗളമിപ്പോൾ
ശൗര്യജലനിധേ കൈതൊഴാം
കരുണാവാരിധേ ഞങ്ങൾ ധരണീസുരരായ് ചെന്നു
മഗധനോടു യുദ്ധം യാചിച്ചിതെന്നേ വേണ്ടൂ
മന്നവൻ ജരാസന്ധൻ തന്നോടു യുദ്ധം ചെയ്തു
കൊന്നിതു ഭീമനവൻ തന്നെയെന്നറിഞ്ഞാലും
കാരാഗൃഹത്തിൽ തത്ര വീറോടെ കിടക്കുന്ന
രാജാക്കന്മാരെയെല്ലാം മോദമോടയച്ചിതു
മല്ലാരി കരുണയാലെല്ലാമേ ജയം വരും
അല്ലലകന്നു യാഗം അനുഷ്ഠിക്ക യുധിഷ്ഠിര.

പ്രാപ്തേ ജരാസന്ധവധേ

Malayalam

ഇടശ്ലോകം
പ്രാപ്തേ ജരാസന്ധവധേ മുകുന്ദൻ
തല്പുത്രമമ്പൊടഭിഷിച്ച്യ രാജ്യേ
സർവ്വാൻ നൃപനാശു വിമുച്യ ഭൂപൈഃ
സംസ്തൂയമാനോ മുദിതോഖിലാത്മാ.

വീരന്മാർ തമ്മിലേവം

Malayalam

അഭിനയശ്ലോകം
വീരന്മാർ തമ്മിലേവം കഠിനതരമുടൻ ദ്വന്ദ്വയുദ്ധം തുടങ്ങീ
പാരം ഭീമൻ തളർന്നു തദനു വിജയനാൽ തദ്വധോപായ സാരം
സാരജ്ഞൻ കണ്ടു ഭീമൻ, ഝടിതി മഗധനെ തള്ളിയിട്ടാശു ദേഹം
നേരെക്കീറിക്കളഞ്ഞ പ്പവനജനവനെ കാലഗേഹത്തിലാക്കി.

മതി മതി നിന്നുടെ പൗരുഷ വചസാ

Malayalam

മതി മതി നിന്നുടെ പൗരുഷ വചസാ
കൊതി തവ രണമതിലുണ്ടെന്നാകിൽ,
ഗദയുടനമ്പൊടെടുത്തു- തടുത്തതി
മദമൊടു രണഭുവി വരിക ദുരാത്മൻ.

ഹന്തവിവാദം തീർപ്പാൻ നിന്നുടെ

Malayalam

ഹന്തവിവാദം തീർപ്പാൻ നിന്നുടെ
അന്തകനാകിയ ഭീമനെടൊ ഞാൻ
അന്തരമില്ലിഹ നമ്മൊടെതിർത്താൽ
അന്തക സീമനി തവഖലു വാസം
കഷ്ടമഹോ ചരിതം കുമതേ തവ
കഷ്ടമഹോ ചരിതം
ശക്തിപെരുത്ത ഹിഡിംബനേയും യുധി-
തൽസമനാം ബകരാക്ഷസനേയും
ബദ്ധരുഷാ കൊലചെയ്തേൻ ഞാൻ, പുന-
രത്രഭവാനോടെന്തിഹ ദണ്ഡം?

Pages