സേതുബന്ധനം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

കേളെടാ നീ പംക്തികണ്ഠ

Malayalam
തദനുരഘുവരൻ താൻ വാനരൈർഭീമനാദൈർ
വിരവൊടുവരണാന്തം പ്രാപ്യചുറ്റിപ്പുരീന്താം
ഗുരുബലസഹിതോസാ വംഗദൻ വേഗമോടും
നിശിചരവരമാരാൽ പ്രാപ്യചൊന്നാൻ മഹാത്മാ
 
കേളെടാ നീ പംക്തികണ്ഠ! ബാലിസുതനാമെൻവാക്കു
മൂലമേനശിച്ചിടാതെ നൽകു സീതയെ വേഗാൽ
പിന്നെയുമെന്നാര്യൻ രാമൻ മന്നിൽ വീരശിരോമണി
തന്നുടെ പാദപങ്കജം ചെന്നു ഭജിക്ക വിരവിൽ
പ്രാണികളാമവർക്കെല്ലാം പ്രാണനാഥനല്ലോ രാമൻ
കൗണപസുദൃഢതര ക്ഷോണിരുഹഭംഗവായു
അല്ലായ്കിൽ ദാശരഥി നല്ലവീരനായനിന്നെ

ചെയ്തതുഗതമല്ലോ ചെയ്യരുതേവം

Malayalam
ചെയ്തതുഗതമല്ലോ ചെയ്യരുതേവം മേലിൽ
ശൈലരാജതുല്യവർണ്ണശത്രുബലസൂദന
പാവകാത്മജനീലാ! പൂർവഗോപുരദ്വാരേ
ബലകുലമൊടുചെന്നു തടുക്കണം വൈകാതെ
അംഗദബാലിസുത അംഗ! നീ വേഗേന
മംഗലാകൃതേ രാവണന്നരികത്തു പോകണം
ജാനകിയെത്തരുവാൻ മാനധന പറക
കൗണപനുരയ്ക്കും മൊഴി കേട്ടിഹനീവരിക
അക്ഷണം പിന്നെ നീയും ദക്ഷിണഗോപുരത്തിൽ
രാക്ഷസർമഹോദരമഹാപാർശ്വരോടെതിർക്ക
മദ്ധ്യമഗുന്മന്തന്നിൽ സുഗ്രീവ നീ വസിക്ക
മത്തകരിവരതുല്യ സന്നദ്ധനായിത്തന്നെ
ഞാനും ലക്ഷ്മണൻ താനും വാനരസൈന്യങ്ങളും

സൂര്യസുഗ്രീവവീര്യനീരരാശേ

Malayalam
സൂര്യസുഗ്രീവവീര്യനീരരാശേ
ധൈര്യകരസാഹസ നീ ചെയ്തതു യോഗ്യമല്ല
ചിന്തിച്ചേനേവം ചിത്തേ ഹന്ത നീ വാരായ്കിൽ
പംക്തികണ്ഠനേയും കൊന്നും സോദരമഭിഷിച്യ
ഭീമബലം സോദരം ഭരതനെയും രാജ്യേ
ഭീമബല വെച്ചു പിന്നെ ദേഹത്തെ ത്യജിപ്പാനായി

ശ്രീരാമചന്ദ്ര രാജൻ

Malayalam
ഇത്ഥം പറഞ്ഞു ദശകണ്ഠദിനേശപുത്രൗ
യുദ്ധം ഭയാനകതരം ബത! ചക്രതുസ്തൗ
ഹൃത്വാദശാസ്യമണിശോഭികിരീടപംക്തിം
ലബ്ധാർത്ഥനായ് രഘുകുലേശമുപേത്യചൊന്നാൻ
 
ശ്രീരാമചന്ദ്ര രാജൻ രാവണൻ മുടികൾ വൈരി-
രാവണനിൻമുന്നിൽ കാഴ്ചയായി വയ്ക്കുന്നേൻ

 

Pages