സേതുബന്ധനം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

ഭവതു ഭവതു മരണമിഹതവ

Malayalam
തദനുനിശിചരേശം സൗധമദ്ധ്യേസ്ഥിതം തം
ഗുരുതരകരപംക്തിന്ദാരുണംകാളകായം
രവിസുതനതിരോഷാൽ കണ്ടുടൻ ശൈലശൃംഗാൽ
ജവമൊടുമഥചാടീസൗധമേത്യാശു ചൊന്നാൻ
 
ഭവതു! ഭവതു! മരണമിഹതവ അഹിതചരിത!
ഭവതു! ഭവതു! മരണമിഹ തവ
ശൂരരാമേദഹാരിയായ നിന്നെയിക്ഷണത്തിൽ
ചാരുബാഹുഘട്ടനേനരക്തസിക്തനാക്കുവൻ

 

തദനുരഘുകുലേശൻ

Malayalam
തദനുരഘുകുലേശൻ വാനരനാൻ പോരിനായി
ദിശിദിശിവടിവോടേപോവതിന്നേകിയാശു
മദനസദൃശരൂപൻ ശൈലരാജേ സുബേലേ
വിരവൊടു കരയേറീ ലങ്കയെക്കാൺമതിന്നായ്

സരമയാം രാക്ഷസ്ത്രീ

Malayalam
സരമയാം രാക്ഷസ്ത്രീ ഏവമങ്ങേകുമപ്പോൾ
കരുതിനാൾമോദമുള്ളിൽ ജാങ്കീരാമജായ
പൊരുവതിന്നായ് ദശാസ്യൻ സേനയേ നാലുദിക്കും
പരിചിനൊടു പിരിച്ചൂ സൗധമധ്യം ജഗാമ

ധന്യശീലേ! പോയറിഞ്ഞേൻ

Malayalam
ധന്യശീലേ! പോയറിഞ്ഞേൻ കേൾക്ക നീ മമ വാക്കുകൾ
നിന്നെ നൽകുവതിന്നുമന്ത്രികൾ മാല്യവാനും ജനനിയും
തത്രചൊന്നതുകേട്ടതില്ലവൻ യുദ്ധത്തിന്നു മുതിർത്തല്ലൊ
ചത്തീടുമവൻ പിന്നെ നിന്നെയും കൊണ്ടും പോകും രാഘവൻ

ജാനകീ നീ പീഡിച്ചിടൊല്ലാ

Malayalam
ജാനകീ നീ പീഡിച്ചിടൊല്ലാ ഹന്ത! രാവണമായായാ
മാനവേശ്വരനായ രാമനെക്കണ്ടു വരുന്നേനിപ്പോൾ ഞാൻ
ചാരുഭേരീ നിനാദവും ബത രാമസേനാഘോഷവും
ശംഖനാദവും കേട്ടിതോനീ പീഡിച്ചിടൊല്ലാവൃഥാ
പ്രത്യയം വന്നില്ല്ലഎയ്ങ്കിലതേകുകെന്നോടു ജാനകി
ഉത്തമാംഗി! ജവേന ഞാനെന്റെ വേഷവും മറച്ചുടൻ
രാമനോടിതു ചൊല്ലിവരുവേനയയ്ക്ക നാഥേ ജാനകി
മായതന്നെയിതൊക്കെയും നീ ശോകത്തെച്ചെയ്തീടൊല്ലാ

ആര്യപുത്രമനോഹരാംഗ

Malayalam
ആര്യപുത്രമനോഹരാംഗവിശാലലോചനമൽപ്രിയ!
വീര്യവാരിധിയായ നീ ദിവിപോയിതോ ബത! വല്ലഭ!
കൈകയിക്കിനിയൊത്തപോലെ മനോരഥങ്ങൾ ലഭിച്ചിടും
നാകവിശ്രുതബാഹുവിക്രമനാഥമാം വെടിയുന്നിതോ
സജ്ജനങ്ങളുരച്ച നിൻ ബഹുദീർഘമായുരഹോ വൃഥാ
നിർജ്ജിതാരി സമൂഹസുന്ദര! ചെയ്തിതോവിധവാമിമാം
ദൈവമേ മമമസ്തകേ ലിഖിതം നിന്നാലീവണ്ണമോ
ശൂരജായം മാം ഹതാം നീ പശ്യഹാഹാദൈവമേ

മായാരാമശിരസ്സവൻ

Malayalam
മായാരാമശിരസ്സവൻ വിരവൊടും സീതാന്തികേ വെച്ചു പോയ്
വൈദേഹീബതശോകസാഗരഗതാനാഥസ്യശീർഷംപുരഃ
പശ്യന്തീവിലലാപസാഭുവിഗതാമർത്ത്യേശജായാസതീ
ദീനാരാക്ഷസപീഡിയാശ്രുവദനാകല്യാണശീലാശുഭാ

വെച്ചിടുക സീതയയരികിൽ

Malayalam
വെച്ചിടുക സീതയയരികിൽ രാമനുടെ മസ്തകം യാതുധാന
വില്ലുമിഹലോകവിശ്രുതം തൂണികളും നല്ലശരജാലവുമഹോ
രാമനേയും ലക്ഷ്മണനേയും കൗണപർ കോമളേ കൊന്നുവല്ലോ
കപികളുമൊടുങ്ങിയല്ലോ ജാനകീ നീയറികയതു ധന്യശീലേ!

Pages