സേതുബന്ധനം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

കണ്ടു ഞങ്ങൾ സൈന്യമെല്ലാം

Malayalam
കണ്ടു ഞങ്ങൾ സൈന്യമെല്ലാം ചണ്ഡകോദണ്ഡ രാഘവ
ചണ്ഡഭാനുവംശാധിപ നിന്നോടെത്രേവനുള്ളൂ?
ദണ്ഡധരന്നു നൽകാതെ ഞങ്ങളെ അയച്ചാൽ മതി

ശുകസാരണവീരരേ

Malayalam
ശുകസാരണവീരരേ! മാമകമാം സൈന്യമെല്ലാം
ശോകമെന്നികണ്ടു ചെന്നു ചൊല്ലുക രാവണനോടും
ഭീതിയുണ്ടെന്നാകിൽ വിഭീഷണൻ കൂടെ വരുമല്ലോ

രാമരാമമഹാബാഹോ

Malayalam
രാമരാമമഹാബാഹോ രാജമാന‌മുഖാംബുജ!
രാജരാജമഹാരാജ! രക്ഷിക്കണം ഞങ്ങളെ നീ
രാവണന്റെ വാക്കുകേട്ടിട്ടിവിടെ വന്നതു ഞങ്ങൾ
പ്ലവന്മാരടിച്ചിടിച്ചധികം ബാധിപ്പിച്ചല്ലൊ
ഞങ്ങളെക്കൊല്ലാതെ ധർമ്മനിലയ! നീ അയയ്ക്കണം

ശ്രീരാമചന്ദ്ര ജയ

Malayalam
ദശമുഖവചനം കേട്ടപ്പൊഴേ രാഷസൗ തൗ
വനചര ചതുരൗഭൂത്വാഗതു രാമസൈന്യം
ദശമുഖ സഹജൻ തൗ കണ്ടു വേഗാൽ ഗൃഹീത്വാ
ദശരഥതനയം തം പ്രാപ്യ ചൊന്നാനിവണ്ണം
 
ശ്രീരാമചന്ദ്ര ജയ! താരേശാനന! രാഘവ!
വാനരല്ലായിവർ കൗണപർ തന്നെയല്ലൊ
 
വാനവർ വൈരിനാഥനരുളിനാലിങ്ങു വന്നു
ശുകനിവനിവനല്ലൊ സാരണൻ മഹാമതേ
അകം‌പുക്കു വൃത്തമെല്ലാമറിവാനായ്‌ വന്നതിവർ

 

ജയജയ രാവണവീര

Malayalam
ഇത്ഥം‌ പറഞ്ഞു ശുകമാശു വിമുച്യ ദൂതം
തത്രൈവ വാണു സുഖമോടു സസൈന്യജാലൈഃ
ഗത്വാ തദാ ശുകനഹോ ദശകണ്ഠമഗ്രേ
സ്ഥിത്വാ ജഗാദ ചകിതശ്ചരിതം തദീയം
 
ജയജയ രാവണവീര!
തവ വചസാഹം‌രഘുവരനികടേ സുബലശുകോയം ചെന്നേൻ
അവരയി കപികൾ പിടിച്ചുടനെന്നെ അവമാനം ചെയ്തധികം ഹാഹാ
 
ഹന്ത! മഹാബലരവരുടനെന്നെ ബന്ധിച്ചിട്ടു തദാനീം
ബന്ധുകുലത്തൊടു ജലനിധിവചസാ  ബന്ധിച്ചുടനെ ഘോരം സേതും
 
കർക്കശവിക്രമരിക്കരെ വന്നു വസിക്കുന്നു സുബേലാചലസീമ്നി

Pages