സേതുബന്ധനം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

മഞ്ജുളതരാംഗി ബാലേ

Malayalam
സചിവരുമഥ സോയം മന്ത്രമാമന്ത്ര്യ വേഗാൽ
ഗൃഹമതിലുപയാതസ്സീതയിൽ കാംക്ഷയോടും
വിരവൊടു മദനാർത്ത്യാ മായചെയ്തീടുവാനായ്
ക്ഷിതി പതിതനയാം താം പ്രാപ്യചൊന്നാനിവണ്ണം
 
മഞ്ജുളതരാംഗി ബാലേ വൈദേഹി കഞ്ജദളതുല്യനയനേ
മഞ്ജുളമധുവാണീ സീതയെൻ വചന മഞ്ജസാ കേൾക്കണം നീ
രാമനെ ഹനിച്ചു ഞങ്ങൾ കലഹഭുവികോമളതരേയെന്നോടു
സോമവദനേ! ചേരുകജായകളിൽ കാമിനീ നാഥയാക
(രാക്ഷസന്മാരോട്)
രാക്ഷസികഠോരവദനേ വിദ്യുജ്ജിഹ്വമിക്ഷണമിഹാനയാശു

 

രാവണവൈരിവിരാവണ

Malayalam
രാവണവൈരിവിരാവണ കാൺക നീ ഘോരനിനദന്മാരായി നിതരാം
ഭീമശതിശാലികളായിമേവുന്ന വാനരവീരന്മാരെ
ലങ്കയെനോക്കി നിനാദവും ചെയ്തിട്ടു നിൽക്കുന്നവീരനവൻ നീലൻ
തുംഗപരാക്രമരാകിയ യൂഥപർ ലക്ഷത്തിന്നും നായകൻ
അട്ടഹാസത്തിനാൽ ലങ്കയെയൊക്കെയും ഞെട്ടുമാറാക്കുമവൻ അതി
ധൃഷ്ടൻ കപീശ്വരസേനാധിനായകനഗ്നിതനയനല്ലൊ
ഭൂമിയിൽ വാലുമടിച്ചു നിനാദിച്ചു ഭൂകമ്പം ചെയ്യിപ്പവൻ അതി
ഭീമബലനായ ബാലിതൻ നന്ദനനംഗദവീരനവൻ
നിന്നോടുനേരിട്ടു നിന്നമർചെയ്‌വാനായ് മുഷ്ടിയുമുദ്യമിച്ചു നിന്നു

നിശിചരരൊടുടൻ താൻ

Malayalam
നിശിചരരൊടുടൻ താൻ രാവണൻ പ്രാപ്യ സൗധം
ദശരഥസുതസേനാം നോക്കിനിൽക്കുന്ന നേരം
നിശിചരരഥ രാമൻ സേനയും നോക്കി വേഗാൽ
നിശിചരവരമേവം ചൊല്ലിനാർ ഭീതിയോടെ

ശത്രുബലം കണ്ടു ഭയത്താൽ

Malayalam
ശത്രുബലം കണ്ടു ഭയത്താൽ ഇത്ഥം പറവതിനിഹ ഞാനും
ചെറ്റുമിളകീടുകയില്ലെന്നുറ്ററിവിൻ നിങ്ങൾ
ദേവകളോടും ദാനവരോടും വൈകുണ്ഠൻ വരികിലുമിഹ ഞാൻ
ഭീത്യാ നൽകീടുമോ സീതാം നഹി നഹി അതു നൂനം
ദാശരഥിം‌ തത്സഹജനെയും കീശരെയും മത്സഹജരെയും
ആശു വിലോകയതം മഹ്യം‌ നിശിചരരേ പോകാം
സൗധാഗ്രം‌പുക്കുടനവരെ അധുനാ കാണണമതു നൂനം
ബതകപികളും മനുജരുമായെന്നെതിരേയുധിനില്പാൻ

നക്തഞ്ചരനായക ജയ ജയ

Malayalam
ശ്രീരാമനേവമരുൾചെയ്തു മുമോച തൗ ദ്വൗ
പാരം ഭയത്തോടവർ പുക്കിതു രാജധാന്യാം
തം രാവണം വിരവിനോടു സമേത്യ നത്വാ
ദൂരേ സ്ഥിതൗ ചരിതമൂചതുരേവമപ്പോൾ
 
നക്തഞ്ചരനായക ജയ ജയ വൃത്രാരിവിലോകിത വിക്രമ!
ശത്രുഞ്ജയാശൂരജനേശ മൃത്യുഞ്ജയതുല്യ!
ശ്രീരാം തന്നുടെ സേനയിലാരാദാവാംഗതരായി
വീര തവ സഹജൻ വിഭീഷണനുരുതരപരുഷേണ
കണ്ടുപിടിച്ചുടനേ ഗത്വാ ചണ്ഡാംശുകുലേശൻ മുന്നം
കൊണ്ടുചെന്നേൾപ്പിച്ചിതു നൗ ദണ്ഡിതചണ്ഡരിപോ
ധർമ്മാത്മാവാകിയ രാമൻ നിർമ്മലതരഗുണഗണ നിലയൻ

Pages