രാകാധിനാഥ രുചി രഞ്ജിതനിശായാം
രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	(ചെമ്പ 10)
രാകാധിനാഥ രുചി- രഞ്ജിതനിശായാം
രാകാധിനാഥ രുചി- രഞ്ജിതനിശായാം
	ഏകാകിനീ ചരസി കാസി കളവാണി.
	നീലനിചോളേന നിഹ്നുതമതെങ്കിലും
	ചാലവേ കാണുന്നു ചാരുതരമംഗം.
	കാളിന്ദീവാരിയിൽ ഗാഹനം ചെയ്തൊരു
	കാഞ്ജന ശലാകതൻ കാന്തിയതുപോലവെ.
	നാരീകുലാഭരണ ഹീരമണിയായ നീ
	ആരോമലേ! സുതനു ആരുമയോ? രമയോ?
	ആരെന്നു കേൾപ്പതിനു പാരമിഹ കൗതുകം
	പാരാതെ ചൊൽക നീ ഭാരതിയോ? രതിയോ?
	പ്രകൃതിജിത പല്ലവം പീയൂഷപൂരിതം
	ശുകമൊഴി പൊഴിഞ്ഞീടും സുസ്മിത ശ്രീപദം
	സകൃദപി തവാധരം തന്നുവെന്നാകിലോ
	സുകൃതനിധി ഞാനെന്നു സുദതി! വരുമിന്നഹോ
	 
	ഈരേഴു പാരിനി- ന്നീശനായുള്ള ഞാൻ
(ചെമ്പ 20)
	മാരാതിരേക ശര- (ശര)മാൽ പിണകയാലേ
	 
	താരാധിനാഥമുഖീ! താവക വശംവദൻ
	പോരേ മനോജരണ- പോരിനു വിസംശയം.
അരങ്ങുസവിശേഷതകൾ: 
കഴിഞ്ഞ ശ്ലോകം അഭിനയിച്ചുകൊണ്ട് ഇടത്ത് വശത്തുകൂടെ പ്രവേശിച്ച് രാവണനു കുറുകെ പോകാൻ മുതിരുന്ന രംഭയെ കണ്ട് രാവണൻ കാമാതുരനാകുന്നു. തടുത്ത് നിർത്തി പദം ആടുന്നു. മാരാതിരേക മുതൽ ചമ്പ 20 ആണ്.ഈശനായുള്ള ഞാൻ വരെയേ 10 ഉള്ളൂ.