ലോകാധിപാ കാന്താ
ഇതീരിതവതീശ്വരേ കൃതനതൌഗതേ നാരദേ
	ക്രതൂത്സവമഥോര്‍ജ്ജിതം പിതുരതീവ സാ വീക്ഷിതും
	കുതൂഹലവതീ തദാഖിലസതീ ശിരോമാലികാ
	സതീ ഭഗവതീ നിജം പതിമുവാച പാദാനതാ
	ലോകാധിപാ ! കാന്താ! കരുണാലയാ! വാചം
	ആകര്‍ണ്ണയ മേ ശംഭോ!
	അനുപല്ലവി
	ആകാംക്ഷയൊന്നെന്‍റെ മനതാരില്‍ വളരുന്നു.
	അതിനനുവദിക്കേണമാശ്രിത ജനബന്ധോ!
	ചരണം
	ഇന്നു മേ ജനകന്‍ ചെയ്യുന്ന യാഗഘോഷങ്ങള്‍
	ചെന്നു കണ്ടു വരുവാനെന്നില്‍ നിന്‍കൃപ വേണം
	എന്നുടെ സോദരിമാരെല്ലാപേരുമവിടെ
	വന്നീടുമവരേയും വടിവില്‍ക്കണ്ടീടാമല്ലൊ