മുറിയടന്ത - ദ്രുതകാലം

Malayalam

ഭുവന കണ്ടകനായ

Malayalam

ഭുവനകണ്ടകനായ ദശകണ്ഠന്‍ തന്റെ
ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
പവനന്ദനനായ ഹനുമാനെറയറിയാതെ
അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ
(കുമതേ കാലം കളയാതെ ഗമിച്ചാലും
കപിവര വഴിയീന്നുകുമതേ)
 

നരന്മാരും സുരന്മാരും

Malayalam

നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
വരികിലുമൊരുഭയം നഹി മമ
വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
പറയായ്ക കപേ ഭീരുജനത്തോടെന്നതുപോലെ
 
(കുമതേ കാലം കളയാതെ ഗമിച്ചാലും കപിവര
വഴിയില്‍ നിന്നു കുമതേ)

പുത്രനായുള്ള ഘടോല്ക്കചന്‍

Malayalam

ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
ശ്ചിത്തേ ഘടോല്‍ക്കചമചിന്തയദാത്മജം തം
നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാര്‍ത്ഥാന്‍
നത്വാ പദേ പിതരമിത്ഥമുവാച ധീരം
 
പല്ലവി
പുത്രനായുള്ള ഘടോല്ക്കചന്‍ തവ
പാദയുഗം തൊഴുന്നേന്‍ മാം

നില്ലെടാ ദാനവാധമാ

Malayalam

സഹജാന്‍ ദനുജേന നീയമാനാന്‍
സഹദേവാദവഗമ്യ വായുസൂനുഃ
സഹസേതി വദന്‍ ഗദാസഹായോ
നൃഹരിര്‍ദ്ദൈത്യമിവാഭ്യയാല്‍ സരോഷഃ
 
 
പല്ലവി
നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ

ചരണം 1
നില്ലു നില്ലെടാ വീര നല്ലതല്ലിതു തവ
മെല്ലെ ഇവരെ വെടിഞ്ഞല്ലാതെ ഗമിക്കൊല്ല
 
ചരണം 2
എല്ലുകള്‍ നുറുങ്ങുമാറു തല്ലുകൊണ്ടു യമലോകേ
ചെല്ലുനീയന്തകനോടു ചൊല്ലുകയെന്‍ ഭുജവീര്യം
 

Pages