1969 ല്‍ സുകുമാരന്‍നായരുടേയും ഇന്ദിരാമ്മയുടേയും മകനായി തകഴിയില്‍ ജനനം. പതിമൂന്നാം വയസ്സില്‍ തകഴി രാധാകൃഷ്ണന്റെ കീഴില്‍ കര്‍ണ്ണാടകസംഗീത പഠനം ആരംഭിച്ചു. 1985 ല്‍ കലാമണ്ഡലത്തില്‍ കഥകളി സംഗീതം പഠിക്കുവാനായി ചേര്‍ന്നു.
1969 ല്‍ ശങ്കരന്‍ നമ്പൂതിരിയുടേയും ശാരദാ അന്തര്‍ജനത്തിന്റേയും മകനായി മൂവാറ്റുപുഴയില്‍ ജനനം. 1986 ല്‍ കലാമണ്ഡലം ബാലചന്ദ്രന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി.
1969 ല്‍ വിഷ്ണു നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനനം. 1984 ല്‍ കലാമണ്ഡലം ത്തില്‍ ചേര്‍ന്നു കലാമണ്ഡലം ഗംഗാധരന്റെയും മാടമ്പി സുബ്രമ്മന്യന്റെയും കലാമണ്ഡലം രാമന്‍കുട്ടി വാര്യരുടെയും കീഴില്‍ കഥകളി സംഗീത പഠനം ആരംഭിച്ചു. .
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് നെടുമ്പള്ളി മനയിൽ ജനിച്ചു. എട്ടാം വയസ്സുമുതൽ കലാമണ്ഡലം സോമന്റെ കീഴിൽ കഥകളി അഭ്യസിച്ചു. അച്ഛൻ നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ എന്നിവരുടെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു. കുറുശ്ശാത്തമണ്ണ കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചു.
മലപ്പുറം ജില്ലയിലെ കട്ടുപ്പാറയിൽ പാലനാട്ട് മനയിൽ ശ്രീ നീലകണ്ഠൻ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജ്ജനത്തിന്‍റെയും മകനായി 1953 ഡിസംബർ 15ന് ജനിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പിന്റെ ശിഷ്യനായിരുന്നു. ശ്രീ കൃഷ്ണൻ നായർ, പി.ജി ഗോവിന്ദ പിഷാരടി എന്നിവരുടെ കയ്യിൽ നിന്നും കർണ്ണാടകസംഗീതം അഭ്യസിച്ചു.