അര്‍ജ്ജുനന്‍

Malayalam

വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം

Malayalam

വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം
വിജയനുണ്ടിനിയരുതു വിഷാദം
വിസ്തൃതമിന്നീരാജ്യമനാഥം
വീതഖേദം തരുകനീയനുവാദം
ധന്യനാം - ഈ കുമാരനെ, മന്നിതില്‍ വാഴിച്ചീടാം
മന്നവകുലം തവ - ഉന്നതി വരിച്ചീടും.

എന്തേ സോദരീ! ചിന്തിച്ചോരോരോ

Malayalam

എന്തേ സോദരീ! ചിന്തിച്ചോരോരോ കാര്യം
സന്താപം വളര്‍ത്തുന്നൂ, അന്യഥാ ഭാവിയ്ക്കുന്നൂ.?
ബന്ധുരാംഗന്‍ - ഈ പൈതലിനോടോ വൈരം?
ഗാന്ധാരീസുതേ! പറയരുതിതേ വിധം.

തന്ത്രികള്‍ തകര്‍ന്ന നിന്‍ ഹൃദന്ത വീണയിലെന്‍
സാന്ത്വനം സഹോദരീ, സുസ്വനം ചേര്‍ക്കയില്ലീ?
കാലുഷ്യം കലരാതെ, നാം കേളികളാടിവാണ -
ബാല്യകാലവുമിന്നകതാരില്‍ ത്തെളിയുന്നു.
 

വാര്‍ത്തയിതെന്തേ കേള്‍പ്പൂ

Malayalam

വാര്‍ത്തയിതെന്തേ കേള്‍പ്പൂ, ആര്‍ത്തയാം
ഇവള്‍ തന്റെ
നന്ദനനുമകാലം മൃതനായോ ഞാന്‍ മൂലം?
പുത്രദുഃഖാര്‍ത്തരാകും ജനനിമാരനേകം
ഭത്തൃവിയോഗാല്‍ നീറും വിധവകളനവധി
ബന്ധുക്കള്‍ ഹതരായോരായിരമബലകള്‍
അന്തികേ, വരുന്നപോല്‍, ഹന്ത! മേ, തോന്നീടുന്നു.
ദുശ്ശളേ! സഹോദരീ! ക്ഷമയാചിപ്പൂ പാര്‍ത്ഥന്‍
ദുസ്സഹമോര്‍ക്കുന്നേരം, തവ ദുര്‍ഗ്ഗതിയ്ക്കിവനേ മൂലം.

അടരിനല്ലിവിടെ ഞാന്‍ വന്നു

Malayalam

അടരിനല്ലിവിടെ ഞാന്‍ വന്നു
അറിക യാഗാശ്വരക്ഷകനെന്നു
അധ്വരം മമാഗ്രജനൊന്നിന്നു നടത്തുന്നു
അശ്വത്തെ തദാജ്ഞയാ ഞാനുമേ നയിയ്ക്കുന്നൂ.
പറയൂ നിന്‍ തനയനെ ഹനിച്ചതാരെന്നു
പരാക്രമമവനുടെ, തീര്‍ത്തിടാം പാര്‍ത്ഥനിന്നു.

അന്തിയല്ലിനന്‍ - അസ്തമിപ്പതിനിന്നു

Malayalam

അന്തിയല്ലിനന്‍ - അസ്തമിപ്പതിനിന്നു നാഴിക നാലിനി
അന്ധകാരമിതോര്‍ക്ക, നിന്നുടെ മൃത്യുവിന്‍
നിഴലാണെടാ.
നില്ലുനില്ലട! സൂകരധ്വജ! ഗൂഢ തന്ത്ര വിചക്ഷണ!
കൊല്ലുമിക്ഷണമാശുപാശുപതാസ്ത്രമെയ്തു നൃപാധമ!

 

നാഗകേതന! കപടനാടകമടരിലെന്തിനു ദുര്‍മ്മതേ!

Malayalam

ശ്ലോകം
പാര്‍ത്ഥപ്രതിജ്ഞയതു കേട്ടഥ സിന്ധുഭൂപന്‍
യുദ്ധാങ്കണത്തിലതി ഭീതി കലര്‍ന്നൊളിയേ്ക്ക
യുദ്ധം തുടര്‍ന്നു; പകല്‍ നാഴിക നാലുനില്‍ക്കേ
ഇത്ഥം കഥിച്ചു കപികേതനനുഗ്രകോപാല്‍.

പദം
(ദുര്യോധനനോട്)
നാഗകേതന! കപടനാടകമടരിലെന്തിനു ദുര്‍മ്മതേ!
വേഗമിങ്ങയി വിട്ടയയ്ക്കുക, പോരിനായ്, ത്തവ സ്യാലനെ.
(സൈന്ധവനോട്)
പോര്‍ക്കളത്തിലൊളിക്കയോ ജള!, പോരിനെത്തുക സൈന്ധവാ!
നേര്‍ക്കുനേരേയെതിര്‍ത്തു സമ്പ്രതി, കാട്ടുനിന്നുടെ വൈഭവം,

 

സാഹസമെന്നു നീ ചൊന്നു സഹാസമോ?

Malayalam

സാഹസമെന്നു നീ ചൊന്നു സഹാസമോ?
സാദ്ധ്യമല്ലാതെന്തു പാര്‍ത്ഥനു പാരിതില്‍?

(മുറിയടന്ത)
ഹന്ത! മദാന്ധനാം സൈന്ധവ സിന്ധുരം
എന്തീ ഹരിയോടു പോരിനു പോരുമോ?
 

വഞ്ചതി ചെയ്ത ജയദ്രഥന്‍

Malayalam

(മുറിയടന്ത)
വഞ്ചതി ചെയ്ത ജയദ്രഥന്‍ തന്നോടീ-
യര്‍ജ്ജുനന്‍ നൂനം പ്രതികാരം ചെയ്തീടും
(ചമ്പട)
നാളെ സവിതാവസ്തമയാദ്രിയിലെത്തീടും മുമ്പേ
നിധനം ചെയ്തിടുമവനെ, ഞാനിഹ ശപഥം ചെയ്യുന്നു.
(മുറിയടന്ത)
സിന്ധുക്ഷിതീശനെ നാളെ വധിയ്ക്കായ്കില്‍
വഹ്നിയില്‍ ഗാണ്ഡീവ ധന്വാവു ചാടിടും.
 

നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ

Malayalam

നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ
മന്ദിരേ, ചെന്നു തവ, ഭഗിനിയോടെന്തു ചൊല്ലും?
എന്തിനീ രണവും ഭരണവും കൃഷ്ണാ!
ഹന്ത! പാര്‍ത്ഥനിനി മരണമേ നല്ലൂ.
 

അഭിമന്യു! എന്നരുമ സൂനോ!

Malayalam

അഭിമന്യു! എന്നരുമ സൂനോ!
അവിവേകം നീ കാട്ടിയല്ലോ.
എത്ര കഷ്ടം! ഞങ്ങളാറ്റുനോറ്റ മുകുളം
തത്ര കാണ്മതോ, വൈരികളാര്‍ത്തി തീര്‍ത്തൊരാഗളം
അറിയുന്നില്ലയോ, കൃഷ്ണാ! എന്‍ സുതന്‍
അഭിമന്യുവിന്‍ ദുരന്തം.
 

Pages