അര്‍ജ്ജുനന്‍

Malayalam

ആശ്രിതവത്സല! കേശവ കേള്‍ക്കണം

Malayalam

ശ്ലോകം
സംശപ്തകാനാം നിധനം കഴിഞ്ഞു
സന്തുഷ്ടനായ് യാത്രതിരിച്ച പാര്‍ത്ഥന്‍
സന്ത്രസ്തനായ് വീണ്ടുമകാരണത്താല്‍
സാരഥ്യമേകും സഖനോടിതോതി.

പദം
ആശ്രിതവത്സല! കേശവ കേള്‍ക്കണം
ആധിപൂണ്ടിടുന്നൂ എന്മനം അകാരണം
ഇടവിടാതിടങ്കണ്ണിന്‍ പുടമെന്തേ, തുടിക്കുന്നൂ?
ഇടറുന്നൂ മമ കണ്ഠം ഇടിയുന്നൂ മനസ്ഥൈര്യം.
അഖിലവുമറിയുന്ന സഖേ! ചൊല്ലൂ മറയ്ക്കാതെ
അരികളാലപകടം അടരിലെന്‍ സഹജര്‍ക്കോ?
 

സജ്ജനാതിക്രമംചെയ്യും

Malayalam

സജ്ജനാതിക്രമംചെയ്യും ദുർജനപ്രൗഢനിന്നെ ഞാൻ
രജ്ജുകൊണ്ടു വരിഞ്ഞിട്ടു തർജനം ചെയ്യുവൻ മൂഢ.
(നില്ലുനില്ലെട ചേദിരാജപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട രാജപശോ)
 

ഇത്തരം മൽസ്വാമിതന്നെ

Malayalam

അഭിനയശ്ലോകം
ഇത്ഥം തിമർത്തു ശിശുപാലനുരയ്ക്കുമപ്പോൾ
ഭാവം പകർന്നിതു സഭാതലവാസികൾക്കും
മൗനീമുകുന്ദനതു കണ്ടെഴുന്നേറ്റു പാർത്ഥൻ
കോപം പൊറാഞ്ഞു ശിശുപാലനോടേവമൂചേ.

പദം
ഇത്തരം മൽസ്വാമിതന്നെ ഭർത്സനം ചെയ്യുന്ന നിന്നോ-
ടുത്തരം ചൊല്ലുവാൻ മമ പത്രികളെന്നറിഞ്ഞാലും
(നില്ലുനില്ലെട ചേദിരാജപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട ചേദിരാജപശോ)

ആര്യ തവ പാദയുഗളമിപ്പോൾ

Malayalam

ശ്ലോകം
രാജസൂയമതിനായ് വരേണമെ-
ന്നാദരേണ നൃപതീൻ വദിച്ചുടൻ
തേരിലേറി നടകൊണ്ടു മൂവരും
പ്രാപ്യ പാർത്ഥനവനീശമൂചിവാൻ.

പദം
ആര്യ തവ പാദയുഗളമിപ്പോൾ
ശൗര്യജലനിധേ കൈതൊഴാം
കരുണാവാരിധേ ഞങ്ങൾ ധരണീസുരരായ് ചെന്നു
മഗധനോടു യുദ്ധം യാചിച്ചിതെന്നേ വേണ്ടൂ
മന്നവൻ ജരാസന്ധൻ തന്നോടു യുദ്ധം ചെയ്തു
കൊന്നിതു ഭീമനവൻ തന്നെയെന്നറിഞ്ഞാലും
കാരാഗൃഹത്തിൽ തത്ര വീറോടെ കിടക്കുന്ന
രാജാക്കന്മാരെയെല്ലാം മോദമോടയച്ചിതു
മല്ലാരി കരുണയാലെല്ലാമേ ജയം വരും
അല്ലലകന്നു യാഗം അനുഷ്ഠിക്ക യുധിഷ്ഠിര.

ശക്രനന്ദനൻ ഞാനഹോ

Malayalam

ശക്രനന്ദനൻ ഞാനഹോ രിപുചക്രസൂദനൻ കേൾ
ശക്രവൈരി ലോകമതൊരുമിച്ചിഹ
വിക്രമങ്ങൾ ചെയ്കിലുമതു ഫലിയാ
ചിത്രമെന്നുചൊല്ലാം മനോരഥമത്ര നിന്റെയെല്ലാം
വൃത്രനാദി ദേവവൈരിനിവഹം
അത്രവന്നു സമരമിന്നു ചെയ്യുമോ?

ഗാഢമിന്നു വാടാ രണത്തിനു

Malayalam

പദം
ഗാഢമിന്നു വാടാ രണത്തിനു ചേദിഭൂപ ഖേടാ!
ചാടുവാദമിന്നു ചെയ്ത നീ മമ
പാടവങ്ങൾ കാണെടാ നൃപകീടാ
വളരെയുണ്ടു ഗർവം നിനക്കതു
കളവതിന്നു സർവം
നളിനനയന ദൂഷണങ്ങൾ ചൊന്നനിൻ
ഗളമരിഞ്ഞു കളവനില്ല സംശയം.

പോകുന്നു ഞങ്ങളിദാനീം

Malayalam
പോകുന്നു ഞങ്ങളിദാനീം നരലോകത്തിനീശ! തൊഴുന്നേൻ
ലോകത്രയത്തിന്റെ ദുഷ്കൃതി തീരുമ്പോ-
ളേക്ത്വമേകണം കാരുണ്യമൂർത്തേ! 
 
കംസവധാദികഴിഞ്ഞു യദുവംശത്തിനാപത്തൊഴിഞ്ഞു;
ഹിംസിച്ച ദുഷ്ടരിൽ മിക്കതുമിങ്ങായി;
സംസാരം മുറ്റും സാധുക്കൾക്കല്ലോ. 
 
അങ്ങനെയിരിക്കുമ്പോൾ കാണ്മാനിങ്ങു വരുത്തുകമൂലം
ഇങ്ങനെയുണ്ടോ അവതാരങ്ങളി-
ലെങ്ങുമീവണ്ണം വന്നിട്ടും പോയിട്ടുമുണ്ടോ? 
 
സപ്രമോദമടിയങ്ങളിപ്പോളാശു ഗമിക്കുന്നോൻ
ത്വത്പരിതോഷകാരണാൽ ക്ഷിപ്രമേവ നമസ്കാരം

വന്നാലുമുണ്ണികളേ

Malayalam
ബാലന്മാരോട്:
 
വന്നാലുമുണ്ണികളേ! വന്നാലും മോദാൽ
നിങ്ങളുടെ ജനനിയും മംഗലാത്മാവാം താതനും
നിങ്ങളെക്കാണാഞ്ഞധികമ സന്താപം തേടുന്നു;
 
ഞങ്ങളോടുകൂടവേ പോന്നവരെക്കണ്ടകമേ
തിങ്ങും താപം തീർത്തീടുവിൻ പുണ്യശീലന്മാരേ!

കൊണ്ടൽവർണ്ണ ബാലന്മാരെക്കൊണ്ടുചെന്നു

Malayalam
കൊണ്ടൽവർണ്ണ ബാലന്മാരെക്കൊണ്ടുചെന്നു ഭൂമിദേവ-
നിണ്ടൽതീർത്തുകൊടുത്താശു പൂർണ്ണാനന്ദംവരുത്തീടാം
പത്മാപാണിപയോരുഹലാളിത പാദപത്മ! പത്മനാഭ ജയ നനു 
 

ലക്ഷ്മീജാനേ ജയ ജയ

Malayalam
ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ!
അക്ഷീണഗുണകരുണാംബുധേ ലോകരക്ഷണൈകദക്ഷ ദാസ-
രക്ഷണലസൽകടാക്ഷ രക്ഷ രക്ഷ മോക്ഷദാക്ഷയയൗവന!
 
ഭിക്ഷുസേവ്യ പക്ഷിവര്യവാഹന വരദ ദുരിതഹരചരിത!
ചരണജിതകമല വിമലമണിസദന കദനവിരഹിത! 

Pages