അര്‍ജ്ജുനന്‍

Malayalam

രേ രേ പോരിന്നായ് വാടാ

Malayalam
ഇതി കൃതവചനം സുവർണ്ണപുംഖ-
ദ്യുതിഖചിതാംഗുലിരർജ്ജുനഃ ക്ഷപാടം
ശരശതകുസുമൈരഭീക്ഷ്ണശോഭൈ-
രഭിനവദർശനമുൽക്കിരന്നവാദീൽ
 
രേ രേ പോരിന്നായ് വാടാ രാക്ഷസാധമാ
രേ രേ പോരിന്നായ് വാടാ
 
ഭൂരിധാർഷ്ട്യമിയലും തവ വാക്കുകൾ
ചേരുമോ സമരസീമനി മൂഢ

 

മൽപിതാമഹാവീര

Malayalam
മല്പിതാമഹാവീര! തല്പദാബ്ജമാദരേണ
അല്പവീര്യനർജ്ജുനോഹമാശ്രയേ വിഭോ!
 
നിങ്കടാക്ഷമത്രസിദ്ധമെങ്കിലേന്തുവിഷമമുള്ളൂ
ശങ്കയില്ല കണ്ടുകൊൾക സംഗരാവനൗ

കരുണാവരുണാലയ തരുണാരുണവദന

Malayalam
കരുണാവരുണാലയ തരുണാരുണവദന
ശരണം തവചരണം വരണം മമ മാധവ
വിജയമെന്തിനു കൃഷ്ണാ സ്വജനഹനനം ചെയ്തു
നിജനില അറിയാതെ വിജയനുള്‍പതറുന്നു

നിര്‍ത്തേണമച്ചുതാ നീ രഥം

Malayalam
നിര്‍ത്തേണമച്യുതാ നീ രഥം
നിര്‍ത്തേണമച്യുതാ നീ
നിമിഷനേരം ഇരുസേനകള്‍ നടുവില്‍
നിര്‍ത്തേണമച്യുതാ നീ
 
അടരിനു പോന്നുവന്നങ്ങിടയുമീപ്പടുമറു-
ഭടതതികളേവരെന്നിടതിരിഞ്ഞറിയുവാൻ
 
ഹരി ഹരി കാണ്മൂ ഞാനരിയൊരെൻ ഗുരുവിനെ
വരഗുണ നിലയനെൻ പെരിയ പിതാമഹനെ
സഹജരെ ചിരസഹചരവരപരിഷയെ
കരധൃതശര ശതവിരുതരെമതിക്കി
 
ഇവരെ വധിച്ചു രാജ്യഭരണമെന്തിനു കൃഷ്ണ
തിരിക്കതേരിവിടന്നു ഗമിക്ക നമുക്കുവേഗം
തളരുന്നു മമ ദേഹം ഇളകുന്നീലാ ഗാണ്ഡീവം

ഹരികുലപരിവൃഢഹരിമവിക്രമ

Malayalam
പ്രഭഞ്ജനപ്രഭഞ്ജനപ്രവേഗതോഗ്രതോ ഗതം
ധനഞ്ജയോ ധനഞ്ജയോപമപ്രഭം കപിപ്രഭും
മാഹശയോ മഹാശയോപപിഷ്ടദുഷ്ടമസ്ഖലത്
പരാക്രമം പരാക്രമം ജിഹീർഷുരാഹ ഹർഷവാൻ

ഹരഹര ശിവ ശംഭോ ശങ്കരാ

Malayalam
ഹരഹര ശിവ ശംഭോ ശങ്കരാ വിശ്വമൂർത്തേ
ശിവശിവ ശരണം ത്വം ശൈശവം മേ ക്ഷമസ്വ
ഹിമഗിരിസുതയെന്നും ഞാനറിഞ്ഞീല ദേവീ
മമകൃതമപരാധം സർവ്വമേതൽ ക്ഷമസ്വ

മന്മഥനാശന മമ കർമ്മമേവമോ

Malayalam
ഭൂമൗ തൽപുഷ്പതല്പേ വിജയനഥ പതിച്ചാകുലപ്പെട്ടു പാരം
പൂമെയ് കൈകാൽതളർന്നങ്ങധികവിവശനായ് വീണുകേണോരു പാർത്ഥൻ
സോമാപീഡം ശിവം തം സവിധഭുവി വരം മൃത്തുകൊണ്ടേ ചമച്ചു
ശ്രീമാനർച്ചിച്ച പുഷ്പം സകലമഥ കിരാന്മൗലിയിൽ കണ്ടു ചൊന്നാൻ
 
പല്ലവി:
മന്മഥനാശന മമ കർമ്മമേവമോ ?
ജന്മമൊടുങ്ങുവാൻ വരം കൽമഷാരേ തരേണമേ.
ചരണം1:
ദേവദേവ തവ പാദേ ആവോളം ഞാനർച്ചിച്ചൊരു
പൂവുകൾ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ !
അന്തകാരിഭഗവാന്താനെന്തിതെന്നെചതിക്കയോ ?

ദേവേശ ശങ്കര ഗിരീശ

Malayalam
ചൊല്ലെഴും വിജയനാവനാഴിയതിലില്ലയാഞ്ഞു ശരമപ്പൊഴേ
വില്ലെടുത്തു ചില തല്ലുകൂടി ബത മുല്ലബാണഹരിമൂർദ്ധനി
തല്ലുകൊണ്ടു സുരഗംഗ പാർത്ഥനുടെ വില്ലുമങ്ങഥ പറിച്ചഹോ
അല്ലൽപൂണ്ടു സകലേശ്വരം തമിതി ചൊല്ലിനാൻ സുരവരാത്മജൻ
 
 
ദേവേശ ശങ്കര ഗിരീശ !
കേവലം സേവകനാമടിയന്നു വിധിയേവമോ?
അരികളുടെ അറുതിവരുവാനായ് വന്നു പരമീശനെക്കരുതുമളവിൽ
ഒരു വേടനോടു പൊരിതു തോറ്റുപോയ് തരസൈവ ഞാൻ
പരമാഗ്നിദേവൻ കൃപയാലേ പണ്ടു
പരിചിനൊടു തന്ന വില്ലും പോയി

വിരവിൽ വരിക ദുർമ്മതേ

Malayalam
വിരവിൽ വരിക ദുർമ്മതേ ! പൊരുവതിന്നു
കിരാത, നിന്നൊടു പൊരായ്കിൽ
കുരുകുലജാതനായ പുരുഷനല്ലെടാ ഞാനും
പരമിശവനറിക നരകഹരൻ മമ
ശരണമെന്നറിക പെരിയ ദുരാത്മൻ !
 

Pages