അര്‍ജ്ജുനന്‍

Malayalam

ദുഷ്കയ്യ നീയിക്കണക്കേ

Malayalam
ദുഷ്കയ്യ നീയിക്കണക്കേ ധിക്കാരവാക്കു
ചൊൽക്കൊള്ളും മുക്കണ്ണരേയും
ചക്രപാണിയേയും പഴിക്കുന്ന നിന്നെക്കൊൽവാൻ
തക്കബാണമിത നോക്കു വരുന്നു
തടുക്ക നീയധികവിക്രമനെങ്കിൽ.
 

മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ

Malayalam
മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ
അത്ര നിന്ദിച്ച നിന്നുടെ
മസ്തകമസ്ത്രമെയ്തറുത്തെറിഞ്ഞീടുവൻ ഞാൻ
ഉത്തമോത്തമൻ കൃഷ്ണനെന്റെ സഖി
നിത്യപുരുഷനുടെ പത്തുകളാണെ 
 

ദുഷ്ടാ കാട്ടാളാ, വന്നെന്നെ തൊട്ടതിനാലേ

Malayalam
പല്ലവി:
ദുഷ്ടാ കാട്ടാളാ, വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ
 
അനുപല്ലവി:
എട്ടുദിക്കിലും പുകൾപെട്ടോരർജ്ജുനനഹം
വിഷ്ടപൈകഗുരുമട്ടലരമ്പനെ നഷ്ടമാക്കിയ പുരാനുടെ ഭജനേ.
 

ഗൗരീശം മമ കാണാകേണം

Malayalam
പാർത്ഥൻ ഗൗരീശദേവം പരിചിനൊടു തപസ്തപ്തുമേവന്തമീശം
ഗത്വാ തീർത്ഥാനി തീർത്വാ വനനഗര നഗാൻ ദേവസത്മാന്യനേകാൻ
നത്വാ പിന്നിട്ടു ചെന്നു രജതഗിരിവരോപാന്തഗംഗാതടാന്തേ
ശുദ്ധാത്മാ ചിന്തചെയ്തങ്ങൊരുപദമവനീലൂന്നിനിന്നാദിനാഥം
 
പല്ലവി:
ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ് മുഴുവൻ
അനുപല്ലവി:
ശൗരിവിരിഞ്ചപുരന്ദരമുഖ്യസുരാസുരസർവ്വചരാചരവന്ദ്യം
ചരണം1:
കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
തടിനിയും കൊടിയ പന്നഗമണിയും
മടുമലർശരൻ തന്റെ പടുത വേർപെടുത്തോരു

പരമേശ പാഹി പാഹി മാം

Malayalam
പ്രിയതമയോടുമേവം യാത്രചൊല്ലീട്ടു പാർത്ഥൻ
ഭയമൊഴിയെ നടന്നാനുത്തരാശാം വിലോക്യ
സ്വയമിതി ഗിരികന്യാവല്ലഭം ഭക്തിപൂർവ്വം
ജയ ജയ പരമേശാ പാഹിമാമെന്നു ചൊല്ലി
 
പല്ലവി:
പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ
ഹര പുരനാശന ദൈവമേ
 
ചരണം1:
പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം
പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ
പുരുഹൂതാനുജാദിഭുവന‌വന്ദ്യ, പോറ്റി !
 
ചരണം2:
ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ

വരിക ബാലേ ശൃണു

Malayalam
അന്യൂനം ഭക്തിപൂർവ്വം പരമശിവപദം സേവചെയ്‌വാൻ ഗമിപ്പാൻ
ഉന്നിദ്രാമോദമോടും വിജയനിതി പുറപ്പെട്ടു വീതാത്മഖേദം
ധന്യന്മാരഗ്രജന്മാരൊടുമഥ സഹജന്മാരൊടും യാത്രചൊല്ലി-
പ്പിന്നെപ്പാഞ്ചാലിയോടങ്ങുരുതരകൃപയാ ചെന്നു കണ്ടേവമൂചേ
 
പല്ലവി:
വരിക ബാലേ ശൃണു പാഞ്ചാലേശവരകന്യേ നീയും
ചരണം1:
വാരിജവിലോചനേ വാരണസുഗമനേ
താരിൽത്താർമാനിനീനിവാസതനോ
പാരാളുമഗ്രജന്മാരാൽ നിയോഗിക്കയാൽ
മാരാരിദേവനെപ്പോയ്സേവചെയ്‌വാൻ
ചരണം2:

കാര്യം ഭവാന്‍ ചൊന്നതെന്നാലുമിപ്പോള്‍

Malayalam

പല്ലവി:

കാര്യം ഭവാന്‍ ചൊന്നതെന്നാലുമിപ്പോള്‍
ആര്യ മമ മൊഴി കേട്ടാലും

അനുപല്ലവി:

പുരുഷയത്നംകൂടാതെ ഭൂമിയിലേവന്‍ ദൈവ
കാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളു

കുടിലന്മാരോടു വ്യാജം കൂടാതെ കണ്ടുതന്നെ
കേടറ്റ സത്യംകൊണ്ടു കൂടുമോ കുരുവീര

തൈലത്തില്‍ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
ജ്വലിക്കുമേറ്റവും ദുഷ്ടജനങ്ങള്‍ ശാന്തതകൊണ്ടു

ഒന്നല്ല രണ്ടല്ലവര്‍ ഓരോരപരാധങ്ങള്‍
അന്നന്നു ചെയ്തീടുമ്പോള്‍ ആരാനും സഹിക്കുമോ

ഇനിയും ക്ഷമിക്ക എന്നതീടേറും ഭാവാനെങ്കില്‍
കനിവോടെ കേള്‍ക്കമേലില്‍ കാടേ ഗതിനമുക്കു

നമസ്തേ ഭൂസുരമൗലേ

Malayalam
ധൃത്വാ വിപ്രകുമാരകാനഥ ഹരിം നത്വാ ദയാവാരിധിം
ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ!
പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലിഃ!!
 
നമസ്തേ ഭൂസുരമൗലേ! ക്ഷമസ്വാപരാധം
സമസ്തേശ്വരകൃപയാൽ ലഭിച്ചു നിൻപുത്രന്മാരെ
 
പുത്രശോകാർത്തനായോരത്ര ഭവാന്റെ വാക്യ-
ശസ്ത്രങ്ങൾകൊണ്ടു മർമ്മവിദ്ധനായഹം പിന്നെ
സത്വരം പിതൃപതി പത്തനസ്വർഗ്ഗങ്ങളിൽ
ആസ്ഥയാ തിരഞ്ഞു കണ്ടെത്തീലാ ബാലന്മാരെ
 

Pages