ഈശ്വരാ, നിഷേധേശ്വരാ,
പല്ലവി.
ഈശ്വരാ, നിഷേധേശ്വരാ,
അനുപല്ലവി.
ആശ്ചര്യമിതിലേറ്റം അപരമെന്തോന്നുള്ളൂ?
ചരണം. 1
നിജപദം വെടിഞ്ഞുപോയ് നൃപതേ നീ മറഞ്ഞൂ;
നിരവധി കാണാഞ്ഞു തിരവതിനാഞ്ഞു;
അജഗരാനനേ പാഞ്ഞു, അവിടെ ഞാനൊടുങ്ങാഞ്ഞു;
വിജനേ പേയും പറഞ്ഞു വനചരനുമണഞ്ഞൂ!
ചരണം. 2
അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ?
അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ?
അബലേ, നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്രവരമൊന്നുണ്ടതിന്നുപകരിപ്പൂ.