മേദിനീദേവ
മേദിനീദേവ, താതനും മമ മാതാവിനും സുഖമോ?
അനുപല്ലവി.
ആധിജലധിയിൽ മുഴുകിയെൻമാനസം
നാഥനാരിനിക്കെന്നധുനാ ന ജാനേ.
ചരണം. 1
സ്വൈരമായിരുന്ന നാൾ ചൂതിൽ തോറ്റു നാടും
ഭൂരിധനവും ഭണ്ഡാഗാരവും നഗരവും
ദൂരെയെല്ലാം കൈവെടിഞ്ഞാനേ, പരവശപ്പെട്ടു.
വൈരി ദുർവ്വാക്കുകൾ കേട്ടാനേ നൈഷധൻ വീരൻ
ഘോരമാകും വനം പുക്കാനേ, ഞാനവൻ പിൻപേ
നേരേ പുറപ്പെട്ടേനേ, ഹേ സുദേവ.