ചിന്തിതമചിരാൽ
പല്ലവി:
ചിന്തിതമചിരാൽ വരുമേ നിനക്കൊ-
രന്തരായമില്ല നൃപതേ!
അനുപല്ലവി:
അന്തരംഗേ തവ വാഴുന്നവൻ കലി
വെന്തുനീറിടുന്നു മേ വിഷശിഖിനാ.
ചരണം 1:
ഏതെന്നാകിലുമിവൻ വിടുമുടനേ, പിന്നെ
നീ തന്നെ വേണം തവ ഗുണഘടനേ.
പേ തന്നെ തോന്നുന്നതുമിഹ ഗഹനേ വിട്ടു
ഭൂതനായകനെ നീ ഭജ മൃഡനെ.
സാകേതം തന്നിലെ പോയ് ഋതുപർണ്ണനെ
നീ കണ്ടു സേവകനായ് വാഴ്ക ഗൂഢം
പോമിണ്ടലതുമൂലമായി വൈകിടാതെ
കണ്ടു ഭവിതാമേ സംഗതിയും ഭൂപാലാ