അടന്ത

അടന്ത താളം

Malayalam

രാഘവ, വിജയശീല

Malayalam
രാഘവ, വിജയശീല രാജഗജകേസരിയെ
രാജൻ ഭുവി ചിരകാലം രാമ രമണീയവേഷ,
ഇന്നു നിങ്ങളെക്കാൺകയാലെന്നുടെ ജനനഫലം
വന്നു ഭാഗ്യശാലിയായി എന്നതു ഞാൻ കരുതുന്നേൻ
കഞ്ജദളതുല്യമായ മഞ്ജുളലോചന രാമ,
കൊണ്ടല്വർണ്ണ മുനികളെ ഇണ്ടൽതീർത്തു പാലിക്കണം

താപസശിരോമണിയേ

Malayalam
രഘുവരനൊടിവണ്ണം മാമുനീ ചൊല്ലിയപ്പോൾ
അകതളിർതെളിവൊടും ദേഹമഗ്നൗ സ ഹുത്വാ
രഘുവരചരണാബ്ജേ ചേർന്നു രാമൻ തദാനീം
നിഖിലമുനികുലേഡ്യം കണ്ടഗസ്ത്യം ബഭാഷേ
 
താപസശിരോമണിയേ താവകം പാദം തൊഴുന്നേൻ
താരണിയിൽ മേവീടുന്ന താപസർ കൈകൂപ്പും പാദ!

 

ദാശരഥേ, ജയജയ

Malayalam
കാമം പീഡിച്ചു സീതാ വഴിയിൽ വിവശയായ് വീണുകേണോരുനേരം
രാമൻ ഖണ്ഡിച്ചു ഹസ്തം രജനിചരനുടേ ദക്ഷിണം തൽക്ഷണേന
വാമം സൗമിത്രിതാനും ഗുരുതരതരസാ ഖണ്ഡയാമാസ ഹസ്തം
രാമം നത്വാ തദാനീം രജനിചരനുടൻ ചൊല്ലിനാൻ മോദമോടേ

ദാശരഥേ, ജയജയ മാമകാഘവിമോചന,
ആശരകുലനാശന പാവനമൂർത്തേ!
മുന്നമഹം ഗന്ധർവരിലേകൻ തുംബുരുവെന്നു പേർ
മുന്നമൊരു ശാപത്താൽ ഞാൻ കൗണപനായി.
അന്നെനിക്കു ശാപമോക്ഷം തന്നതുമത്രേതായുഗേ
മന്നിൽ വന്നു ജനീച്ചീടും പന്നഗശായി
മന്നവൻ ദശരഥന്റെ സൂനുവായിട്ടയോദ്ധ്യയിൽ

കല്യാണലയ വീര

Malayalam
ബാണമങ്ങേറ്റശേഷം രാഘവൗ തൗ ഗൃഹീത്വാ
സീതയെക്കൈവെടിഞ്ഞമ്മാർഗ്ഗമോടേ ചചാല
മാനിനീമൗലിയാകും ജാനകീ കണ്ടു ഖിന്നാ
ബദ്ധമുക്താളകാ സാ സ്വിന്നഗാത്രീ രുരോദ
 
കല്യാണലയ വീര, ചൊല്ലേറും നിശിചര,
മെല്ലെ വാക്കു മേ കേൾക്കണം
കൊല്ലുക ഭുജിക്ക മാം വല്ലഭം സസഹജം
കൊല്ലാതയച്ചിടണം നീ
മർത്ത്യജാതിയിൽ ഞങ്ങളല്പരല്ലോ ആകുന്നു
കൃത്യജ്ഞ മുടിമണ്ഡന!
ശുദ്ധവീരനാം നീയും അല്പരെ ഹനിക്കിലോ
എത്രയപമാനം പാർത്താൽ.

താത പൃഥാസുതമാതരനിന്ദിതേ

Malayalam
പോരിൽ തോറ്റു കപിവരനഹോ ഭൂരിഭീത്യാ നടന്നാൻ
താരിൽ കന്യാരമണസഹജാം വീണ്ടുകൊണ്ടാശരേന്ദ്രൻ
വീരൻ പാർത്ഥൻ പരിസരമണഞ്ഞാതുരാം താം കൊടുത്താൻ 
നത്വാ നിന്നിട്ടനിലതനയൻ നന്ദനൻ വാചമൂചേ
 
താത പൃഥാസുതമാതരനിന്ദിതേ സാദരം ഞാൻ വന്ദേ
താത ധരാപതിശാസനതോ ഭുവി
 
ശ്വേതവാഹ! നിൻപദം തേടിനേൻ
ദേശഗതികളിൽ കേശവഭഗിനിയിൽ
 
ആശ വളർന്നതിനാൽ മാധവൻ തന്നുടെ
ശാസനം കൊണ്ടു നീയാശു ഹരിച്ചതും
പേശലാംഗ! കേട്ടേൻ
 

വരിക കമലലോചനേ

Malayalam
തദനു വിപൃഥുമാജൗ പാണ്ഡുപുത്രസ്സ ജിത്വാ
നരകരിപുരഥാഢ്യം തത്സകാശാൽ ഗൃഹീത്വാ
പഥി വിഗളിതകേശസ്വേദ വക്ത്രാരവിന്ദാം
ശിഥിലമൃദുദുകുലാം വാചമൂചേ പ്രിയാന്താം
 
വരിക കമലലോചനേ!
ജീവനായികേ വരിക!
സ്യന്ദനത്തെ നിർത്തിയാലുമത്ര വിടപിനികടേ
 
സ്വേദബിന്ദു മുഖാംബുജേ ശോഭിച്ച് കാണുന്നു ബാലേ!
മാകന്ദത്തിൻ തളിർകൊണ്ട് വീശുവാനാഗ്രഹിക്കുന്നു
 
പേശലാംഗി സുഖമോടെ വാഴ്ക ബാലേ മൃദുശീലേ!
ധമ്മില്ലമഴിഞ്ഞുലഞ്ഞു സുന്ദരീ പതിച്ചീടുന്നു

Pages