ശൗരിസോദരി കാൺക
Malayalam
ശൗരിസോദരി കാൺക സംഗരചതുരതാ
മംഗലകളേബരേ! വഴിപോലെ
തുംഗമാം വിശിഖങ്ങൾ കൊണ്ടു ഞാൻ പരന്മാരെ
അംഗങ്ങൾ മുറിയാതെ മടക്കീടുന്നതു കാൺക
എന്നാൽ നീ തെളിച്ചാലും കളവാണി ശതാംഗത്തെ
കളഭഗാമിനിയാളേ മൃദുശീലേ
അടന്ത താളം
സാഹസമെന്നു നീ ചൊന്നു സഹാസമോ?
സാദ്ധ്യമല്ലാതെന്തു പാര്‍ത്ഥനു പാരിതില്‍?
(മുറിയടന്ത)
ഹന്ത! മദാന്ധനാം സൈന്ധവ സിന്ധുരം
എന്തീ ഹരിയോടു പോരിനു പോരുമോ?
ശ്ലോകം
സംശപ്തകാനാം നിധനം കഴിഞ്ഞു
സന്തുഷ്ടനായ് യാത്രതിരിച്ച പാര്‍ത്ഥന്‍
സന്ത്രസ്തനായ് വീണ്ടുമകാരണത്താല്‍
സാരഥ്യമേകും സഖനോടിതോതി.
പദം
ആശ്രിതവത്സല! കേശവ കേള്‍ക്കണം
ആധിപൂണ്ടിടുന്നൂ എന്മനം അകാരണം
ഇടവിടാതിടങ്കണ്ണിന്‍ പുടമെന്തേ, തുടിക്കുന്നൂ?
ഇടറുന്നൂ മമ കണ്ഠം ഇടിയുന്നൂ മനസ്ഥൈര്യം.
അഖിലവുമറിയുന്ന സഖേ! ചൊല്ലൂ മറയ്ക്കാതെ
അരികളാലപകടം അടരിലെന്‍ സഹജര്‍ക്കോ?
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.