ആരെടാ വരുന്നതു സുഗ്രീവൻ
ആരെടാ വരുന്നതു സുഗ്രീവൻ
അമർ ചെയ്വാൻ നേരിടുന്നതു ഞാൻ കുംഭകർണ്ണൻ
അടന്ത താളം
ആരെടാ വരുന്നതു സുഗ്രീവൻ
അമർ ചെയ്വാൻ നേരിടുന്നതു ഞാൻ കുംഭകർണ്ണൻ
കാലനോടണയാതോടിപ്പോക
ശൈലാധിക നീലശൈലസമ നീലകായ
പാരം മദമുണ്ടു നിനക്കെന്നാലിന്നു നിന്നെ
ഘോരമുഷ്ടിയാലിടിച്ചു കൊൽവേൻ
ശ്ലോകം:
കുംഭകർണ്ണാഖ്യനാകും വീരനങ്ങേവമുക്ത്വാ
ജംഭശത്രോസ്സപത്നോയുദ്ധഭൂമിംഗമിച്ചൂ
തന്തദാ ബാലിപുത്രൻ പോരിനായേറ്റശേഷം
ചിന്തയിൽ കോപമോടും വാനരോത്തുംഗമൂചേ
പദം:
മൂഢനായ മർക്കട കിശോരാ എന്നോടിന്നു
നാടീടുകിൽ പോരിൽ നീ മരിക്കും
ബാലനെങ്കിലും നീ നല്ല വീരൻ സുരുചിരൻ
കാലനോടണയാതോടിപ്പോക
ചേരാതതുചെയ്കകൊണ്ടുയിപ്പോൾ പാരാതെ പീഡിക്കുന്നു നാം
ആരാലുമില്ലൊരൊഴിവുരാമനു നേരേ പോരിന്നേവനുള്ളു
മുന്നം വിഭീഷണൻ പോയപോലെ എന്നുമേ പോകുന്നില്ല ഞാൻ
നിന്റെ കാര്യത്തിലജ്ജീവനിന്നുതന്നെയുപേക്ഷിപ്പേൻ കാൺക
കൊല്ലുവൻ രാഘവൻ തന്നെയതുമല്ലായ്കിലോ മരിപ്പൻ ഞാൻ
രണ്ടിലൊന്നില്ലാതെ നിന്നെവന്നു കണ്ടീടുന്നില്ല ഞാൻ വീര
പോകുന്നൂ സായുധനായി ഞാൻ വീര, വേഗമോടെൻ ബലം കാൺക
വൈരികൾ വന്നു പുരത്തെച്ചുറ്റി പാരം ബലമോടിദാനീം
വീരരാം രാക്ഷസരേയും കൊന്നിട്ടോരാതിരിക്കുന്നിവിടേ
പോരിലഹോ രാമനെപ്പരിചോടവമാനവും ചെയ്തു
വീരനായനീയവരെയെല്ലാമോരാതെ കൊല്ലണമിപ്പോൾ
ശ്ലോകം:
മഹോദരൻ ചൊന്നതു കേട്ട നേരം
മഹാബലോ ഭീമ തനുർമ്മഹാത്മാ
സാലാൻ മഹാതാലശതപ്രമാണാൻ
വിലംഘ്യഗത്വാ സഹജം ബഭാഷേ.
പദം:
അത്ര സഹോദര എന്നാലെന്തു കർത്തവ്യമെന്നുര ചെയ്ക
നിദ്രയുണർത്തിയിവിടെ എന്നെയെത്തിച്ചതെന്തൊരു കാര്യം
രാവണസോദര കേൾക്ക നീ വീര കുംഭകർണ്ണ രിപുസൂദന രാമൻ
ജലനിധിയിൽച്ചെറ കെട്ടിയിക്കരെ വന്നൂ സുബേലത്തിൽ
ഘോരമായോരമർ ചെയ്കയിൽ കൊന്നു രാക്ഷസവീരന്മാരെ
ഏറ്റം വജ്രദംഷ്ട്രനേയകമ്പനേയും ജംബുമാലി ധൂമ്രാക്ഷരേയും
വീരരാകും പ്രഹസ്താദികളേയും കൊന്നു വളരെ വീരന്മാരെ
രാവണനേയും രണം തന്നിലവമാനം ചെയ്തിങ്ങയച്ചിന്നഹോ
നിന്നെയുണർന്നങ്ങു ചെല്ലുവാനിപ്പോൾ മന്നവൻ ചൊല്ലി മഹാമതേ
ചൊല്ലീടുക നീ മഹോദര എന്തിതെന്നെയുണർത്തിയ കാരണം
ചൊല്ലേറും രാമനും സേനയും വന്നു മെല്ലെപുരത്തെ വളഞ്ഞിതോ
ഇടശ്ലോകം:
ഏവം പറഞ്ഞഥദശാനന മന്ത്രിണസ്തേ
താവൽ പ്രയാസമധികം ബത ചെയ്ത ശേഷം
തൻ വക്ത്രവും ഗിരിഗുഹോപമിതം പിളർന്ന-
ങ്ങുത്ഥായ വേഗമൊടുവാച മഹോദരന്തം.
ഏറമദമോടമരു ചെയ്യുന്നനിന്നെ
മാറുപൊടി ചെയ്തു കൊല ചെയ്തീടുന്നുണ്ടു
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.